<
  1. News

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 10000 രൂപ; പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക പുറത്തിറക്കി

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ജനപക്ഷത്ത് നിന്നുകൊണ്ട് തയാറാക്കിയ പ്രകടനപത്രികയിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് ഉൾപ്പെടുന്നത്.

Meera Sandeep
Amit Shah releases BJP manifesto for West Bengal Elections; Promises Rs. 10000 for Farmers
Amit Shah releases BJP manifesto for West Bengal Elections; Promises Rs. 10000 for Farmers

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ജനപക്ഷത്ത് നിന്നുകൊണ്ട് തയാറാക്കിയ പ്രകടനപത്രികയിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് ഉൾപ്പെടുന്നത്.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 10000 രൂപ, രാഷ്ട്രീയ അക്രമണങ്ങളില്‍ ഇരയാകുന്നവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. 70 വര്‍ഷത്തിലേറെയായി ഇവിടെ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കും. ഒരോ അഭയാര്‍ഥി കുടുംബത്തിനും അഞ്ച് വര്‍ഷത്തേക്ക് വര്‍ഷംതോറും 10,000 രൂപ നൽകും.

വനിതകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നു. വനിതകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നു.എല്ലാ കുടുംബങ്ങളിലെയും ഒരാള്‍ക്ക് തൊഴില്‍, മത്സ്യതൊഴിലാളികള്‍ക്ക് വര്‍ഷം 6,000 രൂപ തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.

എല്ലാ കുടുംബങ്ങളിലെയും ഒരാള്‍ക്ക് തൊഴില്‍, മത്സ്യതൊഴിലാളികള്‍ക്ക് വര്‍ഷം 6,000 രൂപ തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.

English Summary: 10,000 per annum for farmers; BJP releases manifesto for West Bengal Assembly elections

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds