ഉരുളൻ പരലിന്റെ ശരീരം ഉരുണ്ടതാണ്. മുതുകു ബലം വളരെ കുറവും വളച്ചാൽ വളയുന്നതുമാണ്. കവിൾക്കോണിൽ നിന്നും ഉത്ഭവിക്കുന്ന ഒരു ജോടി മീശരോമങ്ങളുണ്ട്. ചെതുമ്പലുകൾക്ക് സാമാന്യം വലുപ്പമുണ്ട്. പാർശ്വരേഖ പൂർണ്ണമാണ്. പാർശ്വരേഖയിൽ 22-23 ചെതുമ്പലുകൾ ഉണ്ട്. മുതുകു ചിറകിന് മുന്നിലായി ഏഴു ചെതുമ്പലുകൾ
ഉരുളൻ പരലിന്റെ മുതുകുവരെ പച്ചകലർന്ന കറുപ്പാണ്. പാർശ്വങ്ങളും ഉദര ഭാഗവും നല്ല വെള്ളി നിറവുമായിരിക്കും. വാലിന്റെ അറ്റത്തായി ദീർഘവൃത്താ കൃതിയിലുള്ള ഒരു കറുത്ത പുള്ളിയുണ്ടാകും. പെൺമത്സ്യങ്ങളിൽ മുതുകു ചിറകിനും, വാൽച്ചിറകിനും പഴുത്ത ചെറുനാരങ്ങയുടെ നിറമായിരിക്കും. ആൺമത്സ്യങ്ങളിലാവട്ടെ ഈ ചിറകുകൾക്ക് ഒരു ചുവപ്പു രാശിയുണ്ടാകും. കൈച്ചിറക്, കാൽച്ചിറക് എന്നിവയ്ക്ക് പ്രത്യേക നിറമൊന്നും ഇല്ല. സുതാര്യവുമാണ്. പ്രജനന കാലങ്ങളിൽ ആൺമത്സ്യത്തിന്റെ പാർശ്വരേഖയിലൂടെ തീക്കനൽ നിറമുള്ള വീതി കൂടിയ വരെ പ്രത്യക്ഷപ്പെടാറുണ്ട്.
1844-(08 വാലൻസിനെസ് എന്ന ജീവശാസ്ത്രജ്ഞൻ, മാഹിയിൽ നിന്നും കണ്ടെത്തി ശാസ്ത്രനാമം നൽകിയതാണിത് (Valenciennes, 1844) മാഹി (Male) എന്നത് കേരളത്തിൽ ഏവർക്കും പരിചയമുള്ള സ്ഥലങ്ങളിൽ ഒന്നാണ്. കോള (Cola) എന്ന ലാറ്റിൻ പദത്തിന് നിവസിക്കുക എന്നണർത്ഥം. മാഹിയിൽ നിവസിക്കുന്ന എന്നർത്ഥത്തിലാവാം “മാഹിക്കോള എന്ന ശാസ്ത്രനാമം നൽകിയിരിക്കുന്നത്.
ഉരുളൻ പരലിന്റെ ശാസ്ത്രനാമമായി ഈയടുത്ത നാൾ വരെ കരുതിവന്നത് പുൻടിയസ് ആംഫീബിയസ് എന്നായിരുന്നു. എന്നാൽ, 2005-ൽ പെത്തിയ ഗോഡയും, കോട്ട്ലാറ്റും ചേർന്നു നടത്തിയ ചരിത്രാന്വേഷണത്തിൽ നിന്നാണ് ഇതിന്റെ ശാസ്ത്രനാമം മാഹിക്കോള എന്നാണെന്ന് കണ്ടെത്തിയത് (Pethiyagoda, and Kottelat, 2005a). പുൻടിയസ് മാഹിക്കോള എന്നത് ഇത്രയും കാലം കാളക്കൊടിയൻ പരിലിന്റെ പെൺമത്സ്യങ്ങളായി കരുതിപ്പോരുകയും ചെയ്തു. പുനടിയാസ് ആംഫീബിയസ് എന്നതും, പുനടിയൻ മാഹിക്കോള എന്നതും, പ്രത്യേക ജൈവജാതികളാണ് എന്നുള്ളതാണ് നിലവിലെ നിഗമനം.
കേരളത്തിലെ എല്ലാത്തരത്തിലുള്ള ശുദ്ധജല ആവാസവ്യവസ്ഥകളിലും ഉരുളൻ പരലിനെ കാണുന്നുണ്ട്. ഉൾനാടൻ മത്സ്യസമ്പത്തിലെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് 10 സെ.മീ. വരെ വലുപ്പമുള്ള ഈ ചെറുമത്സ്യങ്ങൾ. ഭക്ഷണത്തിനാണ് പ്രധാനമായും ഉരുളൻ പരലിനെ ഉപയോഗിക്കുന്നത്. അപൂർവ്വമായി അലങ്കാരമത്സ്യമായും ഉപയോഗിക്കുന്നുണ്ട്.
Share your comments