ചുവന്ന ചുണ്ടുകളുമായി ആകർഷകമായ പല നിറങ്ങളിൽ പലനിറങ്ങളിൽ കാണപ്പെടുന്ന ഇവയെ ഒരു കൂട്ടിൽ 15 പരമാവധി എണ്ണം വരെ വളർത്താം. ചെറിയ ശബ്ദത്തിൽ എപ്പോളും ചിലച്ചു കൊണ്ടിരിക്കുന്ന വാക്സ് ബില്ലുകൾ മനസികോല്ലാസത്തിന് നല്ല ഉപാധിയാണ്. വിദേശ പക്ഷിയായതിനാലും കാഴ്ച്ചയിൽ ആകർഷികമായതിനാലും വാക്സ് ബില്ലുകൾക്ക് വില കുറച്ചു കൂടുതലാണ്. ചെറിയ പക്ഷികളായ ഈ ചെറുഫിഞ്ചുകള്‍ക്ക് 9-12 സെ.മീ. വലിപ്പമേ കാണൂ. മുട്ടയിട്ടുകഴിഞ്ഞാൽ 12 ദിവസം വരെ ഇവ അടയിരിക്കും. ഒരു പക്ഷി സാധാരണയായി 3 മുതൽ 5 വരെ മുട്ടകള്‍ ഇടും . മുട്ടവിരിഞ്ഞു 19-21 ദിവസം കഴിഞ്ഞാൽ കുഞ്ഞുങ്ങൾ പറക്കാൻ തുടങ്ങും .ഏവിയറികളിലും ചെറുകൂടുകളിലും ഇവയെ വളര്‍ത്തണം.
താഴെ പറയുന്നവയാണ് പ്രധാന ഇനങ്ങൾ
ബ്ലൂ വാക്സ്ബിൽ
ആകാശനീലനിറം, പൂവനില്‍ ശരീരത്തില്‍ കുങ്കുമപൊട്ടുകള്‍ കാണാം. മുതിര്‍ന്ന തുണകള്‍ക്ക് ഉയര്‍ന്ന പ്രോട്ടിനുള്ള മുദൃഭക്ഷണം അത്യാവശ്യമാണ്. പ്രജനനകാലത്ത് ചീവിടുകള്‍ പോലുള്ള ജീവനുള്ള ഇരകള്‍ നല്‍കണം.
വടക്കേ ആഫ്രിക്കയാണ് സ്വദേശം. തവിട്ടുമേനിയില്‍ തവിട്ടുവരകളുടെ കൃത്യമായ മാതൃക. പൂവന് അടിവയറില്‍ ചുവന്നനിറം. പുറം വാല്‍ കറുത്ത നിറത്തില്‍ നീളത്തില്‍. കണ്ണിനു ചുറ്റും ചുവപ്പ് ചായം പൂശിയ പ്രകൃതം.
ഓറഞ്ച് ചീക്ക്‌ഡ് വാക്‌സ്‌ബില്‍
ആഫ്രിക്കയാണ് ജന്മദേശം. കവിളുകളില്‍ ഓറഞ്ചുനിറം. തിളങ്ങുന്ന തവിട്ടുനിറമുള്ള മേനി. കടും തവിട്ടുനിറത്തിലുള്ള കണ്ണുകള്‍. ചുണ്ടുകള്‍ക്ക് ചുവപ്പുനിറം. കാലുകള്‍ക്ക് റോസ്‌നിറം. ബലിഷ്‌ഠമായ കാലുകളും നഖങ്ങളുമാണ് ഇവര്‍ക്ക്. പ്രജനനകാലത്ത് വാലാട്ടിയുള്ള പൂവന്റെ ഇരിപ്പും ഉയര്‍ന്ന ശബ്‌ദത്തിലുള്ള പാട്ടും പ്രസിദ്ധമാണ്.
ഗോള്‍ഡന്‍ ബ്രസ്റ്റഡ് വാക്‌സ്‌ബില്‍
ആഫ്രിക്ക സഹാറ സ്വദേശി. വാക്‌സ്‌ബില്ലുകളിലെ കുള്ളന്മാരാണിവര്‍. കേവലം 3 ഇഞ്ച് വലിപ്പമേ ഇവര്‍ക്കുള്ളൂ. സ്വര്‍ണനിറമുള്ള നെഞ്ചും കണ്ണിനുചുറ്റും പടരുന്ന ചുവപ്പും തവിട്ടു ചിറകുകളുമാണ് ഇവരുടെ പ്രത്യേകത. കണ്ണിനുചുറ്റുമുള്ള ചുവപ്പ് പിടകള്‍ക്കില്ല. പൂവനും പിടയും അടയിരിക്കും.
Share your comments