സംസ്ഥാനത്ത് കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും കാറ്റിലും13.81 കോടിരൂപയുടെ കൃഷി നശിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകളിൽ പറയുന്നു.287.50 ഹെക്ടറിലെ കൃഷി പൂർണമായും നശിച്ചു.
പെരുമ്പാവൂർ മേഖലയിൽ ആണ് ജില്ലയിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. കൂവപ്പടി, മുടക്കുഴ, ഒക്കൽ കൃഷിഭവൻ പരിധിയിൽ മാത്രം 144 ഹെക്ടർ കൃഷി നശിച്ചിരിക്കുന്നു. ഇവിടങ്ങളിൽ 6.74 കോടി നഷ്ടം ഉണ്ടായിട്ടുണ്ട്. കൃഷിയിൽ വാഴകൃഷിക്ക് ആണ് കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നു എന്ന് കർഷകർ പറയുന്നു. നെടുമ്പാശ്ശേരി മേഖലയിൽ 96.65 ഹെക്റിലായി 3.76 കോടിയുടെ കൃഷി നശിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി, പാറക്കടവ്, പുത്തൻവേലിക്കര പഞ്ചായത്തുകളിലാണ് കൂടുതൽ നഷ്ടം വേനൽമഴ വിതച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിനാശം ഓൺലൈൻ സംവിധാനത്തിലൂടെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
ഇവിടെ ജാതി കൃഷിയാണ് കൂടുതൽ മഴ മൂലം നശിക്കുന്നത്. അങ്കമാലി മേഖലയിലും 75.9 ഹെക്ടർ പ്രദേശത്ത് 3.33 കോടിയുടെ കൃഷി നശിച്ചിരിക്കുന്നു.
വിള നാശത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 11
കൃഷി നാശം സംഭവിച്ച കർഷകർ അക്ഷയ വഴി എഐഎംഎസ് പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: 50,000 രൂപ മുതൽ വിള ഇൻഷുറൻസുമായി കേരള സർക്കാർ - crop insurance
Heavy rains and strong winds have caused extensive damage to crops in the state. In Ernakulam district alone, rains and winds have destroyed crops worth Rs 13.81 crore in the last few days, according to official reports.
കരം തീർത്ത രസീതിന്റെയും ആധാർ കാർഡിന്റെയും കോപ്പി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഉടമസ്ഥനെ കൂടി കാണാവുന്ന വിധം എടുത്ത വിള നാശത്തിന്റെ ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: വന്യമൃഗങ്ങൾ വിള നശിപ്പിച്ചാൽ
Share your comments