<
  1. News

KVIC കുറ്റൂരിലെ കരകൗശലത്തൊഴിലാളികൾക്ക് 100 ഇലക്ട്രിക് മൺപാത്ര ചക്രങ്ങൾ വിതരണം ചെയ്തു

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെ.വി.ഐ.സി.) ചെയർമാൻ ശ്രീ മനോജ് കുമാർ, തിങ്കളാഴ്ച സെൻട്രൽ സിൽവർ പ്ലാന്‍റ് (CSP) കുറ്റൂർ സന്ദർശന വേളയിൽ കരകൗശല തൊഴിലാളികൾക്ക് 100 ഇലക്ട്രിക് മൺപാത്ര ചക്രങ്ങൾ വിതരണം ചെയ്തു,

Meera Sandeep
KVIC കുറ്റൂരിലെ കരകൗശലത്തൊഴിലാളികൾക്ക് 100 ഇലക്ട്രിക് മൺപാത്ര ചക്രങ്ങൾ വിതരണം ചെയ്തു
KVIC കുറ്റൂരിലെ കരകൗശലത്തൊഴിലാളികൾക്ക് 100 ഇലക്ട്രിക് മൺപാത്ര ചക്രങ്ങൾ വിതരണം ചെയ്തു

തൃശ്ശൂർ: ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെ.വി.ഐ.സി.) ചെയർമാൻ ശ്രീ മനോജ് കുമാർ, തിങ്കളാഴ്ച സെൻട്രൽ സിൽവർ  പ്ലാന്‍റ് (CSP) കുറ്റൂർ സന്ദർശന വേളയിൽ  കരകൗശല തൊഴിലാളികൾക്ക് 100 ഇലക്ട്രിക് മൺപാത്ര ചക്രങ്ങൾ വിതരണം ചെയ്തു,  കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ 2023 ഡിസംബർ 2 ന് തൃശ്ശൂരിലെ  സെൻട്രൽ സ്ലൈവര്‍ പ്ലാന്‍റ് (CSP)  ഓൺലൈൻ ആയി  ഉദ്ഘാടനം ചെയ്തിരുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാർഗ്ഗനിർദ്ദേശത്തിലും പിന്തുണയിലും കെ.വി.ഐ.സി ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതിക്ക് കീഴിൽ വിവിധ പരിപാടികൾ നടപ്പിലാക്കി വരികയാണെന്ന് വിതരണ പരിപാടിയെ അഭിസംബോധന ചെയ്ത് ശ്രീ മനോജ് കുമാർ അഭിപ്രായപ്പെട്ടു. ഗ്രാമീണ മേഖലയിലെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനും മലയോര മേഖലയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ട കരകൗശല തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്താനും ഈ പരിപാടികൾ ലക്ഷ്യമിടുന്നു, പ്രത്യേകിച്ച്  പട്ടികജാതി/പട്ടികവർഗ, സ്ത്രീകൾ എന്നീ വിഭാഗങ്ങളെയും.

ധാതു അധിഷ്‌ഠിത വ്യവസായങ്ങളിലെ അവരുടെ പ്രയത്‌നങ്ങളെ എടുത്തുകാണിച്ചുകൊണ്ട്, കേരള സംസ്ഥാനം ഇതിനകം 200 മൺപാത്ര ചക്രങ്ങൾ വിതരണം ചെയ്തിട്ടുണ്ട്, കൂടാതെ കുംഭർ സശക്തികരൺ പ്രോഗ്രാമിന് കീഴിൽ അടുത്തിടെ 100 ചക്രങ്ങൾ വിതരണം ചെയ്തതോടെ മൊത്തം 300 മൺപാത്ര ചക്രങ്ങൾ നൽകിയിട്ടുണ്ട്. വിതരണ പരിപാടിയെ അഭിസംബോധന ചെയ്ത് ശ്രീ മനോജ് കുമാർ, കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ കെവിഐസി മേഖല ഗണ്യമായ വളർച്ച കൈവരിച്ചതായി പങ്കുവെച്ചു. ഖാദി കരകൗശല തൊഴിലാളികളുടെ ക്ഷേമത്തോടുള്ള സർക്കാരിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ വളർച്ച. ഖാദി കരകൗശല വിദഗ്ധരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ അചഞ്ചലമായ സമർപ്പണമായ "മോദി കി ഗ്യാരന്റി" യുടെ നേരിട്ടുള്ള ഫലമാണ് ഈ വിജയമെന്ന് അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിന്‍റെ മൊത്തത്തിലുള്ള ഖാദി പ്രകടനത്തിൽ 20% വർധനയുണ്ടായതിൽ ഈ അർപ്പണബോധം പ്രകടമാണ്, ഇത് 13,500 കരകൗശല തൊഴിലാളികൾക്ക് തൊഴിലവസരമുണ്ടാക്കാൻ കാരണമായി.

