കന്നുകുട്ടികളെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. തള്ളപശുവിന്റെ പാൽ ഉൾപ്പദനവും ഉൽപ്പാദന ക്ഷമതയും
2. കുത്തിവെച്ച ബീജത്തിന്റെ sire -Dam yield
3. ശരീരം നല്ല നീളമുള്ളതാണോ
4. നല്ല ആരോഗ്യമുള്ളതാണോ, അതായത് കണ്ണ് തിളക്കമുള്ളത്, ചെവി alert ആയത്. വയർ ചാടാത്തത്, നല്ല തിളക്കമുള്ള രോമം, അംഗവൈകല്യമില്ലാത്തത്, അധിക മുലക്കാംബില്ലാത്തത്
5. ശരിയായ വളർച്ചയും തൂക്കവും ഉണ്ടോ. ഇതറിയാൻ കന്നുകുട്ടിക്ക് എത്ര മാസം പ്രായം ഉണ്ടെന്ന് നോക്കുക, അടിസ്ഥാന തൂക്കം 30 ആയി കണക്കാക്കി പ്രതി മാസത്തിന് 12 കിലോ തോതിൽ കൂട്ടി കിട്ടുന്ന തൂക്കവും കന്നുകുട്ടിയുടെ അപ്പോഴത്തെ തൂക്കാവുമായി ഒത്തു പോകുന്നുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കിൽ നല്ല പരിചരണവും തീറ്റ പരിവർത്തന ശേഷിയും ഉള്ളതാണെന്ന് അനുമാനിക്കാം.
സങ്കരയിനം കന്നുകുട്ടികൾക്ക് ശരിയായ പരിചരണം നൽകിയാൽ ഒരു ദിവസം 400-500 ഗ്രാം തൂക്കം വർധിക്കുമെന്നാണ് കണക്ക്. വിദേശ രാജ്യങ്ങളിൽ ഇത് 750-800 ഉം ആണ്. ജനിക്കുമ്പോൾ എത്ര തൂക്കം ഉണ്ടായിരുന്നു എന്നറിഞ്ഞാൽ കുറച്ച് കൂടി നന്നായിരുന്നു
5. കന്നുകുട്ടിയുടെ ലക്ഷണങ്ങൾ കണ്ടും വിലയിരുത്തണം. അതായത് അകിടിന്റെ വളർച്ച,അകിട് തൊലിയിൽ എത്രത്തോളം ഞൊറിവുണ്ട് പിൻ കാൽ നന്നായി അകന്നതാണോ. ചന്തിഭാഗത്തിന് നല്ല വിരിവുണ്ടോ ഇത്യാദി കാര്യങ്ങൾ നോക്കണം.
6. പ്രായം കുറഞ്ഞ കന്നുകുട്ടികളുടെ നാല് മുലക്കമ്പിന്റെയു അടിഭാഗത്ത് തപ്പി നോക്കിയാൽ ഭാവി പാലുൽപ്പാദന ക്ഷമത മനസ്സിലാക്കാൻ സാധിക്കും. ഇതിന് നിരന്തരമായ നിരീക്ഷണം ആവശ്യമാണ്.
എം. വി. ജയൻ
ക്ഷീരവികസന ഓഫീസർ &ഡയറി ഫാം കൺസൽറ്റണ്ട് കം പ്രൊജക്റ്റ് ഡിസൈനർ
9447852530
Share your comments