<
  1. News

12 ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുമായി എൽ.ഐ.സിയുടെ ആരോഗ്യ രക്ഷക് പദ്ധതി

നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിനാണ് മുൻഗണന, ആ ഉത്തരവാദിത്വം നമുക്ക് ഒരുമിച്ചു പങ്കിട്ടു നിറവേറ്റാം.

Arun T

നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിനാണ് മുൻഗണന, ആ ഉത്തരവാദിത്വം നമുക്ക് ഒരുമിച്ചു പങ്കിട്ടു നിറവേറ്റാം. വിപണി അധിഷ്ഠിതമല്ലാത്ത, ലാഭവിഹിതത്തിൽ പങ്കെടുക്കാത്ത, ഒരു വ്യക്തഗത, ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ഇതിൻറെ ഗുണങ്ങൾ

1. അനുയോജ്യമായ ആനുകൂല്യ പരിധി തിരഞ്ഞെടുക്കാം

2. അനുയോജ്യമായ പ്രീമിയം അടവു രീതികൾ തിരഞ്ഞെടുക്കാം

3. ആശുപ്രതി കിടത്തിയുള്ള ചികിത്സക്കും സർജറിക്കും വിലപ്പെട്ട സാമ്പത്തിക പരിരക്ഷ

4. പോളിസി വ്യവ്യസ്ഥകൾക്കു അനുസരിച്ചുള്ള സുനിശ്ചിതമായ ആനുകൂല്യങ്ങൾ.

5. ഓട്ടോ സ്റ്റെപ്പ് അപ്പ് ബെനിഫിറ്റ്, നോ ക്ലെയിം ബെനിഫിറ്റ് എന്നിവ വഴി കൂടുതലായുള്ള ആരോഗ്യ പരിരക്ഷ

6. പോളിസിയിൽ ഒന്നിലധികം അംഗങ്ങൾക്കുള്ള സംരക്ഷണം ഉൾപ്പെടംത്തിയിട്ടു ണ്ടെങ്കിൽ ഇൻഷ്വർ ചെയ്തിട്ടുള്ള പ്രധാന വ്യക്തിക്കു ദൗർഭാഗ്യവശാൽ മരണം സംഭവിച്ചാൽ തുടർന്നുള്ള പ്രീമിയം ഗഡുക്കൾ ഒഴിവാക്കി ബാങ്കിയുള്ള അംഗങ്ങൾക്കു ഓട്ടോ ആരോഗ്യപരിരക്ഷ തുടരുന്നു

7. ഇൻഷുർ ചെയ്ത ഏതെങ്കിലും വ്യക്തി മേജർ സർജിക്കൽ ബെനിഫിറ്റ് അനുബന്ധത്തിൽ പറഞ്ഞട്ടുള്ളതു പ്രകാരം കാറ്റഗറി 1, കാറ്റഗറി 2 വിഭാഗങ്ങളിൽ പെട്ട ഏതെങ്കിലും ശസ്ത്രക്രിയക്കു വിധേയനാകുകയാണെങ്കിൽ ഒരു വർഷത്തേയ്ക്ക് പ്രീമിയം ഗഡുക്കൾ ഒഴിവാക്കി ആരോഗ്യ പരിരക്ഷ ഉറപ്പുനൽകുന്നു

8. ആംബുലൻസ് ബെനിഫിറ്റ്

9. ഹെൽത്ത് ചെക്കപ്പ് ബെനിഫിറ്റ്

പദ്ധതിയിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സ് പരമാവധി 65 വയസ്സ് പദ്ധതിയിൽ ചേരുന്ന വ്യക്തിക്കും ജീവിത പങ്കാളിക്കും, 20 വയസ്സ് വരെയുള്ള മക്കൾക്കും 65 വയസു വരെ പ്രായമുള്ള മാതാപിതാക്കൾക്കും ഒരേ പോളിസിയിൽ അംഗമാകാം . കോവിഡ് ഉൾപ്പെടെയുള്ള മഹാമാരികൾക്കും ഇൻഷുറൻസ് സംരക്ഷണം

വിവിധ സ്‌കീമുകൾ

ഹോസ്പിറ്റൽ ക്യാഷ് ബെനിഫിറ്റ് (HCB)

29 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടന്നു ചികിത്സ വേണ്ടിവരുമ്പോൾ 200 രൂപ മുതൽ 10000 രൂപ വരെ പ്രതിദിന ക്യാഷ് ബെനിഫിറ്റ് തിരഞ്ഞെടുക്കാവുന്നതാണ്.

മേജർ സർജിക്കൽ ബെനിഫിറ്റ് (MSB)

263 ഇനം സർജിക്കൽ നടപടികൾക്ക് തിരഞ്ഞെടുത്ത പ്രതിദിന ബെനിഫിറ്റിന്റെ 20 മുതൽ 100 ഇരട്ടി വരെ തുകയുടെ മേജർ സർജിക്കൽ ആനുകൂല്യം. (HCB ക്ക് പുറമേ)

ഡേ കെയർ പ്രൊസീജിയർ ബെനിഫിറ്റ് (DCPB)

244 ഇനം ഡേകെയർ പ്രൊസീജിയറുകൾക്ക് പ്രതിദിന ബെനിഫിറ്റിന്റെ 5 ഇരട്ടി തുകയുടെ ആനുകൂല്യം

അദർ സർജിക്കൽ ബെനിഫിറ്റ് (OSB)

പട്ടികയിൽ പെടാത്ത മറ്റു മെഡിക്കൽ പ്രൊസീജിയറുകൾക്ക് പ്രതിദിന ബെനിഫിറ്റിന്റെ 2.5 ഇരട്ടി ആനുകൂല്യം ദിവസം തോറും ലഭിക്കുന്നതാണ് (HCBക്ക് പുറമേ)

ആട്ടോ സ്റ്റെപ്പ് അപ്പ്

ഓരോ 3 വർഷം കൂടുംതോറും IDB യുടെ 15% വച്ച് വർദ്ധിക്കുന്നു (പരമാവധി 150 %)

നോ ക്ലെയിം ബോണസ്

3 വർഷം തുടർച്ചയായി ക്ലെയിം ഇല്ലെങ്കിൽ IDB യുടെ 15 % വീതം വർധന (പരിധി ഇല്ലാതെ)

ആട്ടോ ഹെൽത്ത് കവർ ബെനിഫിറ്റ് പോളിസി

ഉടമ മരണപ്പെട്ടാൽ, പോളിസിയിൽ ചേർന്നിട്ടുള്ള മറ്റു കുടുംബാംഗങ്ങൾക്ക് പ്രീമിയം അടക്കാതെ 15 വർഷമോ 70 വയസ്സ് വരെ പോളിസി ആനുകൂല്യങ്ങൾ ലഭിക്കും

ഹോസ്പിറ്റൽ മാനേജ്‌മെൻറ് എസ്പെൻസ്

ഡെങ്കിപ്പനി, നിമോണിയ, മലേറിയ, TB, Viral Hepatitis A എന്നീ അഞ്ച് അസുഖങ്ങൾക്ക് ആശുപത്രി വാസം ആവശ്യമെങ്കിൽ പ്രതിദിന ക്യാഷ് ബെനിഫിറ്റിന്റെ 2.5 മടങ്ങു തുക ഹോസ്പിറ്റൽ മാനേജ്മെൻറ് EXPENSE ആയി ലഭിക്കും (HCB ക്ക് പുറമേ)

ഹെൽത്ത് ചെക്കപ്പ് ബെനിഫിറ്റ്

3 വർഷത്തിൽ ഒരിക്കൽ പ്രതിദിന ബെനിഫിറ്റിന്റെ പകുതി തുക ഹെൽത്ത് ചെക്കപ്പ് ആനുകൂല്യം

റൈഡർ ബെനിഫിറ്റ്

TERM റൈഡർ, അപകട ഇൻഷുറൻസ് ആനുകൂല്യം എന്നിവ കൂടി ചേർക്കാവുന്നതാണ്

ക്വിക്ക് ക്യാഷ് ഫെസിലിറ്റി

Category 1 & 2 മേജർ സർജറി ആവശ്യമെങ്കിൽ ക്വിക്ക് ക്വാഷ് ഫെസിലിറ്റി ലഭ്യമാണ്
മേജർ സർജറികൾക്കായി MSB യുടെ 50 % പോളിസി ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ മുൻകൂറായി നൽകുന്നതാണ്

ഇൻകം ടാക്സ് സെക്സ് 80D പ്രകാരമുള്ള ആദായ നികുതി ഇളവ് ലഭ്യമാണ് .കുടാതെ മറ്റനേകം ആനുകൂല്യങ്ങളും

English Summary: 12 HEALTH INSURANCE BY LIC UNDER AAROGYA RAKSHAK

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds