<
  1. Livestock & Aqua

കോഴിവളർത്തലിൽ പരമാവധി ഉൽപ്പാദനം നേടുവാൻ 5കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

കോഴികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന കാര്യമാണ് അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ.

Priyanka Menon

കോഴിവളർത്തലിൽ പരമാവധി ലാഭം നേടാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ് ചുവടെ പറയുന്നത്.

കൂടിനുള്ളിൽ താപ ക്രമീകരണം

കോഴികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന കാര്യമാണ് അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ. കൂടിനുള്ളിൽ രേഖപ്പെടുത്തുന്ന ചൂട് കൃത്യമായി നാം വിലയിരുത്തണം.

കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ആഴ്ചയിൽ 35 ഡിഗ്രി സെൽഷ്യസ് ചൂട് നൽകുകയും, തുടർന്നുള്ള ഒരാഴ്ചയും മൂന്ന് ഡിഗ്രി സെൽഷ്യസ് വീതം കുറച്ച് നാലാമത്തെ ആഴ്ച കഴിയുമ്പോൾ 28 ഡിഗ്രി സെൽഷ്യസിൽ എത്തിക്കുകയും വേണം.

Infants should be given a temperature of 35 degree celsius during the first week and 3 degree celsius for the next week and 28 C for the fourth week

സുഗമമായ വായു സഞ്ചാരം

കൂടിനുള്ളിൽ സുഗമമായ വായുസഞ്ചാരം ഉറപ്പു വരുത്തിയാൽ മാത്രമേ നല്ല ഉൽപാദന മികവും, മികച്ച ലാഭവും കോഴിവളർത്തലിൽ നിന്ന് ലഭ്യമാവുകയുള്ളൂ. കൂടിനുള്ളിൽ ആവശ്യാനുസരണം ഓക്സിജൻ ലഭ്യമാക്കാനും കാർബൺ ഡൈ ഓക്സൈഡ് അളവ് കുറയ്ക്കാനും ഈർപ്പവും അമോണിയയും നീക്കം ചെയ്യാനും സാധിക്കണം.

രോഗപ്രതിരോധ കുത്തിവെപ്പ്

കോഴികൾക്ക് രോഗം വരാതെ നോക്കേണ്ടത് പരമപ്രധാനമായ കാര്യമാണ്. അതുകൊണ്ടുതന്നെ കോഴിവസന്തയ്ക്കെതിരെയും മാരക്സ് രോഗത്തിനെതിരെയും പ്രതിരോധ കുത്തിവെപ്പ് നടത്തിയിരിക്കണം. ഇതുകൂടാതെ ബ്രോയിലർ കോഴികളിൽ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് രക്താതിസാരം. ഇത് പ്രതിരോധിക്കാൻ ക്രോഡ്രിനൽ, ബൈഫുറാൻ, ആംപ്രസോൾ തുടങ്ങി ഏതെങ്കിലും മരുന്ന് നൽകണം. ഇതുകൂടാതെ മുട്ട ഉല്പാദനം വർദ്ധിപ്പിക്കുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും മുരിങ്ങയില, പപ്പായയില, ചായ മൻസ തുടങ്ങിയവ നൽകണം. ഇതിനൊപ്പം വിറ്റാമിൻ സപ്ലിമെൻറ് കളും നൽകിയിരിക്കണം. ആഹാരം പാഴാക്കാതെ കഴിക്കുവാനും അന്യോനം ആക്രമിക്കാനുള്ള പ്രവണത തടയുവാനും ഇലക്ട്രിക് ഡീബീക്കർ കൊണ്ട് ചുണ്ടു മുറിക്കണം. ഒരു ദിവസം പ്രായമുള്ളപ്പോൾ തന്നെ കുഞ്ഞുങ്ങളെ ഡീ ബീക്ക് ചെയ്യാം.

തറ വിസ്തൃതി

കോഴി കോഴി ഒന്നിന് ഒരു ചതുരശ്രയടി വീതം തറ വിസ്തൃതി അനുവദിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

രാത്രിയിൽ വെളിച്ചം അനുവദിക്കണം

കോഴികളുടെ വളർച്ച നല്ല രീതിയിൽ നടക്കുവാൻ രാത്രിയിൽ പ്രകാശം ഒരു കൂടിനുള്ളിൽ ഒരുക്കണം.

The cage should be able to supply the required oxygen, reduce the amount of carbon dioxide and remove moisture and ammonia.

200 ചതുരശ്ര അടി തറ വിസ്തൃതിക്ക് 60 വാട്ടിൻറെ ഒരു ബൾബ് വീതമാണ് വേണ്ടത്. ഇത് കോഴികളുടെ വളർച്ചയെ മാത്രമല്ല അന്യോന്യം ആക്രമിക്കുന്ന സ്വഭാവം ഇല്ലാതാക്കുവാനും മികച്ച വഴിയാണ്.

English Summary: There are 5 things to keep in mind to get maximum productivity in poultry farming

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds