സംസ്ഥാനത്ത് 4500 ഹെക്ടർ കശുമാവ് കൃഷി വ്യാപനത്തിന് 10 കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചത്.
പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. കാസർഗോഡ് ജില്ലയിൽ 1800 ഹെക്ടർ സ്ഥലത്ത് സാധാരണ കൃഷിയും 500 ഹെക്ടർ സ്ഥലത്ത് അതിസാന്ദ്രതാ കൃഷിയുമാണ് ഉദ്ദേശിക്കുന്നത്. മറ്റു രണ്ടു ജില്ലകളിലും 1100 ഹെക്ടർ വീതം സാധാരണ കൃഷിയ്ക്കാണ് ധനസഹായം.
സാധാരണ കൃഷിയ്ക്ക് 20,000 രൂപയും അതിസാന്ദ്രതാ കൃഷിയ്ക്ക് 40,000 രൂപയുമാണ് ഹെക്ടറിന് ധനസഹായം അനുവദിച്ചിട്ടുള്ളത്. നടീൽ വസ്തുക്കളുടെ വില ഉൾപ്പെടെയാണ് സബ്‌സിഡി. ഗുണമേൻമയുള്ള ഗ്രാഫ്റ്റ് തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള ചുമതല പ്ലാന്റേഷൻ കോർപ്പറേഷനാണ് നൽകിയിട്ടുള്ളത്.

Share your comments