<
  1. Livestock & Aqua

വീട്ടുമുറ്റത്തു ഇറച്ചിക്കോഴികളെ മാത്രം വളർത്തി വരുമാനം നേടാം. കോഴിക്കുഞ്ഞുങ്ങളെ ലഭിക്കുന്ന സർക്കാർ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള വിലാസം, ഫോൺ നമ്പർ

ഗ്രാമശ്രീ ഇനം കോഴികളെ ഇറച്ചിക്ക് വേണ്ടി മാത്രം വികസിപ്പിച്ച ഇനങ്ങൾ ആണ്. അതുകൊണ്ടു ഗ്രാമശ്രീ പൂവന്മാര്‍ മുറ്റത്തെ മാംസോല്പാദനത്തിന് ഏറ്റവും അനുയോജ്യമാണ്. ഒരു ദിവസം മാത്രം പ്രായമെത്തിയ പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ കേവലം എട്ട് പത്ത് രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഹാച്ചറികളില്‍ നിന്നും വെറ്ററിനറി സര്‍വ്വകലാശാല ഫാമുകളില്‍ നിന്നും വിതരണം ചെയ്യുന്നത്. Gramashree breed chickens are bred for meat only. Therefore, Gramashree Poovan are best suited for yard meat production. One day old chicks are supplied from government hatcheries and veterinary university farms for just Rs 8-10.

K B Bainda
chicks
chicks

കോവിഡ് കാലത്തു നിരവധിപ്പേർ പരീക്ഷിച്ചു വിജയിച്ച സംരംഭമാണ് ഇറിച്ചിക്കോഴി വളർത്തൽ. മുട്ടക്കോഴി വളർത്തുന്നതിനേക്കാൾ വിജയിക്കാൻ സാധ്യതയും ഇറച്ചിക്കോഴിവളർത്തലിനുണ്ടെന്നു നിരീക്ഷിക്കുന്നു. പല ഹാച്ചറികളിലും വിരിഞ്ഞിറങ്ങുന്ന ഓരോ ബാച്ചു കോഴിക്കുഞ്ഞുങ്ങളിൽ മിക്കതും പൂവൻ കുഞ്ഞുങ്ങളാണ്. ഹാച്ചറികളില്‍ നിന്നുള്ള ഈ പൂവന്‍ കോഴിക്കുഞ്ഞുങ്ങളെയാണ് നമുക്കും വീട്ടുമുറ്റത്തെ ഇറച്ചിക്കോഴി സംരംഭത്തിലേക്കു മുതൽക്കൂട്ടാക്കേണ്ടത്. കൈരളി, ഗിരിരാജ, ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമ ലക്ഷ്മി, വൈറ്റ് ലെഗോണ്‍ തുടങ്ങി വിവിധ സങ്കരയിനം പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ക്കൊപ്പം നാടന്‍ പൂവന്‍ കോഴിക്കുഞ്ഞുങ്ങളെയും സര്‍ക്കാര്‍ , സ്വകാര്യ ഹാച്ചറികളില്‍ നിന്നും ലഭിയ്ക്കും .അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും രണ്ടോ മൂന്നോ ദിവസം പ്രായമെത്തിയ . പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് നല്‍കുന്ന ഏജന്‍സികളും ഇന്ന് സംസ്ഥാനത്തുണ്ട്. നല്ല ഉത്സാഹത്തോടെ ഇവരെയെല്ലാം കോൺടാക്ട് ചെയ്താൽ കൃത്യമായി ഇറച്ചിക്കോഴികളെ നമ്മുടെ വീട്ടുമുറ്റത്തു എത്തിക്കും.

chicks
chicks

ഗ്രാമശ്രീ ഇനം ഇറച്ചിക്കോഴിക്ക് അനുയോജ്യം.

ഗ്രാമശ്രീ ഇനം കോഴികളെ ഇറച്ചിക്ക് വേണ്ടി മാത്രം വികസിപ്പിച്ച ഇനങ്ങൾ ആണ്. അതുകൊണ്ടു ഗ്രാമശ്രീ പൂവന്മാര്‍ മുറ്റത്തെ മാംസോല്പാദനത്തിന് ഏറ്റവും അനുയോജ്യമാണ്. ഒരു ദിവസം മാത്രം പ്രായമെത്തിയ പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ കേവലം എട്ട് പത്ത് രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഹാച്ചറികളില്‍ നിന്നും വെറ്ററിനറി സര്‍വ്വകലാശാല ഫാമുകളില്‍ നിന്നും വിതരണം ചെയ്യുന്നത്. Gramashree breed chickens are bred for meat only. Therefore, Gramashree Poovan are best suited for yard meat production. One day old chicks are supplied from government hatcheries and veterinary university farms for just Rs 8-10.

chicks
chicks

ഒരു ദിവസം പ്രായമെത്തിയ കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ അവയെ പതിനാല് ദിവസം പ്രായമെത്തുന്നത് വരെ കൃത്രിമ ചൂട് നല്‍കി വേണം വളര്‍ത്താന്‍. ഇതിനായി ഒട്ടും തണുപ്പേൽക്കാത്ത വിധത്തിൽ കൂടൊരുക്കണം. ഒരു കാർഡ് ബോർഡിന്റെ ബോക്സ് വളച്ചു കെട്ടി എടുക്കുകയോ ഒരു ഷീറ്റ് കൊണ്ട് കൂടൊരുക്കുകയോ ആകാം. അതിന്റെ ഉള്ളിൽ തറ നിരപ്പിൽ നിന്ന് ഒന്നരയടി ഉയരത്തിൽ ഇന്‍കാന്റസന്റ് ബള്‍ബ് തൂക്കി ബ്രൂഡിംഗ് സൗകര്യങ്ങള്‍ ഒരുക്കണം. കൂടാതെ തറയില്‍ പേപ്പറോ പ്ലാസ്റ്റിക് ഷീറ്റോ വിരിച്ചു തീറ്റ വിതറി നല്‍കുകയും ചെയ്യാം. ധാന്യങ്ങളാകണം നൽകേണ്ടത്. ഒപ്പം ആഴം കുറഞ്ഞ ചെറിയ പാത്രങ്ങളില്‍ കുടിവെള്ളവും നൽകാം. ആഴം കുറഞ്ഞ പത്രങ്ങളിൽ മാത്രമേ വെള്ളം വയ്ക്കാവൂ. ആദ്യം കോഴിക്കുഞ്ഞുങ്ങളെ വളരെ കുറച്ചു എണ്ണം വാങ്ങിയാൽ മതിയാകും. പിന്നീട് എണ്ണം കൂട്ടിക്കൂട്ടി കൊണ്ടുവരാം. കോഴിക്കുഞ്ഞുങ്ങളുടെ എണ്ണം കുറവാണങ്കില്‍ അതിനനുസരിച്ചുള്ള രീതിയിൽ മാത്രം ബ്രൂഡിംഗ് സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മതി.

chicks
chicks

വീട്ടുമുറ്റത്ത് അഴിച്ച് വിട്ട് വളര്‍ത്തി വലുതാക്കിയ ഈ ജൈവ ഇറച്ചി കോഴികള്‍ക്ക് നല്ല വിപണിയുണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.മുട്ടക്കോഴികളെ പോലെ തന്നെ അഴിച്ച് വിട്ട് വളര്‍ത്തുന്നതിനൊപ്പം വീട്ടിലെ മിച്ചാഹാരവും വില കുറഞ്ഞ ധാന്യങ്ങളും തവിടും പിണ്ണാക്കും ചേര്‍ത്ത മിശ്രിതവും പച്ചിലകളും പച്ചക്കറിയവശിഷ്ടങ്ങളും എല്ലാം മുറ്റത്തെ പൂവന്‍മാര്‍ക്ക് തീറ്റയായി നല്‍കാം. ഇറച്ചി കോഴികള്‍ക്ക് വേണ്ടി പ്രത്യേകം നല്‍കുന്ന തീറ്റകളൊന്നും ഇവയ്ക്ക് വേണ്ടതില്ല. എന്നാല്‍ 57 ദിവസം പ്രായമെത്തുമ്പോള്‍ കോഴിവസന്ത തടയാനുള്ള ആര്‍. ഡി. എഫ്. വാക്‌സിനും, മൂന്നാഴ്ച പ്രായമെത്തുമ്പോള്‍ ലസോട്ട വാക്‌സിനും നല്‍കണം മുട്ടക്കോഴികള്‍ക്കായി തയ്യാറാക്കിയ അതേ അളവിലും മാതൃകയിലുമുള്ള കൂടുകള്‍ തന്നെ മതി പൂവന്‍മാര്‍ക്കും. മൂന്നര നാല് മാസം പ്രായമെത്തുമ്പോള്‍ സങ്കരയിനത്തില്‍പ്പെട്ട പൂവന്‍ കോഴികള്‍ ശരാശരി രണ്ട് കിലോയോളം ഭാരം കൈവരിക്കും. ഈ ഘട്ടത്തില്‍ ഇവയെ വീട്ടാവശ്യത്തിന് ഉപയോഗിക്കുകയോ വില്പന നടത്തുകയോ ചെയ്യാം.

chicks
chicks

കോഴിക്കുഞ്ഞുങ്ങളെ ലഭിക്കുന്ന സർക്കാർ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള വിലാസം, ഫോൺ നമ്പർ .

1.തിരുവനന്തപുരം

റീജിയണല്‍ പൗള്‍ട്രി ഫാം, കുടപ്പനക്കുന്ന്. (ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, കൊത്തുമുട്ടകള്‍). ഫോണ്‍: 0471 2730804/09

ജില്ലാ ലൈവ് സ്‌റ്റോക്ക് ഫാം, കുടപ്പനക്കുന്ന്. മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, കൊത്തുമുട്ടകള്‍. ഫോണ്‍: 0471 2732962/4

പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍. ഫോണ്‍: 0471-2478585, 2468585, 2477676.

2. കൊല്ലം

ടര്‍ക്കി ഫാം. ടര്‍ക്കിക്കുഞ്ഞുങ്ങളും കൊത്തുമുട്ടയും. ഫോണ്‍: 0475 2793464.

പൗള്‍ട്രി കോംപ്ലെക്‌സ് കൊല്ലം, കൊട്ടിയം. ഫോണ്‍: 0474 2534696.

ബിബിഎഫ്, കുര്യോട്ടുമല. മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍. ഫോണ്‍: 0475 2227485

3. ആലപ്പുഴ

സെന്‍ട്രല്‍ ഹാച്ചറി ചെങ്ങന്നൂര്‍. ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, കൊത്തുമുട്ടകള്‍, കാട, കാടമുട്ട, ടര്‍ക്കി-താറാവ് തീറ്റകള്‍, പൗള്‍ട്രി ഉപകരണങ്ങള്‍. ഫോണ്‍: 0479 2452277.

4. കോട്ടയം

റീജിയണല്‍ പൗള്‍ട്രി ഫാം, മണര്‍കാട്. ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, കൊത്തുമുട്ടകള്‍.

5. പത്തനംതിട്ട

ഡക്ക് ഫാം, നിരണം. താറാവ് കുഞ്ഞുങ്ങള്‍, താറാവ് മുട്ടകള്‍. ഫോണ്‍: 0479 2452946.

6. ഇടുക്കി

ജില്ലാ പൗള്‍ട്രി ഫാം, കോലാനി, തൊടുപുഴ. മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, കൊത്തുമുട്ടകള്‍.

7. എറണാകുളം

റീജിയണല്‍ പൗള്‍ട്രി ഫാം, കൂവപ്പടി. മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, കൊത്തുമുട്ടകള്‍. ഫോണ്‍: 0484 2523559.

8. പാലക്കാട്

റീജിയണല്‍ പൗള്‍ട്രി ഫാം, മലമ്പുഴ. ഫോണ്‍: 0491 -2815206.
വളര്‍ത്തു പക്ഷി ഗവേഷണകേന്ദ്രം , തിരുവിഴാംകുന്ന് ,6282 907 009

9. തൃശ്ശൂര്‍

യൂണിവേഴ്‌സിറ്റി പൗള്‍ട്രി ആന്‍ഡ് ഡക്ക് ഫാം, മണ്ണുത്തി. ഫോണ്‍: 0487- 2371178, 0487 -2370237, 0487- 2370117.

AICRP, , മണ്ണുത്തി, 0487 2370237

ജില്ലാ പഞ്ചായത്ത് ഹാച്ചറി, ഒല്ലൂര്‍. ഫോണ്‍: 0487 -351661, 9495025510.

കേരള പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍, മാള. 9495000919

10. മലപ്പുറം

ജില്ലാ പൗള്‍ട്രി ഫാം, ആതവനാട്. മുട്ടയിടാറായ കോഴികള്‍. ഫോണ്‍: 0494 2615103.

11. കോഴിക്കോട്

റീജിയണല്‍ പൗള്‍ട്രി ഫാം, ചാത്തമംഗലം. മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, കൊത്തുമുട്ടകള്‍, ഇറച്ചിക്കോഴിക്കുഞ്ഞുങ്ങള്‍, കാട. ഫോണ്‍: 0495 -2287481, 0495 2247461.

12. കണ്ണൂര്‍

റീജിയണല്‍ പൗള്‍ട്രി ഫാം, മുണ്ടയാട്. ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, മുട്ടയിടാറായ കോഴികള്‍, കൊത്തുമുട്ടകള്‍. ഫോണ്‍: 0497- 2721168.

13. വയനാട്

യൂണിവേഴ്‌സിറ്റി ലൈവ്‌സ്‌റ്റോക്ക് ഫാം, വെറ്ററിനറി കോളേജ് , പൂക്കോട് .

സര്‍ക്കാര്‍ ഹാച്ചറികള്‍ കൂടാതെ സര്‍ക്കാര്‍ അംഗീകാരമുള്ള നിരവധി സ്വകാര്യ ഹാച്ചറികളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം എല്ലാ ജില്ലകളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും (KVK) കോഴിക്കുഞ്ഞുങ്ങളുടെ ഉല്പാദനവും വിപണനവും ഉണ്ട്. ഇവിടെനിന്നെല്ലാം കോഴി, താറാവ്, ടര്‍ക്കി, കാട മുതലായവയുടെ കുഞ്ഞുങ്ങള്‍, കൊത്തുമുട്ടകള്‍ എന്നിവ വാങ്ങാന്‍ കഴിയും. കൂടാതെ പൂവന്‍കോഴിക്കുഞ്ഞുങ്ങളെയും ഈ ഹാച്ചറികളില്‍ നിന്ന് ലഭിക്കും.ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ സംരംഭമാണ് കോഴി വളർത്തൽ. മൃഗ സംരക്ഷണ വകുപ്പ് അതിൽ പ്രത്യേകം താൽപര്യമെടുത്താണ് കെ വി കെ കൾ വഴിയും സർക്കാർ സ്ഥാപങ്ങൾ വഴിയും മുട്ടക്കോഴിക്കുഞ്ഞുങ്ങളെയും ഇറച്ചിക്കോഴികളെയും ലഭ്യമാകാൻ തയ്യാറാകുന്നത്. പരമാവധി ഈ അവസരം പ്രയോജനപ്പെടുത്താൻ കർഷകർ തയ്യാറാകണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മഴക്കാലത്ത് കോഴികളുടെ മുട്ട ഉൽ‌പാദനം കുറയുന്നുണ്ടോ? പരിഹാരമുണ്ട്

#Hen#Hatchery#Farmer#Agriculture

English Summary: You can earn income by raising only broilers in your backyard. District wise address and phone number of government centers receiving chicks

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds