<
  1. Livestock & Aqua

മുട്ട കൊത്തിവിരിയിച്ചു ഇറങ്ങുന്ന തള്ളക്കോഴിയോട് ചെയ്യേണ്ടത്

ഇങ്ങനെ തള്ള കോഴികളെ ഈ സമയത്തു ശ്രദ്ധിക്കാതിരുന്നാൽ അവയ്ക്കു പോഷകക്കുറവുകൊണ്ടുണ്ടാകുന്ന പല രോഗങ്ങളും വരാൻ സാധ്യതയുണ്ട്. പലപ്പോഴും അവയ്ക്കു കാൽ തളർച്ചയും, അനീമിയയും ബാധിക്കുന്നത് കാണാം. കുഞ്ഞ്  വിരിഞ്ഞിറങ്ങിയാൽ അട കിടന്ന ക്ഷീണം കൊണ്ട് അവയുടെ കൊഴുപ്പും മറ്റും ഉരുകി തീരുകയും യഥാർത്ത ഭാരത്തിന്റ പകുതിയാവുകയും ചെയ്യുന്നുണ്ട് എന്ന് നാമൊന്നും തിരിച്ചറിയാറില്ല.If the hens are not taken care of at this time, they are likely to get many diseases due to malnutrition. They are often found to cause leg weakness and anemia. Little do we realize that when the baby hatches, the fat melts away and becomes half of its actual weight due to fatigue.

K B Bainda
hen
മുട്ട കൊത്തിവിരിയിച്ചു ഇറങ്ങിയ തള്ളക്കോഴി.

നാടൻ കോഴികളെ വളർത്താൻ എല്ലാവർ ക്കും  താൽപര്യം  ആണ്. നാടൻ കോഴികളെ വീട്ടിൽ അഴിച്ചു വിട്ടു വളർത്താം. പ്രത്യേക കരുതൽ വേണ്ട. കൂടു മാത്രം മതി. ചിലപ്പോൾ അവ ചില മരങ്ങളിൽ തന്നെ ചേക്കേറുന്നു. മാത്രമല്ല, മുട്ടയിട്ടു  അടയിരുന്നാണ് നാടൻ കോഴികളുടെ പ്രജനനം. അതുകൊണ്ടു തന്നെ കോഴി പൊരുന്ന തുടങ്ങുമ്പോഴേക്കും കുറച്ചു മുട്ട വച്ച് കുഞ്ഞുങ്ങളെ വിരിയിക്കാറുമുണ്ട്. ഇതൊക്കെ തന്നെയാണ് അവയെ കൂടുതൽ ആളുകൾ ആവശ്യപ്പെടാൻ കാരണം. എന്നാൽ മുട്ട കൊത്തി കോഴിക്കുഞ്ഞുങ്ങൾ ആയിക്കഴിഞ്ഞാൽ പിന്നെ നാം തള്ളക്കോഴിയെ നോക്കാറില്ല. കാരണം വീണ്ടും അവ സ്വന്തം കാര്യം നോക്കിക്കൊള്ളും എന്ന ധാരണയിൽ. എന്നാൽമുട്ട കൊത്തി കുഞ്ഞുങ്ങളുമായി ഇറങ്ങുന്ന  തള്ളകോഴികളോട് ഒരിത്തിരി കരുതൽ കാണിക്കേണ്ടതുണ്ട്. പ്രത്യേകിച്ചു കൂട്ടിലിട്ട് വളർത്തുന്നവയാണെങ്കിൽ. കാരണം കോഴിക്കുഞ്ഞുങ്ങളെയാണ് നാം പിന്നീട് ശ്രദ്ധിക്കാറുള്ളത്. അവയ്ക്കു വളരാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുക, കാക്കയും പരുന്തും പൂച്ചയുമൊന്നും കൊണ്ട് പോകാതെ നോക്കുക അങ്ങനെ കോഴിക്കുഞ്ഞുങ്ങൾക്കു പുറകേയാകും നമ്മുടെ ശ്രദ്ധ.

ഇങ്ങനെ തള്ള കോഴികളെ ഈ സമയത്തു ശ്രദ്ധിക്കാതിരുന്നാൽ അവയ്ക്കു പോഷകക്കുറവുകൊണ്ടുണ്ടാകുന്ന പല രോഗങ്ങളും വരാൻ സാധ്യതയുണ്ട്. പലപ്പോഴും അവയ്ക്കു കാൽ തളർച്ചയും, അനീമിയയും ബാധിക്കുന്നത് കാണാം. കുഞ്ഞ്  വിരിഞ്ഞിറങ്ങിയാൽ അട കിടന്ന ക്ഷീണം കൊണ്ട് അവയുടെ കൊഴുപ്പും മറ്റും ഉരുകി തീരുകയും യഥാർത്ത ഭാരത്തിന്റ പകുതിയാവുകയും ചെയ്യുന്നുണ്ട് എന്ന് നാമൊന്നും തിരിച്ചറിയാറില്ല.If the hens are not taken care of at this time, they are likely to get many diseases due to malnutrition. They are often found to cause leg weakness and anemia. Little do we realize that when the baby hatches, the fat melts away and becomes half of its actual weight due to fatigue.

Native chickens bathing in the soil
മണ്ണിൽ കുളിക്കുന്ന നാടൻ കോഴികൾ

അതിനാൽ കോഴിക്കുഞ്ഞുങ്ങൾക്കുള്ള  സ്റ്റാർട്ടർ പോലുള്ള തീറ്റയ്ക്ക് പുറമേ മറ്റ് നല്ല ധാന്യങ്ങൾ അടങ്ങിയ തീറ്റയും അത്യാവശ്യം പോക്ഷകങ്ങളടങ്ങിയ തീറ്റയും പ്രത്യേകം തള്ളക്കോഴിക്ക്  കൊടുക്കാൻ എല്ലാവരും ശ്രദ്ധിക്കുകTherefore, in addition to starter feed for chicks, care should be taken to provide the mother hen with a special diet containing other good grains and essential nutrients.

മുട്ടയ്ക്ക് അട യിരിക്കുന്ന നാടൻ കോഴി
മുട്ടയ്ക്ക് അട യിരിക്കുന്ന നാടൻ കോഴി

ഇതിനായി വിരിഞ്ഞ് 2 ദിവസത്തിന്  ശേഷം 1 ഇടവിട്ട ദിവസങ്ങളിൽ കൂട്ടിൽ നിന്നും തള്ളയെ മാത്രം ഒരു അര മണിക്കൂർ പുറത്ത് വിട്ട് നല്ല തീറ്റയും ബി കോംപ്ലക്സ് പോലുള്ള  സിറപ്പുകളും, കാൽസ്യം ,കക്ക, കടൽ നാക്ക്, മുട്ടത്തോട് പോലുള്ളവ ഉൾപ്പെടുതീയുള്ള തീറ്റയും കൊടുക്കുക.  മണ്ണിൽ കുളിക്കാനും വെയിൽ കയാനും അവസരം ഒരുക്കുക.വിരകളുടെ ശല്യം  ഒഴിവാക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും ,ശരീര താപനില നിലനിർത്താനും ഇത് സഹായിക്കും. അതു വഴി തള്ളക്കോഴികളുടെ ആരോഗ്യവും ഉറപ്പുവരുത്താം. പുതിയ കോഴിക്കുഞ്ഞുങ്ങളെ കിട്ടുന്നതോടൊപ്പം തള്ളക്കോഴിയെ അടുത്ത തവണയും അട  ഇരുത്താനായി ഉപയോഗിക്കുകയും ആവാം

വിവരങ്ങൾക്ക് കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നാടൻ കോഴികളെ വളർത്തുന്നവർക്കായി ചില നുറുങ്ങുകൾ

#Kerala#Chicken#Hen#Farming#Agriculture

English Summary: This is how to take care of a laying hen

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds