പുങ്കനൂർ പശു ചെനപിടിക്കാൻ ചെയ്യേണ്ട ചില നാട്ടുവൈദ്യങ്ങൾ
പയർ, കടല, മുതിര ഇതിലേതെങ്കിലും 100 ഗ്രാം വച്ച് കിളിർപ്പിച്ച് ഒരു നേരം കൊടുക്കുക. ഒരാഴ്ച ആവർത്തിക്കുക.
2-3 വഴുതനങ്ങ വേവിച്ച് ദിവസവും കൊടുക്കുക. ഒരാഴ്ചത്തേക്ക് മാത്രം.
കാട്ടുചേമ്പിന്റെ താള് വേവിച്ച് കുറച്ചുദിവസം തുടർച്ചയായി കൊടുക്കുക.
പച്ച പപ്പായ വേവിച്ച് കുറച്ചുദിവസം കൊടുക്കുക.
ചെന്തെങ്ങിന്റെ തേങ്ങ ഒരാഴ്ച മണ്ണിൽ കുഴിച്ചിടുക. പുറത്തെടുത്ത് 50 ഗ്രാം പച്ചമഞ്ഞൾ അരച്ച് തേങ്ങയുടെ വെള്ളത്തിൽ കലക്കി വായിൽ പിടിച്ചുകൊടുക്കുക.
200 മി.ലിറ്റർ നല്ലെണ്ണ നാടൻ കോഴിമുട്ട രണ്ടെണ്ണം അടിച്ച് പതപ്പിച്ച് വായിൽ പിടിച്ച് കുടിപ്പിക്കുക. 4 ദിവസം കഴിഞ്ഞ് വീണ്ടും ഇതേപോലെ കൊടുക്കുക. വീണ്ടും 4 ദിവസം കഴിഞ്ഞ് ഇതേപോലെ ചെയ്യുക.
കാടിവെള്ളവും കഞ്ഞിവെള്ളവും മറ്റും കുടിക്കാൻ കൊടുക്കുന്നത് ചെമ്പുപാത്രത്തിൽ വച്ച് കൊടുക്കുക.
8 മി.ഗ്രാം തുരിശ് പൊടിച്ച് അല്പം വെള്ളത്തിൽ കലക്കി 10-15 ദിവസം തുടർച്ചയായി രാവിലെ വായിൽ പിടിച്ച് ഒഴിച്ചുകൊടുക്കുക. 4. മുരിങ്ങയില തിന്നാൻ കൊടുക്കുക. 8-10 ദിവസം ആവർത്തിക്കുക. 10. ഒരു പിടി എള്ള്, ഒരു പിടി മുതിര, ഒരുപിടി ശർക്കര പൊടിച്ചത് ഇവ ഇടിച്ച് ചതച്ച് ഉരുളയാക്കി ഒന്നായി തീറ്റിക്കുക.
തഴുതാമയുടെ ഇല തിന്നാൻ കൊടുക്കുക. ഒരാഴ്ച ആവർത്തിക്കുക,
ആയുർവേദ വൈദ്യശാലയിൽനിന്ന് സുകുമാരഘൃതം ഒരു കി.ഗ്രാം വാങ്ങി ഒരൗൺസ് വീതം രാവിലെ കൊടുക്കുക. 13. വെള്ള കുന്നിക്കുരുവിന്റെ ഇല കുറച്ചു പറിച്ച് തീറ്റിക്കുക.
വെള്ള കുറുന്തോട്ടി സമൂലം അരച്ച് 200 മില്ലി ശുദ്ധമായ തെങ്ങിൻ കുള്ളിൽ കലക്കി രാവിലെ വെറും വയറ്റിൽ കൊടുക്കുക. ഒരാഴ്ച ആവർത്തിക്കുക.
Share your comments