കോഴി വളർത്തലിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അവയ്ക്കു നൽകുന്ന ഭക്ഷണം. ശരിയായ ഭക്ഷണം കോഴികളെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല അവയുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ദോഷകരമായതോ അല്ലാത്തതോ, ലഭിക്കുന്നതെന്തും ഭക്ഷിക്കുന്നവരാണ് കോഴികൾ. അതിനാൽ കോഴികൾക്ക് അനുയോജ്യമായ ഭക്ഷണത്തെപ്പറ്റി നമ്മൾ അറിഞ്ഞിരിക്കണം.
കോഴി വളർത്തലിലെ ലാഭം സാധാരണയായി 3 പ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:
നല്ല ഇനങ്ങൾ
- സമീകൃത ഭക്ഷണം
- കാര്യക്ഷമമായ പരിപാലനം
ഭക്ഷണത്തിൽ ഉണ്ടായിരിക്കേണ്ട അവശ്യ പോഷകങ്ങൾ:
കോഴി ഭക്ഷണത്തിൽ ആവശ്യമായ എല്ലാ പോഷകങ്ങളും ഉണ്ടായിരിക്കണം – Energy, Protein, vitamins, minerals, ശരിയായ അളവിൽ വെള്ളം.
എന്തെല്ലാം ഭക്ഷണങ്ങൾ കോഴികൾക്ക് കൊടുക്കാം
ചോളം
എനർജി ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ടും, അതിൻറെ പ്രത്യേക രുചിയും കൊണ്ട് ചോളം ധാരാളമായി ഉപയോഗിച്ചുവരുന്നു.
ഓട്സ്
ചോളം, ഗോതമ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ, കോഴികളിൽ കാണുന്ന തൂവൽ കോഴിയൽ, കാലിൽ വരുന്ന രോഗങ്ങൾ എന്നിവയ്ക്ക് ശമനമുണ്ടാകുന്നു.
ഗോതമ്പ്
ഓട്‌സ്, ബാർലി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗോതമ്പിന് മികച്ച ഭക്ഷണ മൂല്യമുണ്ട്. ഇത് വളരെ രുചികരവും എളുപ്പത്തിൽ ദഹിക്കുന്നതുമാണ്. കൂടാതെ, B-complex വിറ്റാമിനുകളുടെ ഉറവിടവുമാണ്.
നിലക്കടല പിണ്ണാക്ക്
ഇതിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. വിശപ്പും വർദ്ധിപ്പിക്കുന്നു.
സോയാബീൻ പിണ്ണാക്ക്
ഇത് പച്ചക്കറി പ്രോട്ടീൻറെ മികച്ച ഉറവിടമാണ്, അതിൽ ലൈസിൻ 1 അടങ്ങിയിട്ടുണ്ട്, പക്ഷേ മെഥിയോണിൻറെ അളവ് കുറവാണ്.
ഭക്ഷണത്തിൻറെ അളവ്
പ്രായമാനുസരിച്ചുള്ള തീറ്റ കൊടുക്കണം. രണ്ടാഴ്ച്ച മാത്രം പ്രായമായ കോഴികുഞ്ഞുങ്ങൾക്ക് പൊടിയരിയോ, ബ്രെഡ് കഷ്ണങ്ങളോ കൊടുത്താൽ മതിയാകും. നേർപ്പിച്ച പാലോ, മോരോ കുടിക്കാൻ കൊടുക്കാം.
ഭക്ഷണ സമയം
കൃത്യസമയത്ത് ഭക്ഷണം കൊടുക്കുകയാണെങ്കിൽ കൃത്യസമയത്ത് ഭക്ഷണം ലഭിക്കുമെന്ന് കോഴികൾ പ്രതീക്ഷിക്കുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ ആഗ്രഹമുണ്ടോ?
#Chicken#Farm#Krishi#Agriculture#FTB
Share your comments