കാലിൽ കയർ കുരുങ്ങി പശുക്കളിൽ അപകടം സംഭവിക്കാറുണ്ട്.
കാലിൽ കുരുങ്ങിയ കയർ മുറുകുമ്പോൾ രക്തയോട്ടം നിലയ്ക്കും.
കൂടുതൽ സമയം രക്തയോട്ടം നിലച്ചാൽ കുരുക്കിനു താഴെയുള്ള കാലിന്റെ ഭാഗം നിർജ്ജീവമായി തീരുകയും തുടർന്നു ചീഞ്ഞുപോവുകയും ചെയ്യും. കുരുങ്ങിയ കയർ പെട്ടെന്നു മുറിച്ചുമാറ്റി താഴോട്ട് നല്ലവണ്ണം തടവിക്കൊടുക്കുക. ഇതിനായി കുഴമ്പോ, എണ്ണയോ ഉപയോഗിക്കാം .
രക്തയോട്ടം പുനഃസ്ഥാപിക്കുന്നതുവരെ തടവണം. രക്തധമനികൾക്കും സിരകൾക്കും കേടുവന്നാൽ രക്തയോട്ടം തിരിച്ചുകിട്ടുവാൻ സാധ്യത കുറവാണ്. രക്തം കട്ടകെട്ടിയിട്ടുണ്ടെങ്കിൽ താബോഫോബ് തുടങ്ങിയ ഓയിന്റ്മെന്റുകൾ പുരട്ടണം.
Share your comments