<
  1. News

16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് സമാപിച്ചു

16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് സമാപിച്ചു. സമാപന സംഗമത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) അധ്യക്ഷത വഹിച്ചു. നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസ് (നാസ്) സംഘടിപ്പിച്ച ഗ്രികൾച്ചറൽ സസൻസ് കോൺഗ്രസിന് ഇത്തവണ ആതിഥ്യമരുളിയത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായിരുന്നു.

Meera Sandeep
16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് സമാപിച്ചു
16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് സമാപിച്ചു

16ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് സമാപിച്ചു. സമാപന സംഗമത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) അധ്യക്ഷത വഹിച്ചു. 

നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസ് (നാസ്) സംഘടിപ്പിച്ച ഗ്രികൾച്ചറൽ സസൻസ് കോൺഗ്രസിന് ഇത്തവണ ആതിഥ്യമരുളിയത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായിരുന്നു.

ആറ് പ്ലീനറി പ്രഭാഷണങ്ങളും നാല് സിംപോസിയങ്ങളും മൂന്ന് പാനൽ ചർച്ചകളും ഒരു ശിൽപശാലയും സമ്മേളനത്തിൽ നടന്നു.കാർഷിക-ഭക്ഷ്യോൽപാദനവുമായി ബന്ധപ്പെട്ട 10 പ്രധാന തീമുകളിലായി പോഷകാഹാരക്കുറവ്, കാലാവസ്ഥാവ്യതിയാനം, ജനിതക വിളകൾ, മൃഗസംരക്ഷണം, മത്സ്യകൃഷി, ഭക്ഷ്യസംസ്‌കരണം, ഡിജിറ്റൽ കൃഷി, നിർമിതബുദ്ധി അധിഷ്ടിത കാർഷികവൃത്തി തുടങ്ങിയ നിരവധി വിഷയങ്ങളിൽ 114 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.  സമ്മേളനം ചർച്ച ചെയ്തു. ഇന്ത്യക്കകത്തു നിന്നും  പുറത്തുനിന്നുമായി 1500ലേറെ പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുത്തു.

ആറ് മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗമത്സരത്തിലെ വിജയികൾക്ക് സമ്മാനവിതരണം സമാപനസംഗമത്തിൽ നടന്നു. നാസ് വൈസ് പ്രസിഡണ്ട് ഡോ കെ എം ബുജർബറുവ, ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ കെ ജെന,ഡോ പഞ്ചാബ് സിംഗ്, നാസ് സെക്രട്ടറി ഡോ ഡബ്ല്യൂ എസ് ലാക്ര, സിഎംഎഫ്ആർഐ ഡയറക്ടർ ‍ഡോ എ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

English Summary: 16th Agricultural Science Congress concluded

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds