<
  1. Livestock & Aqua

സീൽപോളിൻ ടാങ്കുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മത്സ്യക്കൃഷിക്കായി സീൽപോളിൻ ടാങ്കുകൾ നിർമിക്കുമ്പോൾ പരമാവധി അഞ്ച് അടി ആഴത്തിൽ മാത്രം നിർമിക്കുകയാണ് വേണ്ടത്

Arun T
tarpaulin
മത്സ്യക്കൃഷിക്കാവശ്യമായ കുളങ്ങൾ

ചുരുങ്ങിയ ചെലവിൽ മത്സ്യക്കൃഷിക്കാവശ്യമായ കുളങ്ങൾ നിർമിക്കാൻ പലർക്കും താത്‌പര്യമുണ്ട്. അത്തരത്തിലുള്ളവർക്ക് പറ്റിയ മാർഗമാണ് സീൽ പോളിൻ കുളങ്ങൾ. പലപ്പോഴും അശാസ്ത്രീയമായ നിർമാണം ഉടമകൾക്ക് ധനനഷ്ടം മാത്രം നല്‌കാറുണ്ട്.  നിർമിക്കുന്ന കുളത്തിനു വിസ്‌തീർണം കുറവാണെങ്കിൽ മുന്നര അടി വെള്ളം കിട്ടത്തക്ക രീതിയിൽ നിർമിച്ചാലും മതിയാകും. ആഴം കൂടുന്നതനുസരിച്ച് വെള്ളത്തിലെ മർദം കൂടുന്നതിനാൽ മത്സ്യങ്ങൾക്ക് ജീവിക്കാനാവശ്യമായ സാഹചര്യം ലഭിക്കാതെ വരുന്നതിനാലാണിത്.

നന്നായി സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശമാണ് സീൽ പോളിൻ കുളങ്ങൾക്ക് അനുയോജ്യം. എത്ര വലുപ്പം വേണമെന്ന് തീരുമാനിച്ചു വേണം മണ്ണെടുപ്പ് തുടങ്ങാൻ. കോരി മാറ്റുന്ന മണ്ണ് വശങ്ങളിൽ നിക്ഷേപിച്ചാൽ അധികം ആഴത്തിൽ കുഴിക്കുന്നത് ഒഴിവാക്കാനായി സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശമാണ് സീൽ പോളിൻ കുളങ്ങൾക്ക് അനുയോജ്യം. എത്ര വലുപ്പം വേണമെന്ന് തീരുമാനിച്ചു വേണം മണ്ണെടുപ്പ് തുടങ്ങാൻ. കോരി മാറ്റുന്ന മണ്ണ് വശങ്ങളിൽ നിക്ഷേപിച്ചാൽ അധികം ആഴത്തിൽ കുഴിക്കുന്നത് ഒഴിവാക്കാനാകും. നാലു വശങ്ങളും ചെരിച്ച് കുഴിക്കുകയാണെങ്കൽ കുളത്തിലെ വെള്ളത്തിന്റെ കനം വ്യത്യാസപ്പെട്ടിരിക്കും. ഇത് വെള്ളത്തിലെ താപനില ഉയർത്താൻ നല്ലതാണ്.

മണ്ണിൽ കുഴി കുഴിച്ച് നിർമിക്കുന്ന സീൽ പോളിൻ കുളങ്ങളിലെ വെള്ളത്തിന് മറ്റു കുളങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുതലായിരിക്കും. വെള്ളത്തിലെ തണുപ്പ് 23 ഡിഗ്രിയിലും താഴെയാണെങ്കിൽ മത്സ്യങ്ങൾക്ക് മികച്ച വളർച്ച ലഭിക്കാതെ വരികയും തീറ്റയെടുക്കാൻ മടി കാണിക്കുകയും ചെയ്യും. താപനില 30നു മുകളിൽ കൂടിയാലും ഇതു തന്നെയാകും അവസ്ഥ. (പനി വരുമ്പോൾ നമുക്ക് വിശപ്പ് അനുഭവപ്പെടാറില്ലല്ലോ, അതു തന്നെയാണ് മത്സ്യങ്ങളുടെ കാര്യത്തിലും ഇവിടെ സംഭവിക്കുന്നത്.)

കുളം കുഴിച്ചു കഴിഞ്ഞാൽ അതിനുള്ളിലെ ചെറുകല്ലുകളും വേരുകളും നീക്കം ചെയ്യണം. കല്ലില്ലാത്ത മണ്ണു കുഴച്ച് നാലു ഭിത്തികളിലും അടിവശത്തും തേക്കുന്നത് നല്ലതാണ്. ഉള്ളിൽ വിരിക്കാനുള്ള ഷീറ്റിനെ നശിപ്പിക്കുന്ന തരത്തിൽ യാതൊന്നും വശങ്ങളില്ലെന്ന് ഉറപ്പു വരുത്തണം. അടിയിലും വശങ്ങളിലും സീൽ പോളിൻ ഷീറ്റിനു സപ്പോർട്ടായി പ്ലാസ്റ്റിക് ചാക്കുകൾ, ഫ്ളെക്‌സ് ഷീറ്റുകൾ എന്നിവ വിരിക്കുന്നത് നല്ലതാണ്. കുളത്തിൽ ഇറങ്ങേണ്ട സാഹചര്യമുണ്ടായാലും ഇത് ഷീറ്റിനെ കേടു പറ്റാതെ നോക്കിക്കോളും.

ആറിന്റെ ഗുണിതങ്ങളായാണ് സീൽ പോളിൻ പടുതകൾ വാങ്ങാൻ ലഭിക്കുക. കനം 90 ഗേജ് മുതൽ മുകളിലേക്കും ലഭിക്കും. അത്യാവശ്യം കനമുള്ള ഷീറ്റുകൾ വാങ്ങിയാൽ ദീർഘകാലം കേടുകൂടാതിരിക്കും. കുളത്തിൻ്റെ വലുപ്പമനുസരിച്ച് ഷീറ്റിൻ്റെ കനം തെരഞ്ഞെടുത്താൽ മതിയാകും.

ഷീറ്റ് വാങ്ങാൻ അളവ് എടുക്കുമ്പോൾ പുറത്തേക്ക് ഒരടി ഇട്ടു വേണം അളക്കാൻ. കുളത്തിൻ്റെ ഉള്ളിലൂടെ വേണം നീളവും വീതിയും അളക്കാൻ. ആറിൻ്റെ ഗുണിതങ്ങളായാണ് ഷീറ്റ് വാങ്ങാൻ കിട്ടുക എന്നു പറഞ്ഞല്ലോ. ഉദാഹരണത്തിന് കുളത്തിൻ്റെ നീളം (വശങ്ങ ളിൽ പുറത്തേക്ക് നീട്ടിയിട്ടത് ഉൾപ്പെടെ) ഉള്ളളവ് അനുസരിച്ച് 18 അടിയും വീതി (വശങ്ങളിൽ പുറത്തേക്ക് നീട്ടിയിട്ടത് ഉൾപ്പെടെ) 13 അടിയും ആണെന്നിരിക്കട്ടെ. 18 അടി വീതിയുള്ള സീൽ പോളിൻ ഷീറ്റ് 13 അടി നീളത്തിൽ മുറിച്ചു വാങ്ങുകയാണ് വേണ്ടത്.

12,18,24,30... എന്നിങ്ങനെ വിവിധ അളവിൽ അവശ്യമായ നീളത്തിൽ സീൽ പോളിൻ ഷീറ്റുകൾ ലഭിക്കും.

പൂർണമായി ഒരുക്കിക്കഴിഞ്ഞ കുളത്തിൽ ഷീറ്റ് ഇറക്കാം. വശങ്ങൾ എല്ലാം പൂർണമായും ഭിത്തിയുമായി യോജിച്ചിരിക്കണം. ചുളിവുകൾ പരമാവധി ഒഴിവാക്കി ഇറക്കിയ സീൽപോളിൻ കുളത്തിലേക്ക് വെള്ളം നിറയ്ക്കാം. വെള്ളം നിറയുന്നതനുസരിച്ച് പ്ലാസ്റ്റിക്കി നു വലിച്ചിൽ ഉണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കണം. പൂർണമായും നിറഞ്ഞതിനു ശേഷം മാത്രമേ പുറം വശങ്ങൾ ഉറപ്പിക്കാവൂ. പൂറത്തേക്ക് നീട്ടിയിട്ട ഷീറ്റിന്റെ ഭാഗം മണ്ണ് ഉപയോഗിച്ച് മൂടുകയോ അല്ലെങ്കിൽ കോം ഗോസിഗ്‌നൽ പോലുള്ള ചെറിയ ഇനം തീറ്റപ്പുല്ല് വച്ചു പിടിപ്പിക്കുകയോ ചെയ്താൽ വെള്ളത്തിനു പുറത്തുള്ള ഷീറ്റിന്റെ ഭാഗം വെയിലേൽക്കാതെ സംരക്ഷിക്കാം. ഇത്തരത്തിൽ സംരക്ഷിക്കുന്ന കുളങ്ങക്ക് ദീർഘകാലം കേടുണ്ടാവില്ല.

കല്ലുകളും മറ്റും കുളത്തിൽ വീഴാതെ പ്രത്യേകം ശ്രദ്ധിക്കണം. സീൽപോളിൻ കുളങ്ങളുടെ ആയുസ് ശ്രദ്ധ പോലെയിരിക്കും.

English Summary: Steps when making Tarpaulin tanks

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds