നെയ്യാറ്റിൻകര മൃഗാശുപത്രിയിൽ രാത്രികാലത്തും അടിയന്തര മൃഗചികിത്സ സഹായം ലഭ്യമാക്കുന്ന പദ്ധതിക്കു തുടക്കം. കെ. ആൻസലൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ ഡോക്ടറുടെ സേവനം ആശുപത്രി പരിധിയിൽ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ 'രാത്രികാല അടിയന്തര മൃഗചികിത്സ വീട്ടുപടിക്കൽ' പദ്ധതി പ്രകാരമാണ് സൗകര്യം ലഭ്യമാക്കുന്നത്.
നഗരസഭാധ്യക്ഷ ഡബ്യൂ.ആർ. ഹീബ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ. ഷിബു, നഗരസസഭാംഗങ്ങളായ എൻ.കെ. അനിതകുമാരി, ജി. സുകുമാരി, എം. അലിഫാത്തിമ, വെറ്ററിനറി സർജൻ ഡോ. വി.എ. അനിൽകുമാർ, ഡോ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. നിലവിൽ മൃഗാശുപത്രികളുടെ പ്രവർത്തന സമയം രാവിലെ ഒൻപതു മുതൽ വൈകിട്ടു മൂന്നു വരെയാണ്. ക്ഷീര കർഷർക്ക് സേവനം ഏറെ ഉപയോഗപ്രദമാകും.
Share your comments