1. Livestock & Aqua

എന്തുകൊണ്ട് വെച്ചൂർ പശുക്കൾക്ക് വിപണിയിൽ ഡിമാൻഡ് കൂടുന്നു?

കേരളത്തിലെ തനത് കന്നുകാലി ഇനമായി അംഗീകരിച്ച ജനുസ്സിൽ ഉൾപ്പെടുന്നതാണ് വെച്ചൂർ. കോട്ടയം ജില്ലയിൽ വെച്ചൂർ ആണ് ഇതിൻറെ ജന്മദേശം. ലോകത്തിലെ ഏറ്റവും ചെറിയ പശു ഇന്ന് ഗിന്നസ് ബുക്ക് അംഗീകരിക്കുന്ന ഇനം കൂടിയാണ് ഇത്. ഈ പശുക്കൾക്ക് വിപണിയിൽ വില കൂടുവാൻ ഒരുപാട് കാരണങ്ങളുണ്ട്.

Priyanka Menon
വെച്ചൂർ പശു
വെച്ചൂർ പശു

കേരളത്തിലെ തനത് കന്നുകാലി ഇനമായി അംഗീകരിച്ച ജനുസ്സിൽ ഉൾപ്പെടുന്നതാണ് വെച്ചൂർ. കോട്ടയം ജില്ലയിൽ വെച്ചൂർ ആണ് ഇതിൻറെ ജന്മദേശം. ലോകത്തിലെ ഏറ്റവും ചെറിയ പശു എന്ന് ഗിന്നസ് ബുക്ക് അംഗീകരിക്കുന്ന ഇനം കൂടിയാണ് ഇത്. ഈ പശുക്കൾക്ക് വിപണിയിൽ വില കൂടുവാൻ ഒരുപാട് കാരണങ്ങളുണ്ട്.

വെച്ചൂർ പശുക്കളുടെ സവിശേഷതകൾ

ഒരുപാട് ജീവിതശൈലി രോഗങ്ങളെ അകറ്റുവാൻ സഹായിക്കുന്ന പോഷക ഘടകങ്ങൾ ഈ പശുവിന്റെ പാലിന് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ആരോഗ്യത്തിന് ഗുണം പകരുന്ന A2 ബീറ്റാ കേസിൻ എന്ന ഘടകം ഇതിലുണ്ട്. കൂടാതെ കൊഴുപ്പിന്റെ അളവ് ആറു ശതമാനമാണ്. ഇതിൻറെ പാലിന് മാത്രമല്ല ഇതിൻറെ മൂത്രം പോലും ഔഷധഗുണമുള്ളതായി കണക്കാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വെച്ചൂര്‍ പശു :കേരളത്തിൻ്റെ തനത് കന്നുകാലി ജനുസ്സ്

ഇതിൻറെ ചാണകവും മൂത്രവും അടങ്ങിയ പഞ്ചഗവ്യ ചികിത്സ ഒരുപാട് രോഗങ്ങൾക്ക് അതായത് വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾ, ആസ്ത്മ ബ്രോങ്കൈറ്റിസ് അങ്ങനെ അനേകം രോഗങ്ങൾക്ക് പരിഹാരമാണ്. ഇതുകൂടാതെ മറ്റു ഇന്ത്യൻ ജനുസ്സുകളിൽ ഏറ്റവും ആദ്യം മദി പ്രകടമാകുന്നത് ഈ പശുക്കൾക്ക് ആണ്. വെറും 22 മാസം പ്രായത്തിൽ ആദ്യം മദി ലക്ഷണം പ്രകടമാകുന്നു എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്. പത്തു തവണ വരെ ഇവയെ പ്രസവിപ്പിക്കുകയും ചെയ്യാം.

vechur is the smallest cow in the world and is recognized by the Guinness Book of World Records today. Its birthplace is Vechur in Kottayam district.

ബന്ധപ്പെട്ട വാർത്തകൾ: വെച്ചൂർ പശുവിനെകാൾ മികച്ചത് ഏതൊക്കെ കറവ പശുക്കളാണ് ?

ഇതുകൂടാതെ പ്രതിദിന കറവ ഈ പശുക്കൾക്ക് വളരെ കൂടുതലാണ്. കൂടാതെ ഇവയുടെ ചാണകവും മൂത്രവും ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന ജൈവ വളങ്ങൾ ചെടികൾക്ക് മികച്ച വിളവ് തരുന്നു എന്നതും വെച്ചൂർ പശുക്കളുടെ വില വിപണിയിൽ വർദ്ധിപ്പിക്കുവാൻ കാരണമായിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: നാടൻ പശുവിൽ നിന്ന് വെച്ചൂർ പശുവിനെ ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

English Summary: vechoor cattle is the smallest cattle in the world

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds