<
  1. News

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽ ദ്വിദിന ദേശീയ സിമ്പോസിയം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരത്തെ ഐസിഎആർ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (സി ടി സി ആർ ഐ ) ഇന്ത്യൻ ഫൈറ്റോപത്തോളജിക്കൽ സൊസൈറ്റി (സതേൺ സോൺ) എന്നിവയുമായി ചേർന്ന് 'സസ്യ ആരോഗ്യ പരിപാലനം: നിലവിലെ പ്രവണതകളും ഏറ്റവും പുതിയ ലഘൂകരണ തന്ത്രങ്ങളും' എന്ന ദേശീയ സിമ്പോസിയം കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.

Meera Sandeep
കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽ ദ്വിദിന ദേശീയ സിമ്പോസിയം ഉദ്ഘാടനം ചെയ്തു
കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽ ദ്വിദിന ദേശീയ സിമ്പോസിയം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐസിഎആർ-കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (സി ടി സി ആർ ഐ ) ഇന്ത്യൻ ഫൈറ്റോപത്തോളജിക്കൽ സൊസൈറ്റി (സതേൺ സോൺ) എന്നിവയുമായി ചേർന്ന് 'സസ്യ ആരോഗ്യ പരിപാലനം: നിലവിലെ പ്രവണതകളും ഏറ്റവും പുതിയ ലഘൂകരണ തന്ത്രങ്ങളും' എന്ന ദേശീയ സിമ്പോസിയം കേരള സർവ്വകലാശാല  വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. 

സസ്യങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിച്ചാൽ മാത്രമേ മനുഷ്യരാശിയുടെ അതിജീവനം സാധ്യമാകൂ എന്ന് അദ്ദേഹം ഉദ്‌ഘാടനപ്രസംഗത്തിൽ പറഞ്ഞു .കൃഷിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാലാവസ്ഥാ വ്യതിയാനം തടസ്സമാകുന്ന ഘടകമാണെന്നും സസ്യങ്ങളുടെ ആരോഗ്യം മനുഷ്യന്റെ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം, മണ്ണിന്റെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്   സിടിസിആർഐ ഡയറക്ടർ  ഡോ ജി ബൈജു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുക്കുന്ന ഏകദേശം 150 പ്രതിനിധികൾ, രാജ്യത്തെ സസ്യ ആരോഗ്യ പരിപാലന മേഖലയിലെ പ്രാധാന്യവും താൽപ്പര്യവും പ്രതിഫലിപ്പിക്കുന്നു. ഗവേഷകർക്കും വിദഗ്ധർക്കും പങ്കാളികൾക്കും ഇന്ത്യയിലെ വിളകളുടെ ആരോഗ്യവും ഉൽപ്പാദനക്ഷമതയും ഉറപ്പാക്കുന്നതിനുള്ള നൂതന തന്ത്രങ്ങളിൽ സഹകരിക്കാനും ആശയങ്ങൾ കൈമാറാനും  ഈ പരിപാടി ഒരു വേദി നൽകും. സെമിനാറിന്റെ വിവിധ സെഷനുകളിൽ സസ്യ ആരോഗ്യ പരിപാലനത്തിൽ ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കളുടെ പങ്ക്, സസ്യ ആരോഗ്യ പരിപാലനത്തിലെ രോഗനിർണയം, സസ്യ ആരോഗ്യ പരിപാലനത്തിലെ നൂതന സമീപനങ്ങൾ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷിയും പ്രവചനവും, സസ്യ രോഗശാസ്‌ത്രത്തിലെ ഉയർന്നുവരുന്ന മേഖലകൾ എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യൻ ഫൈറ്റോപത്തോളജിക്കൽ സൊസൈറ്റി (സതേൺ സോൺ) പ്രസിഡന്റും വിള സംരക്ഷണ വിഭാഗം മേധാവിയുമായ ഡോ. ടി. മകേഷ്കുമാർ സ്വാഗതവും ഇന്ത്യൻ ഫൈറ്റോപത്തോളജിക്കൽ സൊസൈറ്റി (സതേൺ സോൺ) കൗൺസിലറും ഡിവിഷനിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ.എസ്.എസ്. വീണ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചടങ്ങിൽ ഇന്ത്യൻ ഫൈറ്റോപത്തോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ. കാജൽ കുമാർ ബിശ്വാസ്, ന്യൂഡൽഹിയിലെ ഇന്റർനാഷണൽ റിലേഷൻസ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. ബികാഷ് മണ്ഡല്,  പശ്ചിമ ബംഗാളിലെ  യു.ബി.കെ.വി. മുൻ വൈസ് ചാൻസലർ ഡോ. എസ്. കെ. ചക്രബർത്തി, തിരുവനന്തപുരം സർക്കിളിലെ കനറാ ബാങ്ക് ജനറൽ മാനേജർ എസ്.പ്രേംകുമാർ തുടങ്ങിയവർ സസ്യ  ആരോഗ്യ പരിപാലനവും ഇന്ത്യയിലെ കൃഷിയിൽ അതിന്റെ സ്വാധീനവുമായി ബന്ധപ്പെട്ട ഉൾക്കാഴ്ചകളും അനുഭവങ്ങളും പങ്കുവെച്ചു.

English Summary: 2-day National Symposium inaugurated at Central Potato Research Instt

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds