<
  1. Livestock & Aqua

ടെക്ടേണ്‍ - ആധുനിക കൃഷി വികസന സംരംഭം (സ്മാര്‍ട്ട് ഫാമിങ് 2020) - പരിമിതമായ സ്ഥലങ്ങളില്‍ മികച്ച വിളവ് .

ടെക്ടേണ്‍ - ആധുനിക കൃഷി വികസന സംരംഭം (സ്മാര്‍ട്ട് ഫാമിങ് 2020) - പരിമിതമായ സ്ഥലങ്ങളില്‍ മികച്ച വിളവ് .

Arun T

കൊറോണ പശ്ചാത്തലത്തിൽ കാർഷിക മേഖലയുടെ കുതിച്ചുചാട്ടം പറയാതിരിക്കാൻ കഴിയില്ല.വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ വിശ്രമ വേളകളെ ആനന്ദകരമാക്കാനും അതുപോലെ നിത്യോപയോഗത്തിനുള്ള പച്ചക്കറികൾ തങ്ങളുടെ തോട്ടത്തിൽ നിന്ന് വിളയിച്ചെടുക്കാനും ശ്രമിക്കുകയാണ് കേരളീയ സമൂഹം. കൃഷിയിലേക്കിറങ്ങിയപ്പോഴാണ് അതിന്റെ മഹത്വത്തെ പറ്റി മലയാളികൾ കൂടുതൽ മനസിലാക്കാൻ തുടങ്ങിയത്.


അതിന്റെ ഭാഗമായി പല സ്ഥാപനങ്ങളും വ്യക്തികളും ഇന്ന് കൃഷിയെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കൃഷി കര്ഷകന്റെയോ ഗവർമെന്റിന്റെയോ മാത്രം ഉത്തരവാദിത്തമല്ല മറിച്ചു ഭക്ഷണം കഴിക്കുന്ന ഓരോരുത്തർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്.

കാർഷിക മേഖലയിലെ ഇത്തരം പ്രശ്നങ്ങളെ കുറിച്ച് പഠിച്ചതിന് ശേഷമാണ്,
ടെക്നോളജി ഉപയോഗപ്പെടുത്തി കൃഷി ഏറ്റവും വിജയപ്രദവും ലാഭകരവും ആക്കാം എന്ന ചിന്തയിലൂടെ Dr. രാജി സുകുമാറിന്റെ നേതൃത്വത്തിൽ ടെക്ടേൺ എന്ന സ്റ്റാർട്ടപ്പ് രൂപം കൊണ്ടത്.

ഏറ്റവും മികച്ച കോൺസൽടെൻസി സൗകാര്യമാണ് കേരളത്തിലുടനീളം ഞങ്ങൾ ഒരുക്കുന്നത്.
ടെക്ടേണ്‍ എന്ന ആധുനിക കൃഷി വികസന സംരംഭം (സ്മാര്‍ട്ട് ഫാമിങ് 2020) പുതുമയാര്‍ന്ന കാര്‍ഷികരീതികള്‍ പരിമിതമായ സ്ഥലങ്ങളില്‍ ചെയ്ത് മികച്ച വിളവെടുക്കുന്ന ഒരു കൃഷിരീതിയാണ്.

 

പൊതുവിപണിയില്‍ ജൈവ പച്ചക്കറികള്‍ ലഭ്യമാക്കി ആരോഗ്യപരമായ ഒരു പൊതുസമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് കേരളത്തിലെ ജൈവ കാര്‍ഷിക മേഖലക്ക് കരുത്തേകി മുന്നേറുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.

അതിനോടൊപ്പം ടെക്ടേണ്‍ കൃഷിരീതി യുവതലമുറയെ ആകര്‍ഷിക്കുന്ന രീതിയിലാണ് അവലംബിച്ചിരിക്കുന്നത്. തല്‍ഫലമായി ഇവര്‍ക്ക് പഠനത്തോടൊപ്പം ഒരു തൊഴിലും എന്ന രീതിയിലുള്ള നൂതന ഫാമിങ് സമ്പ്രദായമാണ് ടെക്ടേണ്‍ സ്മാര്‍ട്ട് ഫാമിങ് 2020 ലക്ഷ്യമിട്ടിരിക്കുന്നത്.  
 

പഞ്ചായത്തുകളും വാര്‍ഡുകളും കേന്ദ്രീകരിച്ച് കുടുംബശ്രീയുടേയും തൊഴിലുറപ്പ് പദ്ധതികളുടേയും പ്രവര്‍ത്തന അംഗങ്ങളുമായി സംയോജിച്ച് തരിശുഭൂമികള്‍ കണ്ടെത്തി നിക്ഷേപകനെ ആധുനിക രീതിയില്‍ കൃഷി ചെയ്യുവാനുള്ള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തി കൃഷി ചെയ്യിപ്പിക്കുകയാണ് ഇതിന്റെ മറ്റൊരു ലക്ഷ്യം.

ഇതിനായുള്ള സാങ്കേതിക സഹായങ്ങള്‍ മിതമായ ചെലവില്‍ ടെക്ടേണ്‍ ചെയ്തു കൊടുക്കുന്നു. കാര്‍ഷിക പ്രവര്‍ത്തികള്‍ പുതുതലമുറയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ഈ കാലഘട്ടത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി യുവാക്കളെ കൂടുതലായി കൃഷിയിലേക്ക് ആകര്‍ഷിക്കുവാന്‍ ടെക്ടേണ്‍ ഫാമിങ്ങിന് കഴിഞ്ഞിട്ടുണ്ട്.
 

കാലഘട്ടമായി പല നാടന്‍ കൃഷിരീതികളിലൂടെ വിളവെടുത്തിരുന്ന പലയിനം പച്ചക്കറി വിളകള്‍ നിലവില്‍ നാട്ടിന്‍ പുറങ്ങളില്‍ അന്യമായിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം നഗരവത്ക്കരണമാണ്. കൃഷി ഭൂമികള്‍ പലതും വെട്ടിനുറുക്കപ്പെടുകയും അവിടെ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. തല്‍ഫലമായി കൃഷിയിടങ്ങള്‍ പലതും അപ്രത്യക്ഷമാകുകയും ഗ്രാമങ്ങളില്‍ ഗ്രാമവാസികള്‍ക്ക് കൃഷിയോട് താല്‍പര്യം കുറയുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് പൊതുവിപണിയി നാടന്‍ പച്ചക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവക്ക് ക്ഷാമം നേരിട്ടു.

വിഷം കലര്‍ന്നതും കാഴ്ച്ചക്ക് മികവേറിയതുമായ അന്യസംസ്ഥാന പച്ചക്കറികള്‍ പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലെ ചെറിയ മാടക്കടകളിലും സ്ഥാനം പിടിച്ചു. വീട്ടിലെ തൊടിയിലും പറമ്പിലും അനായാസം വളരുന്ന കറിവേപ്പില, ചീര, പാവല്‍, മുരിങ്ങ, വള്ളിപ്പയര്‍, നാടന്‍ കുമ്പളം എന്നിവക്ക് വേണ്ടി പുതുതലമുറ സൂപ്പര്‍മാര്‍ക്കറ്റിനെ സമീപിക്കാന്‍ തുടങ്ങി.


 

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം  മാരക കീടനാശിനിയുടെ അളവ് കൂടുതല്‍ കണ്ടെത്താന്‍ കഴിഞ്ഞത് മുകളില്‍ പറഞ്ഞ പച്ചക്കറികളിലാണ്. അമിത കീടനാശിനിയുടെ ഉപയോഗം വിളകള്‍ കൂടുതല്‍ നല്‍കും. എന്നാല്‍ മനുഷ്യകോശങ്ങളെ കാര്‍ന്നു തിന്നുന്ന അര്‍ബുദരോഗവാഹികള്‍ കൂടിയാകുവാന്‍ ഈ പച്ചകറികള്‍ക്ക് കഴിയുന്നു. അതുപോലെ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ ജീനുകള്‍ക്ക് കേടുപാടു വരുത്താനും ഈ മാരക കീടനാശിനികള്‍ക്ക് കഴിയും. ഒരു കാലത്ത് കേരളത്തില്‍ നിന്നുമുള്ള പച്ചക്കറികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ വന്‍മൂല്യം കല്‍പ്പിച്ചിരുന്നു.

