<
  1. News

21കാരി ഏറ്റെടുത്ത ഡയറി ഫാമിൽ നിന്നുള്ള മാസവരുമാനം 6 ലക്ഷം രൂപ

മഹരാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി ശ്രദ്ധ ധവാൻറെ വയസ്സ് 21 മാത്രം. എന്നാൽ ഈ പെൺകുട്ടി ഒരു ഫാം തന്നെ നോക്കി നടത്തുകയാണ്. ശ്രദ്ധയുടെ അച്ഛന് എരുമക്കച്ചവടം ആയിരുന്നു. അംഗപരിമിതനായതിനാൽ ബൈക്ക് ഒന്നും ഓടിയ്ക്കില്ല. എന്നാൽ വീട്ടിൽ ബൈക്ക് വാങ്ങി അതോടിയ്ക്കുന്നത് ശ്രദ്ധയാണ്. കാരണം ശ്രദ്ധയുടെ ഫാമിൽ 86-ഓളം എരുമകളുണ്ട്. കുറച്ച് പാൽ ഏറെ ദൂരം പിന്നിട്ട് സൊസൈറ്റികളിൽ എത്തിയ്ക്കണം. ഫാമിൻെറ കാര്യങ്ങൾ നോക്കണം

Meera Sandeep
Shradha and her father
Shradha and her father

മഹരാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി ശ്രദ്ധ ധവാൻറെ വയസ്സ് 21 മാത്രം. എന്നാൽ ഈ പെൺകുട്ടി ഒരു ഫാം തന്നെ നോക്കി നടത്തുകയാണ്. ശ്രദ്ധയുടെ അച്ഛന് എരുമക്കച്ചവടം ആയിരുന്നു. അംഗപരിമിതനായതിനാൽ ബൈക്ക് ഒന്നും ഓടിയ്ക്കില്ല. 

വീട്ടിൽ ബൈക്ക് വാങ്ങി അതോടിയ്ക്കുന്നത് ശ്രദ്ധയാണ്. കാരണം ശ്രദ്ധയുടെ ഫാമിൽ 86-ഓളം എരുമകളുണ്ട്. കുറച്ച് പാൽ ഏറെ ദൂരം പിന്നിട്ട് സൊസൈറ്റികളിൽ എത്തിയ്ക്കണം. ഫാമിൻെറ കാര്യങ്ങൾ നോക്കണം. അച്ഛന് താങ്ങായി എരുമകളെ പരിപാലിയ്ക്കാൻ ഒപ്പം കൂടിയ ഈ മിടുക്കി 11-ാം വയസിൽ ബൈക്ക് ഓടിച്ചു തുടങ്ങിയതാണ്.

തൻെറ ഗ്രാമത്തിൽ തന്നെ ഒരു പെൺകുട്ടിയും ഏറ്റെടുത്തിട്ടാല്ലാത്ത റോളാണ് ശ്രദ്ധ ചെറുപ്രായത്തിൽ ഏറ്റെടുത്ത് വിജയിപ്പിയ്ക്കുന്നത്. ഇന്ന് ഒരു ബഹുനില കെട്ടിടത്തിൽ 80 എരുമകളുള്ള വമ്പൻ ഫാമാണ് ശ്രദ്ധയുടേത്. പ്രതിമാസം 5-6 ലക്ഷം രൂപ വരുമാനം ഈ ഫാമിൽ നിന്നുണ്ട്. അച്ഛൻ ശ്രദ്ധയെ ഫാം ഏൽപ്പിയ്ക്കുമ്പോൾ 12 എരുമകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഷെഡ് കെട്ടി കൂടുതൽ എരുമകളുമായി ഈ മിടുക്കി ഫാം വിപുലീകരിയ്ക്കുകയായിരുന്നു. ബൈക്കിൽ ചീറിപ്പാഞ്ഞാണ് പാൽ വിൽപ്പന.

2015 ൽ പത്താം ക്ലാസിൽ പഠിയ്ക്കുമ്പോൾ ശ്രദ്ധ ഒരു ദിവസം 150 ലിറ്റർ പാൽ വിൽക്കുമായിരുന്നു. 2016-ൽ ഫാമിൽ 45 എരുമകളായി, ഇതോടെ പ്രതിമാസ വരുമാനവും ഉയര്‍ന്നു. പ്രതിമാസം 3 ലക്ഷം രൂപയൊക്കെ കിട്ടിത്തുടങ്ങിയതോടെ ശ്രദ്ധ പൂര്‍ണമായി ഫാമിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങി. 

ഗ്രാമത്തിൽ തന്നെ ബൈക്കിൽ പാൽ വിൽപ്പനയുമായി നടക്കുന്ന പെൺകുട്ടികൾ ഇല്ലെന്നത് ആദ്യം വിഷമിപ്പിച്ചു. എന്നാൽ ഗ്രാമീണരുടെ സ്നേഹവും പ്രോത്സാഹനവും മുന്നോട്ട് പോകാൻ കരുത്തു നൽകുകയായിരുന്നു. ശ്രദ്ധ പറയുന്നു.

എപ്പോഴും ഈ വരുമാനം സ്ഥിരമല്ല ഡിമാൻഡ് കൂടുന്ന സമയത്ത് നല്ല വരുമാനം ലഭിയ്ക്കുമെങ്കിലും കാര്യമായി ഒന്നും ലഭിയ്ക്കാത്ത മാസങ്ങളുമുണ്ട്. എങ്കിലും ഇപ്പോൾ ഇത് ലാഭകരമായി തുടങ്ങി.

എപ്പോഴും ഈ വരുമാനം സ്ഥിരമല്ല ഡിമാൻഡ് കൂടുന്ന സമയത്ത് നല്ല വരുമാനം ലഭിയ്ക്കുമെങ്കിലും കാര്യമായി ഒന്നും ലഭിയ്ക്കാത്ത മാസങ്ങളുമുണ്ട്. എങ്കിലും ഇപ്പോൾ ഇത് ലാഭകരമായി തുടങ്ങി.

English Summary: 21 year old took over a diary farm and now she is earning a monthly income of Rs 6 lakh

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds