1. Livestock & Aqua

നല്ല പാൽ ഉൽപ്പാദനമുള്ള ഇന്ത്യയിലെ മികച്ച പശു ഇനങ്ങളെക്കുറിച്ച്

ഇന്ത്യയിൽ, വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നിരവധി പശു, എരുമ ഇനങ്ങളുണ്ട്. ഇന്ത്യയിൽ നിന്നും ദക്ഷിണേഷ്യയിൽ നിന്നും ഉത്ഭവിച്ച കന്നുകാലികളുടെ ഏറ്റവും പ്രശസ്തമായ ഇനമാണ് നെലോർ കന്നുകാലികൾ, ബ്രാഹ്മണ കന്നുകാലികൾ, ഗുസെറാത്ത് കന്നുകാലികൾ, സെബു എന്നിവ.

Meera Sandeep
Gir
Gir

ഇന്ത്യയിൽ, വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നിരവധി പശു, എരുമ ഇനങ്ങളുണ്ട്. ഇന്ത്യയിൽ നിന്നും ദക്ഷിണേഷ്യയിൽ നിന്നും ഉത്ഭവിച്ച കന്നുകാലികളുടെ ഏറ്റവും പ്രശസ്തമായ 

ഇനമാണ് നെലോർ കന്നുകാലികൾ, ബ്രാഹ്മണ കന്നുകാലികൾ, ഗുസെറാത്ത് കന്നുകാലികൾ, സെബു എന്നിവ. ഇന്ത്യയിലെ ഏറ്റവും മികച്ച പശു ഇനങ്ങളിൽ സാഹിവാൾ, ഗിർ, രതി, താർപാർക്കർ, റെഡ് സിന്ധി എന്നിവ ഉൾപ്പെടുന്നു. നല്ല പാൽ ഉൽപാദനമുള്ള ഇന്ത്യയിലെ മികച്ച പശു ഇനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത് വിവരങ്ങൾ ക്ഷീരകർഷകർക്ക് ഉപയോഗപ്രദമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

കന്നുകാലികൾ കാലങ്ങളായി നമ്മുടെ നല്ല വരുമാന മാർഗ്ഗമാണ്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിച്ചാൽ കന്നുകാലി വളർത്തൽ ലാഭകരമായ ബിസിനസ്സായി മാറിയിരിക്കുന്നു.

നല്ല പാൽ ഉൽപ്പാദനമുള്ള ഇന്ത്യയിലെ മികച്ച പശു ഇനങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് 

ചുവന്ന സിന്ധി (Red Sindhi)

അയൽരാജ്യമായ പാകിസ്ഥാനിലെ കറാച്ചി, ഹൈദരാബാദ് ജില്ലകളിലാണ് ചുവന്ന സിന്ധി കൂടുതലായി കാണപ്പെടുന്നത്. സിന്ധി, റെഡ് കറാച്ചി എന്നും ഇതിനെ വിളിക്കുന്നു. ഇനത്തിൻറെ ശരീര നിറം അടിസ്ഥാനപരമായി ചുവപ്പ് നിറമാണ്, ഇരുണ്ടത് മുതൽ ലൈറ്റ് ചുവപ്പുള്ളതും കാണാംഇതിന്റെ പാൽ വിളവ് 1100 മുതൽ 2600 കിലോഗ്രാം വരെയാണ്. റെഡ് സിന്ധി ക്രോസ് ബ്രീഡിംഗിൽ വ്യാപകമായി ഉപയോഗിക്കുന്നു.

ഗിർ (Gir)

ഗുജറാത്തിലെ തെക്കൻ കത്തിയവാറിലെ ഗിർ വനങ്ങളാണ് പശുക്കളുടെ ജന്മനാട്അടുത്തുള്ള രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. ഭദവാരി, ദേശാൻ, ഗുജറാത്തി, സോർത്തി, കത്തിയവാരി, സൂരതി എന്നും ഇത് അറിയപ്പെടുന്നു. ഗിർ പശുക്കളുടെ കൊമ്പുകൾ പ്രത്യേകമായി വളഞ്ഞതിനാൽഅർദ്ധചന്ദ്രൻരൂപം നൽകുന്നു. 1200 മുതൽ 1800 കിലോഗ്രാം വരെയാണ് ഇതിന്റെ പാലുൽപ്പാദനം ഇനങ്ങൾ ശക്തിക്കും രോഗ പ്രതിരോധത്തിനും പേരുകേട്ടതാണ്.

 

Sahiwal
Sahiwal

സാഹിവാൾ (Sahiwal)

 അവിഭക്ത ഇന്ത്യയിലെ, ഇന്ന് പാകിസ്ഥാനിലുള്ള മോണ്ട്ഗോമറി മേഖലയാണ് സാഹിവാൾ ഇനങ്ങളുടെ ജന്മദേശം. പശുക്കൾ ലോല, ലാംബി ബാർ, ടെലി, മോണ്ട്ഗോമറി, മുൾട്ടാനി എന്നെല്ലാം അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും മികച്ച പാലുൽപ്പാദനമുള്ള സ്വദേശി പാൽ ഇനമാണ് സാഹിവാൾ. 1400 മുതൽ 2500 കിലോഗ്രാം വരെയാണ് സാഹിവാളിന്റെ ശരാശരി പാൽ വിളവ്. ഹരിയാന, പഞ്ചാബ്, ദില്ലി, ഉത്തർപ്രദേശ് തുടങ്ങി ഇന്ത്യയുടെ പല ഭാഗങ്ങളിലും കാണാം.

രതി (Rathi)

രാജസ്ഥാനിലെ വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന മറ്റൊരു നല്ല പാലുൽപ്പാദനമുള്ള  ഇനമാണ് രതി. സാഹിവാൾ, റെഡ് സിന്ധി, താർപാർക്കർ, ധന്നി എന്നീ ഇനങ്ങളുടെ സംയോജനത്തിൽ നിന്നുണ്ടായതെന്ന് വ്യാപകമായി കരുതപ്പെടുന്നു.  1560 കിലോഗ്രാം പാൽ ഉത്പാദിപ്പിക്കുന്നു.

ഓങ്കോൾ (Ongole)

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ഒങ്കോൾ താലൂക്കിൽ നിന്നാണ് ഇനം. നന്നായി വികസിപ്പിച്ചെടുത്ത കൊമ്പുള്ള വലിയ പേശിയുള്ളവയാണിവകനത്ത ജോലികൾക്ക് ഒങ്കോൾ അനുയോജ്യമാണ്

ഇവ നെല്ലൂർ എന്നും അറിയപ്പെടുന്നു, അവയുടെ ശരാശരി പാലുൽപ്പാദനം 1000 കിലോഗ്രാം ആണ്.

English Summary: About the best cow breeds in India with good milk production

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds