കോഴിക്കുഞ്ഞുങ്ങളുടെ പരിചരണം വളരെ പ്രധാനമാണ് കോഴിവളർത്തലിൽ. രക്താതിസാരം, കോഴി വസന്ത, ഐ ബി ഡി, വിരബാധ തുടങ്ങിയവയാണ് സാധാരണ ഗതിയിൽ കോഴിക്കുഞ്ഞുങ്ങളെ ബാധിക്കുന്ന രോഗങ്ങൾ.
രോഗത്തിനെതിരായ കുത്തിവെപ്പ് ആദ്യദിവസം ചെയ്യുകയാണെങ്കിൽ കോഴിവസന്തക്കെതിരെ ആദ്യത്തെ കുത്തിവെപ്പ് കോഴിക്കുഞ്ഞിന് 4- 5 ദിവസം പ്രായമാകുമ്പോൾ നടത്തിയാൽ മതി. കോഴി വസൂരിക്കെതിരായ ആദ്യത്തെ കുത്തിവെപ്പ് കോഴിക്കുഞ്ഞിന് രണ്ടാഴ്ച പ്രായം ആകുമ്പോഴും രണ്ടാമത്തെ കുത്തിവെപ്പ് ആറാഴ്ച പ്രായം ആകുമ്പോഴും ചെയ്യണം.
Care of chicks is very important in poultry farming. The most common diseases affecting chicks are diarrhea, chicken pox, IBD and worm infestation. The first vaccination against chickenpox should be done on the first day of vaccination against chickenpox at 4-5 days of age.
കോഴി വസന്തക്ക് ആയുള്ള രണ്ടാമത്തെ കുത്തിവെപ്പ് എട്ടാമത്തെ ആഴ്ചയിൽ ചെയ്യേണ്ടതാണ്. മൂന്നാമത്തെ ആഴ്ചയിൽ ഐ. ബി. ഡി. യെ നിയന്ത്രിക്കാനുള്ള വാക്സിൻ എടുക്കണം. കോഴിക്കുഞ്ഞിന് ഏഴാഴ്ച പ്രായമാകുമ്പോൾ വിരബാധ ക്കുള്ള മരുന്ന് നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: കോഴികളും രോഗങ്ങളും നാടൻ പ്രതിവിധികളും
വാക്സിനേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. അതിൽ പ്രധാനം രോഗമില്ലാത്ത പൂർണ്ണ ആരോഗ്യം ഉള്ള കോഴികൾക്ക് മാത്രം കുത്തിവെപ്പ് എടുക്കുക. കാലാവധി കഴിഞ്ഞ വാക്സിൻ ഒരിക്കലും ഉപയോഗിക്കരുത്. സൂര്യ പ്രകാശത്തിൽ വെച്ച് വാക്സിൻ ഒരിക്കലും പൊട്ടിക്കാൻ പാടില്ല.
വെള്ളത്തിൽ ചേർത്ത് കൊടുക്കേണ്ട വാക്സിൻ ആണെങ്കിൽ വെള്ളത്തിൽ മുഖ്യ പിടിച്ചാണ് തുറക്കേണ്ടത്. ബാക്ടീരിയ രോഗത്തിനെതിരായ വാക്സിൻ നൽകുമ്പോൾ വെള്ളത്തിലും തീയിലും ആൻറിബയോട്ടിക് ചേർക്കരുത്. വെള്ളത്തിൽ വാക്സിൻ ചേർത്ത് കൊടുക്കുകയാണെങ്കിൽ രണ്ടു മൂന്നു മണിക്കൂർ മുൻപ് വെള്ളം കൊടുക്കുന്നത് നിർത്തേണ്ടതാണ്. വാക്സിനേഷൻ ചെയ്യാനുപയോഗിക്കുന്ന ഉപകരണങ്ങൾ നിർബന്ധമായും അണുനാശനം ചെയ്തിരിക്കണം.
വാക്സിൻ കമ്പനി പറയുന്ന അളവിലും രീതിയിലും മാത്രം കൊടുക്കുവാൻ ശ്രദ്ധിക്കുക. വാക്സിൻ തറയിലോ കൂട്ടിലോ വീഴാതെ ശ്രദ്ധിക്കണം. വെള്ളത്തിൽ ചേർത്ത് നൽകേണ്ട വാക്സിന് ക്ലോറിൻ ചേർത്ത വെള്ളം ചേർക്കരുത്. വാക്സിനേഷന് ശേഷം വാക്സിൻ ചെയ്യാൻ ഉപയോഗിച്ച സിറിഞ്ചുകൾ നശിപ്പിച്ചു ഇരിക്കണം. വാക്സിനേഷൻ ചെയ്യുമ്പോൾ തണുപ്പുള്ള സമയങ്ങളിൽ മാത്രം ചെയ്യുക. അന്തരീക്ഷ ഊഷ്മാവ് 300 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉള്ള ദിവസങ്ങളിൽ വാക്സിനേഷൻ ചെയ്യരുത്.
ബന്ധപ്പെട്ട വാർത്തകൾ: നാടൻകോഴികളെ വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Share your comments