എന്നാല്‍ കേന്ദ്ര ഭക്ഷ്യ കയറ്റുമതി ഇറക്കുമതി ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പല പച്ചക്കറികളും അമിത കീടനാശിനിയുടെ അംശം കണ്ടെത്തിയതിനാല്‍ കയറ്റുമതിക്ക് അനുയോജ്യമല്ലെന്ന് വിധിയെഴുതുകയുണ്ടായി. ജൈവകൃഷി രീതിയുടെ സംസ്‌ക്കാരം വളര്‍ത്തുവാനും ജൈവകൃഷി സാക്ഷരതയിലൂടെ പൊതുജനത്തെ ബോധവത്കരിക്കാനും സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അതിനൂതന കൃഷി സംരംഭമാണ് ടെക്ടേണ്‍.

 

മുതല്‍മുടക്കുന്ന കര്‍ഷകന് ഇരട്ടി വരുമാനം നേടിക്കൊടുക്കുന്ന ടെക്ടേണ്‍ കാര്‍ഷിക പദ്ധതികള്‍ പരിമിതമായ സ്ഥലത്ത് ചുരുങ്ങിയ ചെലവില്‍ നാടന്‍ പച്ചക്കറികള്‍ മികച്ച രീതിയില്‍ കൃഷി ചെയ്യാനുള്ള സാങ്കേതിക വിദ്യയാണ് ഒരുക്കുന്നത്. അതിനോടൊപ്പം വിളകള്‍ക്ക് വിപണി കണ്ടെത്തി എല്ലാ സമയവും സജീവ പിന്തുണയുമായി ടെക്ടേണ്‍ കര്‍ഷകനൊപ്പം നില്‍ക്കുന്നു.


 മുതല്‍മുടക്കുന്ന കര്‍ഷകന് ഇരട്ടി വരുമാനം നേടിക്കൊടുക്കുന്ന ടെക്ടേണ്‍ കാര്‍ഷിക പദ്ധതികള്‍ പരിമിതമായ സ്ഥലത്ത് ചുരുങ്ങിയ ചെലവില്‍ നാടന്‍ പച്ചക്കറികള്‍ മികച്ച രീതിയില്‍ കൃഷി ചെയ്യാനുള്ള സാങ്കേതിക വിദ്യയാണ് ഒരുക്കുന്നത്. അതിനോടൊപ്പം വിളകള്‍ക്ക് വിപണി കണ്ടെത്തി എല്ലാ സമയവും സജീവ പിന്തുണയുമായി ടെക്ടേണ്‍ കര്‍ഷകനൊപ്പം നില്‍ക്കുന്നു.



ഇതിനോടകം തന്നെ ആറുഫാമുകൾ ടെക് ടേൺ ചെയ്ത് കഴിഞ്ഞു. പാലയാട് ക്യാമ്പസ്സിലാണ് ആദ്യത്തെ മാതൃക പച്ചക്കറി തോട്ടം നിർമ്മിച്ചത്. പിന്നീട് കൊട്ടിയൂരിൽ രണ്ട് ഫാമുകൾ ചെയ്തു.ഇരിട്ടി ഉളിയിലും കല്ലുമുട്ടയിലും ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ തന്നെ മങ്ങാട്ടുപറമ്പ് ക്യാമ്പസ്സിലാണ് അവസാനമായി കൃഷി നടത്തിയത്. യൂണിവേഴ്സിറ്റി അധികൃതരും വിദ്യാർത്ഥികളും വളരെ നല്ല സഹായ സഹകരണങ്ങളാണ് നൽകിയത്.

കാർഷിക മേഖലയിൽ മികച്ച പ്രവർത്തന പാരമ്പര്യമുള്ള ശ്രീ ഷാജി കൊട്ടിയൂരിന്റെ നേതൃത്വത്തിലാണ് ഞങൾ കൃഷി ചെയ്യുന്നത്.

കൃഷിക്കുവേണ്ട വൃക്ഷായുർവേദം ടെക്ടേൺ ഫാമിൽ തന്നെ നിർമ്മിച്ചുകുന്നു.ഞങ്ങളുടെ കൃഷി രീതിയെ കുറിച്ചറിഞ്ഞ ധാരാളം കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും ഫാം ചെയ്യാനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇപ്പോഴും കാർഷിക മേഖലയിൽ ടെക്ടേണിന്റെ വിജയഗാഥ തുടരുകയാണ്.

English Summary: TECHTERN - SMART FARMING - LESS SPACE MORE YIELD

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds