രാജ്യത്തെ കർഷകരിൽ നിന്ന് മിനിമം താങ്ങുവിലയ്ക്ക് (MSP) നെല്ല് സംഭരിച്ചതിന് 1.12 കോടി കർഷകർക്ക് 159,659.59 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. രാജ്യത്തെ ഭക്ഷ്യ സുരക്ഷയുടെ നോഡൽ സെൻട്രൽ ഏജൻസിയായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും മറ്റ് സംസ്ഥാന ഏജൻസികളും ചേർന്നാണ് നെല്ലിന്റെ വില, പിന്തുണ പദ്ധതി പ്രകാരം (MSP) നെല്ല് സംഭരണം ഏറ്റെടുക്കുന്നു. സംഭരിക്കുന്ന നെല്ല് പിന്നീട് അരിയാക്കി വിവിധ ഭക്ഷ്യസുരക്ഷാ പദ്ധതികൾ പ്രകാരം പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നു.
കർഷകർക്ക്, അവരുടെ ഉൽപ്പന്നങ്ങൾ സർക്കാർ ഏജൻസികൾക്ക് വിൽക്കാൻ നിയമപരമായി സാധ്യതയില്ല, എന്നാൽ അവർക്ക് ലഭിക്കുന്ന വിലയ്ക്ക് എവിടെയും നെല്ല് വിൽക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. അതോടൊപ്പം വ്യാപാരികൾ, മില്ലർമാർ തുടങ്ങി നെല്ല് വാങ്ങുന്നവരിൽ നിന്ന് കർഷകർക്ക് താങ്ങുവിലയേക്കാൾ മികച്ച വില ലഭിക്കുകയാണെങ്കിൽ, അവർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ സ്വാതന്ത്ര്യമുണ്ട്. എഫ്‌സിഐയും (Food Corporation of India) സംസ്ഥാന സർക്കാർ, ഏജൻസികളും അതിന്റെ സംഭരണം വഴി കർഷകരുടെ ഉൽപന്നങ്ങൾ താങ്ങുവിലയ്ക്ക് താഴെ വിൽക്കാൻ നിർബന്ധിതരല്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അവരുടെ ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
വിളവെടുപ്പിന് മുമ്പ്, ഓരോ റാബി അല്ലെങ്കിൽ ഖാരിഫ് വിള സീസണിലും, സംഭരണത്തിനുള്ള ഏറ്റവും കുറഞ്ഞ താങ്ങുവില കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നു. 2022-23 വർഷത്തിലെ നെല്ലിന്റെ MSP 2,040-2,060 രൂപയാണ്. അതേസമയം, കാർഷിക മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ 2022-23 കാർഷിക വർഷത്തിലെ പ്രധാന വിളകളുടെ ഉൽപ്പാദനത്തിന്റെ മൂന്നാം മുൻകൂർ എസ്റ്റിമേറ്റ് പ്രകാരം രാജ്യത്തെ മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം റെക്കോർഡ് 330.5 ദശലക്ഷം ടണ്ണാണ്, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 15 ദശലക്ഷം ടൺ കൂടുതലാണ്.
രാജ്യത്തു നിലവിൽ മൂന്ന് വിള സീസണുകളുണ്ട്. അത് വേനൽ, ഖാരിഫ്, റാബി എന്നിവയാണ്. ജൂൺ-ജൂലൈ മാസങ്ങളിൽ വിത്തു വിതച്ച് ഒക്ടോബർ-നവംബർ മാസങ്ങളിൽ വിളവെടുക്കുന്ന വിളകളെ ഖാരിഫ് വിളകളെന്ന് പറയുന്നു. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ വിതയ്‌ക്കുന്ന വിളകളും ജനുവരി-മാർച്ച് മാസങ്ങളിൽ വിളവെടുക്കുന്ന വിളകളും മൂപ്പെത്തുന്നതിനെ ആശ്രയിച്ച് റാബി വിളയായി കണക്കാക്കപ്പെടുത്തുന്നു. റാബിയ്ക്ക് ശേഷം ഉൽപ്പാദിപ്പിക്കുന്ന വിളകൾ എന്നാൽ ഖാരിഫിന് മുമ്പുള്ള വിളകൾ വേനൽക്കാല വിളകളായി അറിയപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തെ ഗോതമ്പ് ഉൽപ്പാദനം 112.74 മില്യൺ ടൺ എന്ന പുതിയ റെക്കോർഡിലേക്ക്
Source: Union Ministry of Food Safety
Pic Courtesy: Pexels.com
Share your comments