<
  1. Livestock & Aqua

വീടുകളിൽ ആടുവളർത്തലിനു പറ്റിയ ഇനങ്ങളും അവയുടെ വളർച്ചാ രീതികളും

ഏറെ ആദായം നൽകുന്ന കൃഷിയാണ് ആട് വളർത്തൽ. ഇറച്ചിക്കും പാലിനുമായാണ് ആടിനെ വളർത്തുന്നത്. ആട്ടിൻ മൂത്രവും കാഷ്ഠവും നല്ല വളവുമാണ്. അതും വില്പന നടത്താം. ബീറ്റൽ, ജംനാ പ്യാരി, സിരോഹി, ബോയർ, മലബാറി എന്നിവയാണ് നമ്മുടെ നാട്ടിൽ അധികവും വളർത്തുന്ന ഇനങ്ങൾ. ഇവ നല്ലതുമാണ്. Goat rearing is one of the most lucrative crops. Goats are reared for meat and milk. Sheep urine and feces are good manure. That too can be sold. Beetle, Jamna Pari, Sirohi, Boer and Malabari are the most widely grown varieties in our country. These are good.

K B Bainda
goat
ഇറച്ചിക്കും പാലിനുമായാണ് ആടിനെ വളർത്തുന്നത്. ആട്ടിൻ മൂത്രവും കാഷ്ഠവും നല്ല വളവുമാണ്.

ഏറെ ആദായം നൽകുന്ന കൃഷിയാണ് ആട് വളർത്തൽ. ഇറച്ചിക്കും പാലിനുമായാണ് ആടിനെ വളർത്തുന്നത്. ആട്ടിൻ മൂത്രവും കാഷ്ഠവും നല്ല വളവുമാണ്. അതും വില്പന നടത്താം. ബീറ്റൽ, ജംനാ പ്യാരി, സിരോഹി, ബോയർ, മലബാറി എന്നിവയാണ് നമ്മുടെ നാട്ടിൽ അധികവും വളർത്തുന്ന ഇനങ്ങൾ. ഇവ നല്ലതുമാണ്. Goat rearing is one of the most lucrative crops. Goats are reared for meat and milk. Sheep urine and feces are good manure. That too can be sold. Beetle, Jamna Pari, Sirohi, Boer and Malabari are the most widely grown varieties in our country. These are good.

ബീറ്റൽ

പഞ്ചാബ് സ്വദേശമായ ബീറ്റൽ ഇനം ആടുകൾക്ക് മറ്റു ആടുകളേക്കാൾ വളരെ വ്യത്യസ്തത യുള്ളവയാണ്. പെണ്ണാടുകൾക്കു 5 ലിറ്റർ പാല് വരെ കിട്ടും. രോഗപ്രതിരോധ ശേഷി കൂടുതലും ആണ്. ആരോഗ്യവും വളർച്ചയും കൂടുതലുള്ള ആടാണ് ബീറ്റൽ ആടുകൾ. മാസത്തിൽ 9 കിലോ വരെ വളർച്ച ഉള്ളയിനം ആണ് ബീറ്റൽ. ആണ്ടിൽ രണ്ടു പ്രസവം നടക്കും ഈയിനങ്ങൾക്ക്. ഒരു പ്രസവത്തിൽ രണ്ടു കുഞ്ഞുങ്ങൾ വീതം ഉണ്ടാവുകയും ചെയ്യും. മറ്റേതു ബ്രീഡിനേക്കാളും ലാഭകരമാണ് ബീറ്റൽ ആടുകളെ വളർത്തുന്നത്. കാണാൻ വലിയ ലുക്ക് ഐ;ഇല്ലെങ്കിലും നല്ല ശാന്ത സ്വഭാവം ആണ് ഈ ഇനങ്ങൾ. സൗമ്യമായ ആടുകളാണ്. ദിവസം രണ്ടര ലിറ്റർ പാൽ കിട്ടും. കൂടാതെ ഏതു കാലാവസ്ഥയിലും ജീവിക്കാൻ കഴിയുന്ന ഇനമാണ്. മികച്ച രോഗപ്രതിരോധശേഷിയും ഉണ്ട്.

goat
ജംനാപ്യാരിയും ഒരുപാടുപേർ ആവശ്യപ്പെടുന്ന ഇനമാണ്

ജംനാ പ്യാരി


കൂടുതലായും കർഷകർ ആവശ്യപ്പെടുന്ന ഇനങ്ങൾ ജംനാ പ്യാരിയും മലബാറിയും ആണ്. ഇന്ത്യയുടെ അന്തസ്സ് എന്നാണ് ജംനാ പ്യാരി ആടുവകളെ പൊതുവെ അറിയപ്പെടുന്നത്. വർഷത്തിൽ ഒരു തവണ പ്രസവിക്കുന്ന ജംനാ പ്യാരികൾക്കു ദിവസേന 4 ലിറ്റർ പാൽ ലഭിക്കും. ജംനാ പ്യാരികളുടെ വംശം നശിച്ചു കൊണ്ടിരിക്കുകയാണെന്നാണ് കർഷകർ പറയുന്നത്. അതിനു കാരണവും കർഷകർ തന്നെയാണ്. ജംനാപ്യാരിയെ വളർത്തുന്നവർ ഏതെങ്കിലും ഒരു മുട്ടനാടിനെ കൊണ്ട് ബ്രീഡ് ചെയ്യിക്കും.അങ്ങനെ ശുദ്ധമായ ജംനാ പ്യാരി ആടുകൾ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. വളർത്തുന്ന കർഷകർ തന്നെ ചിന്തിക്കണം ഇവയെ ബ്രീഡ് ചെയ്യിക്കുമ്പോൾ ശുദ്ധമായ ജമ്‌നാ പ്യാരി ആടിനെക്കൊണ്ട് ക്രോസ്സ് ചെയ്യിക്കണമെന്നു. എങ്കിലേ മെച്ചപ്പെട്ട നിലവാരം കിട്ടൂ. ജംനാപ്യാരിയും ഒരുപാടുപേർ ആവശ്യപ്പെടുന്ന ഇനമാണ്.


സിരോഹി


രാജസ്ഥാന്റെ കരുത്ത് എന്നാണ് സിരോഹി ആടുകൾ അറിയപ്പെടുന്നത്. കണ്ടാൽ പുള്ളിമാൻ പോലെ തോന്നും. ഇവയുടെ മുട്ടനാണ്ടുകൾക്കു 120 കിലോഗ്രാം വരെ തൂക്കം വയ്ക്കും. പെണ്ണാടുകൾ 80 കിലോഗ്രാം തൂക്കവും വയ്ക്കും. ഒപ്പം ദിവസേന രണ്ടര ലിറ്റർ പാൽ സിരോഹി ആടുകൾക്ക് ലഭിക്കും. മറ്റേതിനങ്ങളെക്കാളും രോഗപ്രതിരോധ ശേഷി കൂടുതലും അതുപോലെ ഭക്ഷണം കൂടുതൽ കഴിക്കുന്ന ഇനമാണ് സിരോഹി. ഭക്ഷണം കൂടുതൽ കഴിക്കുന്നതിനാൽ വളർച്ച കൂടുതലും മാംസം കൂടുതലും ഉണ്ട്. ഏതു ഭക്ഷണവും കഴിക്കും.കൂടുതലായും ഇറച്ചിക്കുള്ളവയാണ് സിരോഹി ഇനം ആടുകൾ. ആദ്യകാലത്തു ബോയർ ഇനങ്ങളെ ആയിരുന്നു ഇറച്ചിക്കായി ആളുകൾ വളർത്തിയിരുന്നത്. ബോയർ ഇനങ്ങൾക്ക് 1 ലിറ്റർ പാൽ വരെയേ കിട്ടൂ. എന്നാൽ സിരോഹിക്കു രണ്ടര ലിറ്റർ പാൽ വരെ ലഭിക്കും. അതുപോലെ നല്ല വളർച്ചയും ഉണ്ട്. ഒരു മാസത്തിൽ 7 കിലോ വരെ വളർച്ച ഉണ്ടാകും. പെണ്ണാട് 80 കിലോ വരെ ശരീരഭാരം വയ്ക്കുമ്പോൾ ആണാട് 120 കിലോ വരെ ഭാരം വയ്ക്കുന്നു.

goat
സാധാരണ വീടുകളിൽ വളർത്താൻ പറ്റിയ മറ്റൊരിനം സിരോഹിയാണ്


സാധാരണ വീടുകളിൽ വളർത്താൻ പറ്റിയ മറ്റൊരിനം സിരോഹിയാണ്. ഭക്ഷണം കൂടുതൽ കഴിക്കും. നാടൻ ആടുകളെ വളർത്തുന്നവർക്കു സിരോഹി ആടുകളെ വളർത്താൻ ഒരു പ്രയാസവും ഉണ്ടാകില്ല. സിരോഹിക്കു നാടൻ ആടുകൾക്ക് കൊടുക്കുന്ന അതെ ഭക്ഷണം തന്നെ കൊടുക്കാം. പുല്ലും പ്ലാവിലയുമെല്ലാം കഴിക്കും. രാവിലെ ഗോതമ്പു കൊടുക്കാം. കാൽക്കിലോ ഗോതമ്പു ഒരാടിന് കൊടുക്കാം. 3 തരാം പുല്ലുകൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആടുകൾക്ക് ഇഷ്ടമാണ്. വളർച്ചയുണ്ടാകാനും നല്ലതു അതാണ്. കൊന്നച്ചവർ , പ്ലാവില , പുല്ല് ഇവ മൂന്നും ആടുകൾക്കു കൊടുക്കുക. ഇവ ആടുകൾക്കിഷ്ടമാണ്. ഇവ മൂന്നും കുറേശ്ശേ കൊടുക്കുക. സിരോഹി ആടുകളുടെ പ്രസവ സമയത്തു പ്രേത്യേക പരിചരണ രീതിയുണ്ട്. സിറോഹി മുട്ടനെക്കൊണ്ട് ഏതു പെണ്ണാടിനെയും ക്രോസ്സ് ചെയ്യിക്കാം. ചെന പിടിക്കും. പക്ഷെ സിരോഹി പെണ്ണാടിന് സിരോഹി മുട്ടൻ തന്നെ വേണം. എങ്കിലേ അവ ഗർഭം ധരിക്കൂ. അതല്ലാത്ത കേസുകളിൽ കുഞ്ഞുങ്ങൾ ചത്തുപോകും. സിരോഹിക്കു സിരോഹിയെക്കൊണ്ട് തന്നെ ക്രോസ്സ് ചെയ്യിക്കുക എന്നത് ഓർത്ത് വയ്‌ക്കേണ്ട കാര്യമാണ്.

ബോയർ ആടുകൾ

സൗത്ത് ആഫ്രിക്ക ജന്മദേശം ആയ ബോയർ ആടുകളെയാണ് അവിടത്തെ ആദിവാസി ഗോത്ര സമൂഹങ്ങൾ ഇറച്ചിക്കായും പാലിനായും വളർത്തിയിരുന്നത്. ഒരു മാസം കൊണ്ട് 9 കിലോയോളം വളരുന്ന ഇവ രോഗ പ്രതിരോധ ശേഷി കൂടിയ ഇനമാണ്. ഏറ്റവും പ്രതീർഥാ ശേഷിയും വളർച്ചയും കൂടുതലുള്ള ആടുകളാണ് ബോയർ ഇനങ്ങൾ. ഇറച്ചിക്കയാണ് കൂടുതലും വളർത്തുക. പലഉല്പാദനശേഷി കുറവും ആണ്. 1 ലിറ്റർ പാലാണ് കിട്ടുന്നത്. അതുകൊണ്ടു പാൽ ലക്‌ഷ്യം വയ്ക്കുന്നവർ ബോയർ ഇനങ്ങളെ പരീക്ഷിക്കണ്ട. എന്നാൽ ഇറച്ചിയിൽ കേമനാണ് താനും. പെണ്ണാടുകൾ വർഷത്തിൽ ഒരിക്കൽ മാത്രം പ്രസവിക്കുന്നു. വർഷത്തിൽ ഒരിക്കൽ പ്രസവം അതുപോലെ രണ്ടു കുട്ടികളെ കാണൂ. ഇതെല്ലം കൊണ്ടും വീട്ടിൽ ഒന്നോ രണ്ടോ ആടുകളെ വളർത്താൻ ആഗ്രഹിക്കുന്നവർ ബായാർ ഇനങ്ങളെ പരീക്ഷിക്കരുത് എന്നാണ് കർഷകരുടെ അഭിപ്രായം. കേരളത്തിൽ തന്നെ വംശനാശം വന്നുകൊണ്ടിരിക്കുന്ന ആടുകളാണ് ഇവ.

മലബാറി പെണ്ണാടും ജംനാപ്യാരി ആണാടും തമ്മിൽ ക്രോസ്സ് ചെയ്തെടുത്ത ഒരിനം

മലബാറി പെണ്ണാടും ജംനാപ്യാരി ആണാടും തമ്മിൽ ക്രോസ്സ് ചെയ്തെടുത്ത ഒരിനം ആടുകളും ഉണ്ട്. ഇതിന്റെ മികവ് രോഗപ്രതിരോധ ശേഷി കൂടുതലും പാലുത്പാദന ശേഷി കൂടുതലും വർഷത്തിൽ രണ്ടു പ്രസവവും ഓരോ പ്രസവത്തിലും മൂന്നു കുഞ്ഞുങ്ങളെയും കിട്ടുന്നു എന്നതാണ് . വ്യത്യസ്ത ആടുകളെ ക്രോസ്സ് ചെയ്യിച്ചാൽ നല്ല ഇനം ആടുകളെ കിട്ടുന്നു എന്നത് വസ്തുതയാണ്. അത് ആദായകരവുമാണ്. There is a breed of sheep that crosses between the Malabari ewe and the Jamnapari ewe. The advantage of this is that it has higher immunity and higher milk production, giving birth to two pups per year and three pups per birth. The fact is that if you cross different sheep you get a good breed of sheep. It is also profitable.

goat
9 കിലോ ശരീര ഭാരമുള്ള ഒരാടിന് മൂന്ന് കിലോ പുല്ലാണ് ഒരു ദിവസം വേണ്ടത്

9 കിലോ ശരീര ഭാരമുള്ള ഒരാടിന് മൂന്ന് കിലോ പുല്ലാണ് ഒരു ദിവസം വേണ്ടത്. രാവിലെ ആടുകൾക്ക് അളവ് കുറച്ചു മതി തീറ്റയായി നൽകേണ്ടത്. രാവിലെ കൂട്ടികൊടുത്താലും അവ കഴിക്കില്ല. കടിച്ചു മുറിച്ചു കളയും. ഉച്ചയ്ക്ക് കൂടുതൽ തീറ്റ കൊടുക്കുമ്പോൾ വളർച്ച കൂടുതൽ കിട്ടുന്നുണ്ട്. കഴുത്തിനു നീളം കൈക്കു നീളം ഇവ കൂടുന്നു. ആടുകൾക്ക് രണ്ടര വയസ്സ് വരെയാണ് ഉണ്ടാവുക. പിന്നീട് മൂന്നര വയസ്സുവരെ വളർച്ച കൂടുന്നില്ല പകരം ശരീര ഭാരം കൂടുന്നു. മൂന്നര വയസ്സുവരെ എത്ര കിലോ വരും എന്ന് അവയുടെ പാൽ പല്ലിൽ നോക്കി പറയാൻ കഴിയും. രണ്ടു പാൽ പല്ലു വരുമ്പോൾ തന്നെ 35 കിലോ ശരീര ഭാരം ആകുന്ന ആടിനു രണ്ടര വയസ്സാകുമ്പോൾ 70 കിലോ ആകുമെന്നാണ് കണക്ക്. ഒരാടിന് ശരാശരി 20 രൂപ ചെലവ് വരും. എല്ലാത്തരം ആടുകൾക്ക് 20 രൂപ മുടക്കിൽ ചെലവ് കൊണ്ടുപോകാൻ ശ്രമിക്കണം.

രോഗങ്ങളാണ് വെല്ലുവിളികൾ

ആടുകൾക്ക് ജലദോഷവും പനിയുമാണ് കൂടുതലും കണ്ടു വരുന്നത്. നവംബർ , ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ആടുകൾക്ക് കൂടുതൽ അസുഖങ്ങൾ കണ്ടു വരാറുള്ളത്. TPR എന്ന പനിയും കുളമ്പു രോഗവുമാണ് കൂടുതലും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. TPR നു മൂക്കിൽ കൂടെ കട്ടിയായി പഴുപ്പ് വരുന്നതും രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നതുമാണ് ലക്ഷണങ്ങൾ. കൂടാതെ തല കുമ്പിട്ടു നില്ക്കും, വാൽ താഴ്ന്നു നിൽക്കും. കുളമ്പു രോഗം ആണെങ്കിൽ വായിൽ കൂടി പത വന്നു അവസാനം ദ്രാവകരൂപത്തിലുള്ള കൊഴുത്ത ദ്രാവകമായി പുറത്തേക്കൊഴുകും.

നാടൻ ഒറ്റമൂലി

നാടൻ ഒറ്റമൂലി ചികിത്സയിൽ തേക്കിന്റെ കാതൽ വെട്ടിപ്പൊട്ടിച്ചു ചെറിയ വിറകു കഷണങ്ങൾ ആക്കി വലിയ അലുമിനിയ കലത്തിൽ നിറച്ചതിനു ശേഷം ആ കലത്തിന്റെ വായ tight ആയി മൂടി വച്ച് ആ കലം മറ്റൊരു കാലത്തിന്റെ മുകളിൽ കമഴ്ത്തി വയ്ക്കുക. എന്നിട്ടു നന്നായി തിളപ്പിക്കുക. കുറെ തിളപ്പിക്കുമ്പോൾ തേക്കിന്റെ വിറകിൽ നിന്നും ഒരു എണ്ണ കുളമ്പു രോഗം ബാധിച്ച ആടുകളുടെ മോണയിലും കുളമ്പിനടിയിലും പുരട്ടുകയും ഉള്ളിൽ കഴിപ്പിക്കുകയും ചെയ്യുക. അങ്ങനെ മൂന്നു തവണയെങ്കിലും ചെയ്യുക. അപ്പോൾ കുളമ്പു രോഗം പൂർണ്ണമായും മാറും കർഷകർ പരീക്ഷിച്ചു വിജയിച്ച ഒരു നാടൻ പ്രതിവിധിയാണിത്. (ഒറ്റമൂലി ചികിത്സ മാത്രമാണ്. വിദഗ്ധ ചികിത്സയ്ക്കായി മൃഗാശുപത്രയെത്തന്നെ സമീപിക്കണം.)

സാധാരണയായി ആടുകളുടെ ഗർഭകാലം 150 ദിവസമാണ്. വർഷത്തിൽ ഒരു തവണയേ ഇവയെ ഇണ ചേർക്കേണ്ടതുള്ളൂ. ആടുകൾ ജനുവരി ഫെബ്രുവരി മാസങ്ങളിൽ പ്രസവിക്കുന്നതായിരിക്കും നല്ലത്. ആട്ടിൻ കുട്ടികൾക്ക് തൂക്കം കൂടുന്നതറിനും പല്ലുകളുടെ ലഭ്യത കൂടുതൽ ഉള്ള കാലവും നോക്കിയാണ് ഈ സമയം നല്ലതു എന്ന് പറയുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സോജന്റെ ആടുജീവിതം

#Farmer#Goat#Agriculture#Krishi#FTB

English Summary: Varieties suitable for home goat rearing and their growing methods

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds