മത്സ്യ കർഷകർക്ക് ഏറെ പ്രതീക്ഷയുണർത്തുന്ന ഒരു വാർത്തയാണ് ഇന്ത്യയിൽ ആദ്യമായി ചെമ്പല്ലിയെ (red snapper)കൃത്രിമമായി പ്രജനനം നടത്തിയെന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനമാണ്(central saline water aquaculture institute )ചെമ്പല്ലിയുടെ പ്രജനനം കൃത്രിമമായി വികസിപ്പിച്ചത്. ചെമ്പല്ലി മത്സ്യത്തിന് കേരളത്തിൽ വൻ ഡിമാൻഡാണ്. എന്നാൽ കേരളത്തിലെ മത്സ്യ കർഷകർക്ക് ചെമ്പല്ലി വൻതോതിൽ ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കാരണമെന്തെന്നാൽ വിപണിയിലെ ഒരു കിലോ ചെമ്പല്ലി വാങ്ങണമെങ്കിൽ 600 രൂപയെങ്കിലും നിലവിൽ നൽകേണ്ടിവരും. ജലാശയങ്ങളിൽ നിന്ന് വല്ലപ്പോഴുമാണ് ചെമ്പല്ലി ലഭ്യമാകുന്നു എന്നത് ഇവിടത്തെ മത്സ്യ കർഷകരെ ചെമ്പല്ലി കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കാനും കാരണമായി. ആറുമാസത്തിനുള്ളിൽ അരക്കിലോ തൂക്കം വരുന്ന ചെമ്പല്ലി വളർത്തൽ(Aquaculture) ഏറെ ലാഭകരമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു ഗവേഷണത്തിന്റെ വിജയം നമ്മുടെ കർഷകർക്ക് പുതുവഴി തേടാൻ കാരണമായി ഭവിക്കും എന്ന് തീർച്ച. അഞ്ചുവർഷത്തെ ശ്രമങ്ങൾക്കൊടുവിൽ ആണ് വിത്തുല്പാദനം ചെന്നൈയിലെ ഓരുജലകൃഷി ഗവേഷണ സ്ഥാപനം(സിബ) വിജയകരം ആക്കിയത്.
ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെമ്പല്ലിയുടെ ഹാച്ചറി സംവിധാനം വികസിപ്പിക്കാൻ താല്പര്യമുള്ള വ്യക്തികൾക്ക് ഈ സാങ്കേതിക വിദ്യ കൈമാറാൻ തയ്യാറാണെന്ന് സിബ(CIBA) അറിയിച്ചിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ വ്യാപിക്കുന്നതിലൂടെ കേരളത്തിലെ മത്സ്യ ഉൽപാദനം(ഫിഷ് farming) കൂടുകയും, കർഷകർക്ക് ഏറെ ലാഭകരമായ ഒരു കൃഷിരീതി ആയി ചെമ്പല്ലി കൃഷി മാറുമെന്നും സിബയുടെ ഭാരവാഹികൾ പറയുന്നു.
The first artificial breeding of red snapper in India is a matter of great concern to fish farmers. The breeding of Chempalli was artificially developed by the Central Saline Water Aquaculture Institute, based in Chennai. Chempalli fish is in great demand in Kerala. However, fish stocks in Kerala are not widely available.
ഇതിനുമുൻപ് കേരളത്തിൽ ഏറെ ഡിമാൻഡുള്ള കാളാഞ്ചി, പൂമീൻ, തിരത എന്നിവയുടെ വിത്തുല്പാദന സാങ്കേതികവിദ്യ സിബ വികസിപ്പിച്ചിട്ടുണ്ട്. ഇതിന് ലഭിച്ച സ്വീകാര്യത തന്നെ ചെമ്പല്ലി വിത്തുല്പാദന സാങ്കേതികവിദ്യയ്ക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇതിൻറെ അധികൃതർ. ആദ്യഘട്ടത്തിൽ സിബിയുടെ ചെന്നൈയിൽ ഹാച്ചറിയിൽ വികസിപ്പിച്ച ചെമ്പല്ലി കുഞ്ഞുങ്ങൾ കേരളത്തിലെയും തമിഴ്നാട്ടിലെയും തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് നൽകി സിബ ഗവേഷണം ഔദ്യോഗികമായി രാജ്യത്തിനു സമർപ്പിച്ചു.
ഇത്തരത്തിലുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും, നമ്മുടെ കർഷകർക്ക് മത്സ്യ കൃഷി കൂടുതൽ ആദായകരമാക്കാൻ സഹായിക്കുകയും ചെയ്യുന്ന സിബയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയവും മാതൃകാപരമാണ്.
Share your comments