1. Livestock & Aqua

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുളത്തിൽ മത്സ്യകൃഷി ചെയ്‌ത്‌ നല്ല വരുമാനം നേടാം

വീട്ടിലുള്ള കുളത്തിൽ തന്നെ മത്സ്യകൃഷി ചെയ്‌ത്‌ വരുമാനം നേടുക എന്നത് നല്ലൊരു ആശയമാണ്. പക്ഷെ നല്ല ശ്രദ്ധ ആവശ്യമാണ്. ശരിയായ രീതിയിൽ ചെയ്‌തില്ലെങ്കിൽ മൽസ്യങ്ങൾ ചത്തൊടുങ്ങുവാൻ സാധ്യതയുണ്ട്. ആദ്യമായി ചെയ്യുന്നവർക്കാണ് അധികവും ഈ അബദ്ധങ്ങള്‍ സംഭവിക്കുന്നത്.

Meera Sandeep
Fish farming
Fish farming

വീട്ടിലുള്ള കുളത്തിൽ തന്നെ മത്സ്യകൃഷി ചെയ്‌ത്‌ വരുമാനം നേടുക എന്നത് നല്ലൊരു ആശയമാണ്.  പക്ഷെ നല്ല ശ്രദ്ധ ആവശ്യമാണ്. ശരിയായ രീതിയിൽ ചെയ്‌തില്ലെങ്കിൽ മൽസ്യങ്ങൾ ചത്തൊടുങ്ങുവാൻ സാധ്യതയുണ്ട്.  ആദ്യമായി ചെയ്യുന്നവർക്കാണ് അധികവും ഈ അബദ്ധങ്ങള്‍ സംഭവിക്കുന്നത്. 

ബന്ധപ്പെട്ട വാർത്തകൾ: സുഭിക്ഷ കേരളം പദ്ധതി പ്രകാരം മത്സ്യ കർഷകർക്ക് മത്സ്യകൃഷിയിൽ മികച്ച സബ്സിഡിയുമായി സർക്കാർ

കുളം തയ്യാറാക്കേണ്ട വിധം

ആദ്യം ചെയ്യേണ്ടത് മണ്ണ് പരിശോധനയാണ്. കുളത്തിന്റെ അടിയിലുള്ള മണ്ണാണ് പരിശോധയ്ക്കായി എടുക്കേണ്ടത്. പി.എച്ചും ജൈവവസ്തുക്കളുടെ അളവും കണക്കാക്കണം. കുളത്തിലെ ചെളി ഒഴിവാക്കുകയെന്നതും വളരെ പ്രധാനമാണ്. അനാവശ്യമായ മത്സ്യങ്ങളെ ഒഴിവാക്കാനായായി വെള്ളം വറ്റിക്കണം. മഴക്കാലത്ത് വെള്ളത്തിന്റെ നിരപ്പ് ഉയരുമ്പോള്‍ കുളത്തിലെ മത്സ്യങ്ങള്‍ ഒലിച്ചുപോകാന്‍ സാധ്യതയുള്ളതിനാൽ  ഉയരത്തിലുള്ള ഭിത്തികള്‍ കെട്ടുന്നത് നല്ലതാണ്. വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരപ്പിനേക്കാള്‍ മൂന്നോ നാലോ അടി ഉയരത്തിലായിരിക്കണം ഭിത്തി. കുളം കുഴിക്കുകയും ചെളി ഒഴിവാക്കുകയും ചെയ്യുന്ന സമയത്ത് ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഈ സമയത്ത് ഒഴിവാക്കുന്ന മണ്ണ് ഉപയോഗിച്ച് കുളത്തിന്റെ ഭിത്തിക്ക് ഉയരം കൂട്ടാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പൂന്തോട്ടത്തെ കൂടുതൽ മനോഹരമാക്കാൻ കുളങ്ങൾ ഇങ്ങനെ നിർമ്മിക്കാം

കുളം തയ്യാറാക്കുമ്പോള്‍ വെള്ളം പുറത്തേക്ക് പോകാനും കുളത്തിലേക്ക് പ്രവേശിക്കാനുമുള്ള മാര്‍ഗ്ഗമുണ്ടായിരിക്കണം. ഒരു പൈപ്പ് ഘടിപ്പിച്ച് ഇതിനുള്ള സംവിധാനമുണ്ടാക്കണം. കനത്ത മഴയുള്ളപ്പോള്‍ കുളം കവിഞ്ഞൊഴുകാതിരിക്കാനും വെള്ളത്തിന്റെ ഗുണനിലവാരം ശരിയായി നിലനിര്‍ത്താനും ഈ സംവിധാനം സഹായിക്കും. കുളത്തിലെ പ്രാണികളും കളകളും മത്സ്യത്തിന്റെ ജീവന് ആപത്തായി മാറും. കളകള്‍ പോഷകങ്ങള്‍ മുഴുവന്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അതുപോലെതന്നെ വെള്ളത്തിന്റെ ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: സംയോജിത രീതിയില്‍ താറാവും മത്സ്യങ്ങളും ഒന്നിച്ച് വളര്‍ത്തി ലാഭം നേടാം

കുളം തയ്യാറാക്കുമ്പോള്‍ അടിഭാഗത്ത് രണ്ടാഴ്ചയോളം കാല്‍സ്യം ഹൈഡ്രോക്‌സൈഡ് വിതറണം. കുളത്തിലെ വെള്ളം വറ്റിക്കുന്ന സമയത്തോ അതിനുശേഷമോ കാല്‍സ്യം ഹൈഡ്രോക്‌സൈഡ് വിതറുന്നതാണ് നല്ലത്. ഇത് വെള്ളത്തില്‍ കലക്കി കുളത്തിലേക്ക് സ്‌പ്രേ ചെയ്യാം. മണ്ണിലെ അസിഡിറ്റി ഇല്ലാതാക്കാനും ആവശ്യമില്ലാത്ത കളവര്‍ഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.

കുളം നിർമ്മിച്ച് 15 ദിവസത്തിനുശേഷം വളപ്രയോഗം നടത്താം.  ഉണങ്ങിയ ചാണകപ്പൊടി പോലുള്ള ജൈവവളങ്ങള്‍ നല്‍കുന്നത് മത്സ്യങ്ങള്‍ ഭക്ഷണമാക്കുന്ന ചെറിയ ജീവികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ഒരു ഹെക്ടര്‍ കുളത്തില്‍ 2 മുതല്‍ 3 ടണ്‍ ചാണകപ്പൊടി വിതറാം. അതുപോലെ പൗള്‍ട്രിഫാമില്‍ നിന്നുള്ള വളമാണെങ്കില്‍ ഒരു ഹെക്ടറില്‍ 5000 കി.ഗ്രാം ചേര്‍ത്തുകൊടുക്കാം. മണ്ണിലെ ഫോസ്ഫറസിന്റെയും നൈട്രജന്റെയും അനുപാതം നോക്കിയാണ് രാസവളങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളു. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം മിശ്രിതത്തിന്റെ യഥാര്‍ഥ അനുപാതം 18:10:4 എന്നതാണ്.

വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: You can earn good income by doing fish farming in the pond at home

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds