കോഴികളിൽ എത്ര തീറ്റ കൊടുത്താലും ചില സമയങ്ങളിൽ മുട്ടയുത്പാദനം കുറയാറുണ്ടോ? അതിനു കാരണമുണ്ട്. മുട്ടയുത്പാദനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് വെളിച്ചം. വെളിച്ചം കുറയുന്ന സമയങ്ങളിൽ ആണ് അകാരണമായി മുട്ടയുത്പാദനം കുറയുന്നത്. ശ്രദ്ധിച്ചാൽ മനസ്സിലാകും പകൽ ദൈർഘ്യം കൂടിയ മാർച്ച് - സെപ്തംബർ മാസങ്ങളിൽ മുട്ടയുത്പാദനം കൂടുകായും പകൽ ദൈർഘ്യം കുറഞ്ഞ നവംബർ - ഫെബ്രുവരി മാസങ്ങളിൽ മുട്ടയിടൽ കുറയുന്നതും. ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം കോഴികളിലെ മുട്ടയുത്പാദനം വെളിച്ചവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്. വെളിച്ചം കോഴിയുടെ പീനിയൽ ഗ്രന്ഥിയെ ഉദ്ദീപിക്കുകയും അതുവഴി തലച്ചോറിലെ ഹൈപ്പോതലാമസിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും അങ്ങനെ മുട്ടയുത്പാദനം വർദ്ധിക്കുകയും ചെയ്യും. അതുകൊണ്ടു കൂടിയാണ് . വാണിജ്യാടിസ്ഥാനത്തിൽ മുട്ടക്കോഴി വളർത്തുമ്പോൾ വെളിച്ചക്കുറവ് പരിഹരിക്കാനായി കൃത്രിമ വെളിച്ചം നൽകുന്നത്. അടുക്കളമുറ്റത്ത് കോഴി വളർത്തുന്ന കർഷകർക്കും വെളിച്ചത്തിന്റെ കുറവ് വരുത്തുന്ന ഉത്പാദനനഷ്ടം ഒഴിവാക്കാം . ഇതിന് ദിവസം 16 മണിക്കൂർ വെളിച്ചം ലഭിക്കും വിധം സി.എഫ്.എൽ. പോലുള്ള വെളിച്ച സ്രോതസ്സുകൾ കൂടുകളിൽ ഉപയോഗിക്കാം . ഇങ്ങനെ മുട്ടയുത്പാദനം കൂടും . Light stimulates the pineal gland of the chicken, thereby accelerating the activity of the hypothalamus in the brain and thus increasing egg production. That is why. Providing artificial light to address the lack of light when raising hens commercially. Farmers who raise chickens in the kitchen yard can also avoid production losses due to lack of light. The CFL is designed to provide 16 hours of light per day. Use light sources such as cages
വെളിച്ചം ഒരു കാരണം മാത്രമാണ്. കൂടാതെ മുട്ടക്കോഴികൾക്ക് സന്തുലിതവും , ശരിയായ അളവിലും തീറ്റ ലഭിച്ചാൽ മാത്രമേ പരമാവധി മുട്ടയുത്പാദനം സാധ്യമാവൂ . കോഴിമുട്ടയിൽ ഉയർന്ന അളവിൽ മാംസ്യവും ഊർജ്ജവും അടങ്ങിയിരിക്കുന്നു . ഇവ കോഴിത്തീറ്റയിലൂടെ ലഭിച്ചാൽ മാത്രമേ മുട്ടയുത്പാദനം നടക്കൂ . മാംസ്യവും ഊർജ്ജവും ശരിയായ അനുപാതത്തിലല്ലെങ്കിലും മുട്ടയിടൽ കുറയും . അടുക്കളമുറ്റത്തെ കോഴിവളർത്തലിൽ വീട്ടിലെ അവശിഷ്ടങ്ങളിൽ നിന്നും ശരിയായ തോതിൽ മാംസ്യസ്രോതസ് ലഭിക്കില്ല . അന്നജം ധാരാളമടങ്ങിയ ഇത്തരം തീറ്റ നൽകുമ്പോൾ കോഴികളുടെ കരളിലും മുട്ടയുത്പാദിപ്പിക്കുന്ന അണ്ഡാശയത്തിലും കൊഴുപ്പടിഞ്ഞ് മുട്ടയുത്പാദനം പാടെ നിലയ്ക്കും . അരി , ചോറ് എന്നിവയോടൊപ്പം മാംസ്യത്തിന്റെ കുറവ് പരിഹരിക്കാനായി ഉപ്പില്ലാത്ത ഉണക്ക മത്സ്യവും തീറ്റയിൽ ഉൾപ്പെടുത്തണം
തീറ്റയിലെ കാൽസ്യമാണ് മറ്റൊരു പ്രധാന ഘടകം . ഒരു കോഴിമുട്ടയിൽ മാത്രം 2 ഗ്രാം കാൽസ്യം ഉണ്ട് . മുട്ടയുത്പാദനത്തിന് കോഴികൾ അവയുടെ എല്ലിലെ കാൽസ്യമാണ് ഉപയോഗിക്കുന്നത് . ഒരു കോഴിയുടെ ശരീരത്തിലെ എല്ലിൽ 20 ഗ്രാം കാൽസ്യമാണുള്ളത് . അതായത് 10 മുട്ട ഉത്പാദിപ്പിക്കാനുള്ള കാൽസ്യം മാത്രം . തീറ്റയിൽ കാൽസ്യം കുറഞ്ഞാൽ കോഴികൾ മുട്ടയിടൽ നിർത്തും . ഇത് പരിഹരിക്കാൻ നീറ്റുകക്ക പൊടിച്ചത് ഒരു പാത്രത്തിലാക്കി കോഴിത്തീറ്റയോടൊപ്പം വേറെ നൽകാം .അല്ലങ്കിൽ മുട്ടത്തോട് ഉണക്കി പൗഡർ രൂപത്തിലാക്കിയും തീറ്റയോടൊപ്പം നൽകാം.മിനറൽ മിക്സർ തീറ്റയിൽ ഉൾപ്പെടുത്താം . നാര് അടങ്ങിയ പച്ചപ്പുല്ല് , തീറ്റപ്പുല്ല് , തവിട് എന്നിവയും തീറ്റയിൽ ഉൾപ്പെടുത്തി മുട്ടയുടെ എണ്ണം വർദ്ധിപ്പിക്കാം.
വിവരങ്ങൾക്ക് കടപ്പാട്:
രാജേഷ് കൊല്ലം
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:എങ്ങനെ കോഴികളിലെ മുട്ടയുൽപാദനം കൂട്ടാം ?
#Poultry#Farmer#Hen#Egg#Agricuture
Share your comments