<
  1. Livestock & Aqua

പശുവിന് കാൽസ്യം കുറയുമ്പോൾ ചെയ്യേണ്ട ചികിത്സയും പ്രതിരോധമാർഗ്ഗങ്ങളും

പ്രസവാനന്തരം കന്നിപ്പാലിൽക്കൂടി ധാരാളം കാൽസിയം പുറത്തേക്കു പ്രവഹിക്കുന്നുവെങ്കിലും ആനുപാതികമായി കാൽസിയം ശരീരത്തിൽ ഉത്പാദിപ്പിക്കുന്നില്ല . ഉൽപ്പാദിപ്പിക്കുന്ന പാലിന്റെ അളവും കരളിലെ കാൽസിയത്തിന്റെ സാന്ദ്രതയും ഇതിനെ ബാധിക്കുന്നു.

Arun T
പശു  പ്രസവാനന്തരം
പശു പ്രസവാനന്തരം

പശുവിനു കാൽസ്യം കുറവ് ഉണ്ടാവുന്നത് കൂടുതലും പ്രസവസമയത്താണ്. പ്രസവാനന്തരം കന്നിപ്പാലിൽക്കൂടി ധാരാളം കാൽസിയം പുറത്തേക്കു പ്രവഹിക്കുന്നുവെങ്കിലും ആനുപാതികമായി കാൽസിയം ശരീരത്തിൽ ഉത്പാദിപ്പിക്കുന്നില്ല . ഉൽപ്പാദിപ്പിക്കുന്ന പാലിന്റെ അളവും കരളിലെ കാൽസിയത്തിന്റെ സാന്ദ്രതയും ഇതിനെ ബാധിക്കുന്നു.

പ്രസവത്തോടനുബന്ധിച്ച് ചില കന്നുകാലികൾക്ക് കുടലിൽ നിന്ന് ശരിയായ അളവിൽ കാൽസിയം അവശോഷണം ചെയ്യാൻ കഴിയാതെ വരുന്നു.

അസ്ഥികളിൽ സംഭരിച്ചിരിക്കുന്ന കാൽസിയം(Calcium) നിർമോചിപ്പിച്ച് രക്തത്തിൽ കാൽസിയത്തിന്റെ അളവ് നിലനിർത്തുന്നതിലുണ്ടാകുന്ന പരാജയം.

ക്ഷീരസന്നി പ്രത്യക്ഷപ്പെടുന്ന ഘട്ടങ്ങൾ (Calcium deficiency symptoms occurrence)

സാധാരണ മൂന്നു ഘട്ടങ്ങളിലാണ് ക്ഷീരസന്നി അല്ലെങ്കിൽ കാൽസ്യത്തിൻറെ അഭാവം കൂടുതലും പ്രത്യക്ഷപ്പെടുന്നത്

പശുവിന്റെ ശരീരത്തിലെ രക്തത്തിലെ കുറഞ്ഞ അളവിലുള്ള കാൽസ്യം ആണ് ക്ഷീരസന്നിക്കുള്ള കാരണം. അത്യുൽപാദന ശേഷിയുള്ള പശുക്കളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രസവത്തിലാണ് ക്ഷീരസന്നി ഉണ്ടാവുക.

പ്രസവത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പോ അപൂർവമായി പ്രസവത്തിന് ഏതാനും ആഴ്ചകൾക്കു മുമ്പോ

പ്രസവിച്ച് 48 മണിക്കൂറിനുള്ളിലുണ്ടാകുന്നത്. ക്ഷീരസന്നി കൂടുതലായി പ്രത്യക്ഷപ്പെടുന്നത് ഈ ഘട്ടത്തിലാണ്. പ്രസവിച്ച് ആദ്യത്തെ പത്തു ദിവസത്തിനുള്ളിൽ ക്ഷീരസന്നിയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

കറവ തുടങ്ങി 6-8 ആഴ്ചയ്ക്കുള്ളിൽ പ്രത്യക്ഷമാകുന്നത്. ഈ ഘട്ടത്തിൽ ക്ഷീരസന്നിയുണ്ടായാൽ അടുത്ത പ്രസവത്തിലും ആവർത്തിക്കുവാൻ സാധ്യതയുണ്ട്.

ഇതിന്റെ ലക്ഷണങ്ങൾ (Symptoms)

പ്രസവശേഷമുള്ള ആദ്യത്തെ 48 മണിക്കൂറിൽ ആണ് ഇതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക.
കാൽസ്യം കുറയുന്നതിന് അനുസരിച്ച് രോഗലക്ഷണങ്ങളും കൂടും
തുടക്കത്തിൽ കാൽസ്യം കുറയുമ്പോൾ വിറയലും തളർച്ചയും
മൂക്ക് വരണ്ട് ഇരിക്കുക, വയറു വീർക്കുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും.

കാൽസ്യം വളരെ കുറയുമ്പോൾ പശു ഒരുവശം ചരിഞ്ഞ് കഴുത്തു മുതുകിലേക്ക് വളച്ച് കിടക്കുന്നു.

ആ സമയത്ത് ഇതിനുള്ള ചികിത്സ കാൽസ്യം അടങ്ങിയ ലായനി സിരിയൽ കുത്തിവെക്കുക എന്നതാണ് . പശു നാല് ദിവസത്തോളം ഒരേ കിടപ്പ് കിടക്കുകയാണെങ്കിൽ ഇടയ്ക്ക് അതിന്റെ ശരീരത്തെ അനക്കി കൊടുക്കുകയും അതോടൊപ്പം ധാതുലവണ മിശ്രിതങ്ങൾ നൽകുക

പ്രതിരോധ മാർഗങ്ങൾ (Prevention methods)

എന്നാൽ ഇത് വരാതിരിക്കാൻ പ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നതാണ് ഉത്തമം.

പ്രസവത്തിന് മുമ്പുള്ള 60 ദിവസത്തെ വറ്റു കാലത്ത് കാൽസ്യം അടങ്ങിയ മിശ്രിതങ്ങൾ നൽകുന്നത് ഒഴിവാക്കുക.

ഇത് കൂടാതെ അമോണിയം (Ammonium) ക്ലോറൈഡ്, മഗ്നീഷ്യം ക്ലോറൈഡ്, മഗ്നീഷ്യം സൾഫേറ്റ് എന്നിവ 100 മുതൽ 150 ഗ്രാം വരെ തീറ്റയിൽ കലർത്തി കൊടുക്കാം. ഇതോടൊപ്പം വൈറ്റമിൻ ഡി അടങ്ങിയ സപ്ലിമെന്റും കൊടുക്കുക.

English Summary: When decrease in calcium leads to cow disease , remedies

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds