<
  1. Livestock & Aqua

എന്താണ് അസോള; കൃഷിരീതികളറിയാം

ഗുണങ്ങളേറെയുള്ള അസോളയുടെ കൃഷിരീതി ലളിതമാണ്. ഇത് പണ്ട് കാലങ്ങളിൽ പാടശേഖരങ്ങളിൽ നൈട്രജൻ ലഭ്യത ഉറപ്പുവരുത്താൻ കർഷകർ ഉപയോഗിച്ചിരുന്ന ഒരു പന്നൽ ചെടിയാണ്. ഈ സസ്യം അന്തരീക്ഷ നൈട്രജന്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന അനാബിനയെന്ന നീലഹരിതപായലുമായി കൂട്ടുചേര്‍ന്നാണ് വളരുന്നത്

Athira P
അസോള സസ്യം
അസോള സസ്യം

അസോള ജലത്തിൽ വളരുന്നതും നൈട്രജൻ-ഫിക്സിംഗ് എൻഡോഫൈറ്റും ഉള്ള ഒരു 'ഫേൺ' വിഭാഗത്തിൽ പെട്ട സസ്യമാണ്. ഗുണങ്ങളേറെയുള്ള അസോളയുടെ കൃഷിരീതി ലളിതമാണ്. ഇത് പണ്ട് കാലങ്ങളിൽ പാടശേഖരങ്ങളിൽ നൈട്രജൻ ലഭ്യത ഉറപ്പുവരുത്താൻ കർഷകർ ഉപയോഗിച്ചിരുന്ന ഒരു പന്നൽ ചെടിയാണ്. ഈ സസ്യം അന്തരീക്ഷ നൈട്രജന്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന അനാബിനയെന്ന നീലഹരിതപായലുമായി കൂട്ടുചേര്‍ന്നാണ് വളരുന്നത്. കുറഞ്ഞ ച്ചെലവിൽ, ചെറിയ സ്ഥലങ്ങളിൽ, മൃഗങ്ങളുടെ തീറ്റ/കന്നുകാലി വളർത്തൽ, കോഴി, മത്സ്യം എന്നിവയുടെ ഉൽപ്പാദനം, പാരിസ്ഥിതിക പരിഹാരങ്ങൾ, ജൈവവളം, കൊതുകിനെ അകറ്റാൻ, ജൈവവളം, തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി അസോള ചെടികൾ വളർത്താം. ശുദ്ധജലത്തിൽ വളരുന്ന പന്നൽ ചെടിയായ അസോളയ്ക്ക് അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഈ കഴിവുള്ളതിനാൽ അസോളയെ കാലിത്തീറ്റയിലും മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. അസോള പ്രോട്ടീൻ്റെ സമ്പന്നമായ ഉറവിടമാണ്, ഇത് മൃഗങ്ങൾ/കന്നുകാലികൾ, കോഴി, മത്സ്യ ഉൽപ്പാദനം എന്നിവയുടെ പോഷക ആവശ്യങ്ങളുടെ ഒരു ഭാഗം നികത്തുന്നതിൽ വ്യക്തമായ പങ്കുള്ളതാണ്. അസോളയുടെ നിർമ്മാണം കന്നുകാലികൾക്കുള്ള തീറ്റയുടെ ചെലവ് കുറയ്ക്കാൻ കർഷകരെ സഹായിക്കുന്നു. മാത്രമല്ല പാലുൽപാദനം 15% മുതൽ 20% വരെ കൂടുകയും ചെയ്യും. പരമ്പരാഗത സമീപനങ്ങളേക്കാൾ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും ജൈവ അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയ്‌ക്കുമായി അസോള സസ്യങ്ങൾ ദീർഘകാലമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജൈവവളവും മൃഗങ്ങളുടെ തീറ്റയും എന്ന നിലയിലുള്ള ഇരട്ട സാധ്യതകൾ അസോള കൃഷിയെ ജനപ്രിയമാക്കുന്നു.

കാലിത്തീറ്റക്കൊപ്പം അസോള നന്നായി വൃത്തിയാക്കിയ ശേഷം നൽകാവുന്നതാണ്
കാലിത്തീറ്റക്കൊപ്പം അസോള നന്നായി വൃത്തിയാക്കിയ ശേഷം നൽകാവുന്നതാണ്

അസോളകൃഷി സംയോജിത കൃഷി, മൃഗസംരക്ഷണം എന്നീ രണ്ട് മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് ഫലപ്രദമാണ്. ക്ഷീരകർഷകർ, പ്രത്യേകിച്ച് കാലിത്തീറ്റ ഉത്പാദനത്തിന് പരിമിതമായ ഭൂമിയുള്ളവർ, അസോളയുടെ സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിക്കുന്നുണ്ട്. ഇതിൽ 25-30% പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് പല മൃഗങ്ങൾക്കും ദഹിപ്പിക്കാവുന്നതും കുറഞ്ഞ ലിഗ്നിൻ ഉള്ളതുമാണ്. അവശ്യ അമിനോ ആസിഡുകൾ, വിറ്റാമിനുകൾ (വിറ്റാമിൻ എ, ബി 12, ബീറ്റാ കരോട്ടിൻ), വളർച്ചാ പ്രമോട്ടർ ഇൻ്റർമീഡിയറ്റുകൾ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ ഇത് സമ്പന്നവുമാണ്. അടച്ചിട്ട് വളർത്തുന്ന മുട്ടക്കോഴികൾക്ക് പല പോഷക ഘടകങ്ങളുടെയും അഭാവം ഉണ്ടാവാറുണ്ട്. ഇതിനു പരിഹാരം കാണാൻ അസോള കോഴികൾക്ക് തീറ്റയായി നൽകാവുന്നതാണ്. ഇതിലൂടെ തീറ്റയുടെ ചിലവ് ലാഭിക്കാനും പോഷകഗുണമുള്ള കോഴിമുട്ടകൾ ലഭിക്കാനും കഴിയും.

കൃഷിരീതി


കൃഷി തുടങ്ങി മൂന്നു ദിവസത്തിനുള്ളിൽ മൂന്നിരട്ടിയാകുന്നു എന്ന ഗുണമേന്മയും ഇവയ്ക്കുണ്ട്. മട്ടുപ്പാവിലോ, പാടശേഖരങ്ങളിലോ, കുളങ്ങളിലോ, ടാങ്കുകളിലോ ഇവ വളർത്താവുന്നതാണ്. അസോളയ്ക്ക് ഏറ്റവും അനുകൂലമായ താപനില 20-25 ഡിഗ്രി സെല്‍ഷ്യസ് ആണെന്നതിനാൽ മിതമായ തോതില്‍ മാത്രം ചൂടേല്‍ക്കുന്നയിടങ്ങളിലാണ് അസോള കൃഷിക്ക് സ്ഥലമൊരുക്കേണ്ടത്. വെള്ളം സ്വതന്ത്രമായി ഒഴുകാത്ത കുളങ്ങളിലും ടാങ്കുകളിലും അസോള വളർത്താവുന്നതാണ്. സൂര്യപ്രകാശം അമിതമായി ഏൽക്കുന്നത് ഇവയുടെ വളർച്ചയെ ബാധിക്കും. രണ്ടര മീററര്‍ നീളവും ഒന്നര മീറ്റര്‍ വീതിയും നല്ല നിരപ്പുമുള്ള സ്ഥലമാണ് അസോള കൃഷി ചെയ്യാനായി തെരഞ്ഞെടുക്കുക. രോഗാണുമുക്തമായ അസോള വിത്ത് ആണ് കൃഷിക്കായി ഉപയോഗിക്കേണ്ടത്. ഒരടി താഴ്‌ചയില്‍ മണ്ണ്‌ നീക്കം ചെയ്ത ശേഷം നാലു വശങ്ങളിലും എട്ട്‌ സെന്റിമീറ്റര്‍ ഉയരത്തില്‍ വരമ്പ്‌ നിര്‍മിക്കുക. കുഴിയുടെ അടിഭാഗത്ത്‌ ഉപയോഗശൂയന്യമായ ചാക്കോ, പ്ലാസ്‌റ്റിക്‌ ഷീറ്റോ വിരിച്ചതിനുശേഷം അതിനു മുകളില്‍ ഏകദേശം രണ്ടര മീറ്റര്‍ നീളവും 1.8 മീറ്റര്‍ വീതിയുമുള്ള ഒരു സില്‍പാളിന്‍ ഷീറ്റ്‌ ചുളിവുകളില്ലാതെ വലിക്കുക. ഷീറ്റിന്റെ അരികുകള്‍ വരമ്പിനു മുകളില്‍ വരത്തക്കവിധതം വേണം ക്രമീകരിക്കാന്‍. 40 കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കുഴച്ച മണ്ണിന്‌ മുകളില്‍ ഒരേപോലെ വിതറണം. 25 ഗ്രാം ഫോസ്‌ഫറസ്‌ വളവും ഇതോടൊപ്പം നല്‍ഗണം. തുടര്‍ന്ന്‌ സില്‍ഷാലില്‍ ഷീറ്റിനുള്ളഇല്‍ 10 സെന്റിമീറ്ററോളം ഉയരത്തില്‍ വരത്തക്കവിധം വെള്ളം ക്രമീകരിക്കണം. ഇങ്ങനെ തയ്യാറാക്കിയ ബെഡിലെ വെള്ളം ഇളക്കിയതിനുശേഷം അസോളയും കലര്‍പ്പില്ലാത്ത ശുദ്ധമായി ഒരു കിലോഗ്രാം കള്‍ച്ചര്‍ വിതറുക. ഒരാഴ്‌ചക്കുള്ളില്‍ ബെഡ്‌ അസോളകൊണ്ട്‌ നിറയും. ഏഴു മുതല്‍ 10 ദിവസത്തിന് ശേഷം അസോള തടം നിറയെ വളരും. തടത്തിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്നത് താപനിലക്രമീകരിക്കാനും മരങ്ങളുടെ വേരുകള്‍ വളരുന്നത് തടയാനും സഹായിക്കും. ഒരേനിരപ്പിൽ മണ്ണ് ഇടുകയും ജലനിരപ്പ് താഴുന്നതിനനുസരിച്ച് ജലം ടാങ്കില്‍ നിറയ്ക്കുകയും വേണം. ടാങ്കിലെ ജലവിതാനം 10 സെ.മീറ്ററില്‍ കുറയാതിരിക്കാന്‍ ശ്രദ്ധ വേണം.

വളപ്രയോഗം


അസോളയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചാതോത് നിലനിര്‍ത്താന്‍ വളപ്രയോഗം അനിവാര്യമായതിനാൽ ചതുരശ്രമീറ്ററിന് 15 ഗ്രാം രാജ്‌ഫോസ്, ഒരു കിലോഗ്രാം ചാണകം എന്ന കണക്കില്‍ ഓരോ പത്തു ദിവസം കൂടുംതോറും വെള്ളത്തില്‍ കലക്കി അസോള തടത്തില്‍ ഒഴിക്കേണ്ടതാണ്. മൂന്ന് മാസം പിന്നിടുമ്പോള്‍ ടാങ്കിലെ വെള്ളം പൂര്‍ണ്ണമായ് മാറ്റുകയും ചെയ്യേണ്ടതാണ്. ആറ് മാസം പിന്നിടുന്നവേളയിൽ തടത്തിലെ മണ്ണ് പൂർണമായി നീക്കുകയുംവേണം. കീടങ്ങളും രോഗബാധയും ഉണ്ടെന്നു കണ്ടാല്‍ പുതിയ തടമുണ്ടാക്കി പുതിയതായി കള്‍ച്ചര്‍ ചെയ്ത അസോള പാകണം. നെൽകൃഷിക്ക് വളമാക്കാൻ അസോള വളർത്തുകയാണെങ്കിൽ പാടത്തുതന്നെ വളർത്താവുന്നതാണ്. ഞാറ് പറിച്ചു നടുന്നതിനു മുൻപു നിലം ഒരുക്കുമ്പോൾ ഹെകറിന് 10 ടൺ എന്ന തോതിൽ അസോള ചേർക്കണം.

English Summary: What is Azzola; Know about farming practices

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds