പെട്ടെന്നൊരു വാർത്ത! രണ്ടായിരം രൂപ നോട്ടുകളുടെ വിതരണം ആർബിഐ നിർത്തലാക്കിയിരിക്കുന്നു. കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും ബാങ്കുളിലേയ്ക്ക് ഓടുന്നു, വ്യാജ വാർത്തകൾക്കും വലിയ പഞ്ഞമൊന്നും ഉണ്ടായില്ല. എന്നാൽ ശരിയ്ക്കും എന്തായിരുന്നു റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. 2000 രൂപ നോട്ടുകളുടെ വിതരണം നിർത്തലാക്കിയിരിക്കുന്നു, കൈവശമുള്ള നോട്ടുകൾ തുടർന്നും ഉപയോഗിക്കാം, ആവശ്യമുള്ളവർക്ക് ഈവർഷം സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നിന്നും നോട്ടുകൾ മാറ്റിയെടുക്കാം.
കൂടുതൽ വാർത്തകൾ: ആധാറും പാൻ കാർഡും ലിങ്ക് ചെയ്തില്ലേ? വൈകിയാൽ 1,000 രൂപ പിഴ!
നോട്ടുകൾ മാറാൻ ആളുകൾ തെരഞ്ഞെടുത്ത മറ്റൊരു വഴിയായിരുന്നു ജ്വല്ലറികൾ. 2000 രൂപയുടെ നോട്ടുകൾ മാറാൻ സ്വർണം വാങ്ങുന്നവരുടെ എണ്ണം അത്ര ചെറുതല്ല. ഒരാൾക്ക് പരിധിയില്ലാതെ പണം നൽകി സ്വർണം വാങ്ങാൻ സാധിക്കില്ല. അതിന് നമ്മുടെ തിരിച്ചറിയൽ രേഖകളായ ആധാർ കാർഡും പാൻ കാർഡും നൽകേണ്ടി വരും. ഇതിനെപ്പറ്റി പലർക്കും ധാരണയില്ല എന്നതാണ് സത്യം.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് പണം നൽകി സ്വർണം വാങ്ങുന്നതിന് സർക്കാർ നിയമങ്ങൾ കർശനമായി പാലിക്കണം. ഈ നിയമം അനുസരിച്ച് 2 ലക്ഷം രൂപയ്ക്കും അതിനുമുകളിലും സ്വർണം വാങ്ങുന്നവർ തങ്ങളുടെ പാൻ കാർഡ് അല്ലെങ്കിൽ ആധാർ വിവരങ്ങൾ ജ്വല്ലറിയ്ക്ക് നൽകണം. തിരിച്ചറിയൽ രേഖകൾ നൽകാതെ സ്വർണാഭരണങ്ങൾ വാങ്ങിയാൽ ആദായനികുതി നിയമങ്ങൾ ലംഘിച്ചതായി കണക്കാക്കും. ഉപഭോക്താവിനെ മാത്രമല്ല ഈ നിയമം ബാധിക്കുക, ഇങ്ങനെ സംഭവിച്ചാൽ ജ്വല്ലറികൾ പിഴ അടയ്ക്കുകയും വേണം.
2 ലക്ഷത്തിനോട് അടുത്ത് വരുന്ന ഇടപാടുകൾക്ക് ഈ നിയമങ്ങൾ ബാധകമല്ലെങ്കിലും ജ്വല്ലറികൾക്ക് ചില പ്രോട്ടോക്കോളുകൾ നോക്കേണ്ടി വരും. ഇനി 10 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും പറയുന്നുണ്ട്.
Share your comments