1. Livestock & Aqua

ചൂടുകാലത്തു കോഴികളിൽ ഉണ്ടാകുന്ന മാറ്റങ്ങളും പരിഹാരങ്ങളും

കൂടുകളിൽ അടച്ചിട്ട വളർത്തുന്ന കോഴികളാണ് ഉഷ്ണ സമ്മർദ്ദതിന്റെ ലക്ഷണങ്ങൾ കാണിക്കുക. ഉറക്കം തൂങ്ങി നിൽക്കുക, പെട്ടെന്ന് തീറ്റമടുപ്പ്, ധാരാളം വെള്ളംകുടിക്കൽ,വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, വായ തുറന്നു പിടിച്ചുള്ള ശ്വാസം എടുപ്പ് തുടങ്ങിയവ പതിവിൽ വിപരീതമായ ലക്ഷണങ്ങളാണ്.

Arun T
കോഴി
കോഴി

കൂടുകളിൽ അടച്ചിട്ട വളർത്തുന്ന കോഴികളാണ് ഉഷ്ണ സമ്മർദ്ദതിന്റെ ലക്ഷണങ്ങൾ കാണിക്കുക.
ഉറക്കം തൂങ്ങി നിൽക്കുക, പെട്ടെന്ന് തീറ്റമടുപ്പ്, ധാരാളം വെള്ളംകുടിക്കൽ,വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, വായ തുറന്നു പിടിച്ചുള്ള ശ്വാസം എടുപ്പ് തുടങ്ങിയവ പതിവിൽ വിപരീതമായ ലക്ഷണങ്ങളാണ്.

ചൂട് കാലത്ത് പുറത്ത് വിടുന്ന കോഴികൾക്ക് വേണ്ടി പരിസരപ്രദേശങ്ങളിൽപരമാവധി മണ്ണ് ഇളക്കി നനച്ചുകൊടുക്കുക. കഴിയാവുന്ന സ്ഥലങ്ങൾ! കുടിക്കാൻ പുറത്ത് വയ്ക്കുന്ന വെള്ളം നിറച്ച പാത്രത്തിൽ (പകൽ സമയങ്ങളിൽ ) ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഇട്ടുകൊടുക്കുക! തീറ്റകൾ ഡ്രൈയായിട്ട് കൊടുക്കാതെ ഒന്ന് നനച്ച രീതിയിൽ നൽകുക.

ശുദ്ധമായ വെള്ളം നൽകുക, കൂട്ടിലടച്ച് ഇടാതിരിക്കുക, തണൽ കൂടുതലുള്ള ഭാഗങ്ങളിൽ വളർത്തുക, തുളസി, മഞ്ഞൾ, പനിക്കൂർക്ക എന്നിവ അടങ്ങിയ വെള്ളം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം നൽകുക.പച്ചിലകൾ,ജലാംശം കൂടുതലുള്ള ഭക്ഷണം എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.

ഇലകൾ, പച്ചക്കറികളിൽ വരുന്ന വെയ്സ്റ്റ്, പഴങ്ങളുടെ വെയ്സ്റ്റ് എന്നിവ പഴക്കം തട്ടാത്ത രീതിയിൽ പെട്ടെന്ന് തന്നെ നൽകുക. നല്ല വെയിലുളള സമയത്തും തുടർ ദിവസങ്ങളിൽ നിങ്ങൾ ഫ്രീയായിട്ട് ഇരിക്കുന്ന സമയത്തും ബക്കറ്റിൽ നല്ല തണുപ്പുള്ളവെള്ളം നിറച്ച് അതിലേക്ക് കോഴികളുടെ കഴുത്തിന് കീഴ്പോട്ടുളള ഭാഗം മുക്കിയെടുക്കുക ഇത് രാവിലെ 11മണിമുതൽ 3 മണിവരെയുളള ടൈമിനുളളിൽ ചെയ്യുന്നതാണ് ഉചിതം.

ശരിയായിട്ടുള്ള വിരയിളക്കലും ഈ സമയങ്ങളിൽ ചെയ്യാവുന്നതാണ് ശേഷം ക്ഷീണമകറ്റാനുളള സപ്ലിമെന്റ്സ് ഡയലൂഷൻസ് നൽകുകയും വേണം, ലൈക് പോളിബയോൺ, ബീകോസൾസ് etc, കേജ് സിസ്റ്റത്തിൽ വളർത്തുന്ന കോഴികളുടെ കൂടിന് മുകളിൽ ചൂട് കുറക്കാനുളള പച്ചനിറത്തിലുളള ഷെയ്ഡ് നെറ്റ് വാങ്ങിച്ച് കെട്ടുക. 

ഒപ്പം തന്നെ കുടിവെള്ളം എല്ലാ സമയത്തും കൂടിനകത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

English Summary: STEPS TO TAKE WHEN HEN SHOWS SIGNS OF HEAT IN SUMMER

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds