കോഴി, ആട്, പശു,ഫാമുകൾ നടത്തുന്നവർ ഇനി ഒരൽപ്പം ആശ്വസിച്ചോളൂ. കുറഞ്ഞ രീതിയിൽ ഫാ൦ നടത്താൻ ഇനി കെട്ടിട ലൈസൻസ് ആവശ്യമില്ല. കർഷകരുടെ ദീർഘ കാലമായുള്ള ആവശ്യം പരിഗണിച്ചു ഫാ൦ കെട്ടിടങ്ങളുടെ നിർമ്മാണച്ചട്ടങ്ങളിൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി പഞ്ചായത്തു, നഗര പ്രദേശങ്ങളിലെ കെട്ടിടനിർമ്മാണ ചട്ടങ്ങൾ ഭേദഗതിചെയ്യാനാണ് മന്ത്രിതലയോഗം തീരുമാനിച്ചത്. നിലവിലുള്ള കെട്ടിട നിയമ ചട്ടങ്ങൾ ഫാ൦ മേഖലയിൽ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ കുറച്ചൊന്നുമല്ല ചെറുകിട കർഷകരെ വലച്ചിരുന്നത്.
ഫാമുകളുമായി ബന്ധപ്പെട്ട പ്രധാന ഭേദഗതി നിർദ്ദേശങ്ങൾ.
1) അപകടമുണ്ടാക്കുന്ന വ്യവസായങ്ങൾ നടത്തുന്ന കെട്ടിടങ്ങൾക്കുള്ള വ്യവസ്ഥകളിൽ നിന്ന് ഫാ൦ കെട്ടിടങ്ങളെ ഒഴിവാക്കിയതാണ് പ്രധാന ഇളവ്.
2) 20 പശുക്കളെയും 50 ആടുകളെയും 1000 കോഴികളെയും വളർത്തുന്നതിന് ലൈസെൻസ് എടുക്കേണ്ടതില്ലെന്നാണ് പുതിയ നിർദ്ദേശം. ഇവയെ വളർത്തുന്ന ഷെഡുകൾക്കു ഇനി കെട്ടിട ലൈസൻസ് ആവശ്യമില്ല. ഇങ്ങനെ ലൈസൻസ് എടുക്കേണ്ടി വരുന്നത് കൃഷിക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതകളും ബുദ്ധിമുട്ടുകളും സൃഷ്ടിച്ചിരുന്നു.The new proposal stipulates that a license is not required to raise 20 cows, 50 sheep and 1000 chickens. The sheds that grow them no longer need a building license. Having to get a license in this way created huge financial burdens and difficulties for the farmers.
3) മൃഗ സംരക്ഷണ ഫാമുകൾ കാർഷികാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്ന പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്.
4) ഇതോടെ ഫാമുകളിലേക്കുള്ള റോഡുകളുടെ വീതി, പാർക്കിങ് സ്ഥലം, കെട്ടിടത്തിന്റെ വിസ്തൃതി തൊഴിലാളികൾക്ക് ടോയ്‌ലറ്റ് സൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച നിബന്ധനകൾ ഫാമുകൾക്കു ബാധകമല്ലാതാകും.
5) ഫാ൦ പ്രവർത്തിക്കുന്ന ഭൂമിയുടെ 40 % തുറസ്സായി നിലനിർത്തണമെന്ന നിബന്ധനയും ഇല്ലാതാകും.
ഈ മാസം ആദ്യം ചേർന്ന മന്ത്രി തല യോഗത്തിലാണ് ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കൃഷി ഭവനിൽ കാത്തിരിക്കുന്ന, കർഷകർക്കായുള്ള സേവനങ്ങൾ അറിയാം.
#Livestock#farm#Agriculture#Krishijagran
Share your comments