കേരളത്തിലെ തിരുവനന്തപുരത്തെ കെ.വി.ഐ.സി സംസ്ഥാന ഓഫീസ്  ഈ വളർച്ചയെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു ഇതോടോപ്പം  കേരളത്തിലെ   കെ.വി.ഐ പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും  30 ഖാദി സ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതികമായും മറ്റ് പിന്തുണകളും നല്‍കുന്നു.

ഗ്രാമപ്രദേശങ്ങളിലെ കരകൗശല തൊഴിലാളികളുടെ ഉപജീവനമാർഗത്തിന്റെ വളർച്ചയ്ക്ക് പിന്നിലെ പ്രേരകശക്തിയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെന്നും ശ്രീ മനോജ് കുമാർ പരാമർശിച്ചു.  ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) മുഖേന, പിഎംഇജിപി പോലുള്ള വിവിധ പദ്ധതികളിലൂടെ സ്റ്റാൻഡേർഡ് വേതനം, യന്ത്രങ്ങൾ, അവശ്യ പിന്തുണ എന്നിവ അദ്ദേഹം നൽകിയിട്ടുണ്ട് ഇത്  തൊഴിലില്ലാത്ത യുവാക്കളെ പ്രത്യേകം ലക്ഷ്യമിടുന്നു.

ഖാദി ഒരു തുണിക്കഷണം മാത്രമല്ല, സ്വാശ്രയത്വം സ്വീകരിക്കുന്നവരുടെ അഭിമാനത്തിന്റെ പ്രതീകമാണെന്ന്  പ്രധാനമന്ത്രി വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു,  തദ്ദേശീയമായ വസ്തുക്കൾക്ക് മൂല്യം നൽകുകയും ഒരു സ്വാശ്രയ ഇന്ത്യ എന്ന സ്വപ്നം വിഭാവനം ചെയ്യുകയും ചെയ്യുക. 'മേക്ക് ഇൻ ഇന്ത്യ' എന്ന ആശയത്തെ ശക്തിപ്പെടുത്തുകയും സ്വാശ്രയ രാഷ്ട്രത്തിന്‍റെ തുണിത്തരങ്ങൾ നെയ്യുകയും ചെയ്യുന്ന ശക്തമായ ആയുധമായി അത് നിലകൊള്ളുന്നു.

കെ.വി.ഐ.സി മേഖലയുടെ വർദ്ധിച്ചുവരുന്ന വളർച്ചയെക്കുറിച് സംസാരിക്കവെ, കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഖാദി പ്രകടനം മൂന്നിരട്ടിയായി മെച്ചപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി, അതുപോലെ, കേരളത്തിൽ പിഎംഇജിപി പദ്ധതി നിലവിൽ വന്നതുമുതൽ, മാർജിൻ മണി ഗ്രാന്‍റ് ആയി 571.86 കോടി രൂപ 27,651 യൂണിറ്റുകൾക്കായി വിതരണം ചെയ്തു, പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിലൂടെ 2,21,208 പേർക്ക് തൊഴിൽ സൃഷ്ടിച്ചു. 2023 നവംബർ വരെ, Rs. 38.15 കോടി വിതരണം ചെയ്തു, ഇത് 1,625 പുതിയ സംരംഭങ്ങൾ സൃഷ്ടിക്കാൻ കാരണമായി. കെവിഐസിയുടെ മുതിർന്ന ഉദ്യോഗസ്ഥരും കേരളത്തിൽ നിന്നുള്ള 300 കരകൗശല വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു

English Summary: 100 electric pottery wheels distributed to artisans in KVIC Kuttur

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds