പഞ്ച, 'പന്തുജ' എന്ന പേരിലും അറിയപ്പെടുന്ന ഈ ഇനം ഉത്തരാഖണ്ഡിലാണ് ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്നു. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗർ, നൈനിറ്റാൾ എന്നീ ജില്ലകളാണ് ഇവയുടെ ജന്മദേശം. ഇറച്ചിക്കും പാലിനുമായി ഉപയോഗിക്കുന്ന ഇനമായാണ് ഇവയെ കണക്കാക്കുന്നത്.
മഞ്ഞകലർന്ന ഇളം തവിട്ടു മുതൽ കടും തവിട്ടുനിറം വരെയുള്ള നിറങ്ങളിൽ കാണപ്പെടുന്നു. ശരീരത്തിന്റെ അടിഭാഗത്ത് ഈ നിറങ്ങൾ കൂടുതൽ നേർത്തതായും കാണുന്നു. മുഖത്തിന്റെ ഇരുവശത്തും വെളുത്ത രോമങ്ങൾ ഇവയുടെ ഒരു സവിശേഷതയാണ്. അല്പം മുകളിലേക്കും പുറകിലേക്കുമായി നിൽക്കുന്ന വളഞ്ഞ കൊമ്പുകൾ താരതമ്യേന ചെറുതാണ്.
കൂർത്ത ആഗ്രത്തോടു കൂടിയതും. ആണിനും പെണ്ണിനും കൊമ്പുകൾ ഉണ്ടാകും. തൂങ്ങിക്കിടക്കുന്ന ചെവികളാണ് ഇവയ്ക്കുള്ളത്. ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നത് ഈ ഇനത്തിൽ സാധാരണമായ ഒരു കാര്യമാണ്. നേരത്തെ പ്രായപൂർത്തിയാകുന്നു എന്നതു മറ്റൊരു കാര്യം. പഞ്ച ഇനം ഈയടുത്ത കാലത്താണ് ഒരു പ്രത്യേക ഇനമെന്ന അംഗീകാരം ലഭിച്ചത്.
Share your comments