1. News

കെ–ഫോണിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡിലെ (KFON) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. ആകെ 28 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് http://kcmd.in വഴി അപേക്ഷിക്കാവുന്നതാണ്.

Meera Sandeep
KFON Recruitment 2023: Apply for various posts
KFON Recruitment 2023: Apply for various posts

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡിലെ (KFON) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.   എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.  ആകെ 28 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് http://kcmd.in വഴി അപേക്ഷിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസിലെ വിവിധ തസ്‌തികകളിൽ 1899 ഒഴിവുകൾ

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് നവംബർ 21വരെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.

ഒഴിവുകളുടെ വിശദവിവരങ്ങൾ

ഡിസ്ട്രിക്ട് എൻജിനീയർ - 14 ഒഴിവുകൾ, ജൂനിയർ എൻജിനീയർ - തിരുവനനന്തപുരം ജില്ലയിൽ 8 ഒഴിവുകൾ,  എൻഒസി എക്സിക്യൂട്ടീവ് - കാക്കനാട് 4 ഒഴിവുകൾ. എൻജിനീയറിങ് ബിരുദവും, ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.  പ്രായപരിധി 40 വയസ്. 45,000 രൂപയാണ് ശമ്പളം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/11/2023)

ചീഫ് ഫിനാൻസ് ഓഫിസർ - ഒരു ഒഴിവ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, എംകോം/എംബിഎ ഫിനാൻസ് അല്ലെങ്കിൽ സർട്ടിഫൈഡ് അസോഷ്യേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 8 വർഷ പരിചയം വേണം. പ്രായപരിധി 45 വയസ്. ശമ്പളം 1,08,764 രൂപ.

ബന്ധപ്പെട്ട വാർത്തകൾ: നഴ്സുമാര്‍ക്ക് കാനഡയിലും സൗദിയിലും തൊഴിലവസരങ്ങള്‍, ശമ്പളം മണിക്കൂറില്‍ 2600 രൂപ വരെ

നെറ്റ്‌വർക് എക്സ്പെർട്ട് - കാക്കനാട് ഒരു ഒഴിവ്. എൻജിനീയറിങ് ബിരുദം, സിസിഎൻപി/ ജെഎൻസിപി യോഗ്യത ഉള്ളവർക്കാണ് അവസരം. 5 വർഷ പരിചയം വേണം. പ്രായപരിധി 40 വയസ്. ശമ്പളം 75,000 രൂപ.

English Summary: KFON Recruitment 2023: Apply for various posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds