<
  1. News

PM Kisan Samman Nidhi Yojana : 18,000 കോടി രൂപ വിതരണം ചെയ്തു; ഗുണഭോക്തൃ പട്ടിക പരിശോധിക്കാം

ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതികളിൽ ഒന്നാണ് പിഎം കിസാൻ സമ്മാൻ നിധി യോജന

Darsana J
PM Kisan Samman Nidhi Yojana : 18,000 കോടി രൂപ വിതരണം ചെയ്തു; ഗുണഭോക്തൃ പട്ടിക പരിശോധിക്കാം
PM Kisan Samman Nidhi Yojana : 18,000 കോടി രൂപ വിതരണം ചെയ്തു; ഗുണഭോക്തൃ പട്ടിക പരിശോധിക്കാം

1. പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 8 കോടി ഗുണഭോക്താക്കൾക്ക് 18,000 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. ഝാർഖണ്ഡിൽ നടന്ന പരിപാടിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 15-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതികളിൽ ഒന്നാണ് പിഎം കിസാൻ സമ്മാൻ നിധി യോജന. പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പരിശോധിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം. പിഎം കിസാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - pmkisan.gov.in. ഹോംപേജിൽ കാണുന്ന 'ഫാർമേഴ്സ് കോർണർ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതിൽ ഗുണഭോക്താക്കളുടെ ലിസ്റ്റ് ഓപ്ഷൻ തെരഞ്ഞെടുക്കുക.ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നിവ തിരഞ്ഞെടുക്കുക.'Get Report' എന്നതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഗുണഭോക്താക്കളുടെ പൂർണ്ണമായ ലിസ്റ്റ് ലഭിക്കും. അതിൽ നിങ്ങളുടെ പേര് പരിശോധിക്കാം.

കൂടുതൽ വാർത്തകൾ: ക്ഷേമപെൻഷൻ വിതരണം തുടങ്ങി; 1 മാസത്തെ കുടിശിക നൽകും

2. മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് ഗോമിത്ര പുരസ്‌കാരം നല്‍കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സംഘടിപ്പിച്ച പതിനഞ്ചാമത് വെറ്ററിനറി സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കാലഘട്ടത്തില്‍ വെറ്ററിനറി സയന്‍സിന്റെ അനന്ത സാധ്യതകള്‍ എന്ന വിഷയത്തിലാണ് സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നത്. വിവിധ മാനദണ്ഡങ്ങളുടെയും കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌ക്കാരം നല്‍കുകയെന്ന് ചടങ്ങിൽ മന്ത്രി അറിയിച്ചു.

3. സൂക്ഷ്മ ജലസേചന പദ്ധതികള്‍ വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ വച്ച് നവംബര്‍ 20ന് രാവിലെ 10 മുതല്‍ 1 മണിവരെ പരിശീലനം നടക്കും. ഫോൺ: 6282937809, 0466 2912008, 0466 2212279. 

4. പാചകവാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും ഇടുക്കി ജില്ലയിൽ അദാലത്ത് സംഘടിപ്പിക്കുന്നു. ഉപഭോക്താക്കള്‍, ഉപഭോക്തൃസംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക ഏജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് അദാലത്ത് നടക്കുക. നവംബര്‍ 30 ന് രാവിലെ 11.30 ന് കുയിലിമല കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് ചേരും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

English Summary: 18,000 crore disbursed to 8 crore beneficiaries of PM Kisan Samman Nidhi yojana

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds