1. News

വെള്ളി നിറത്തിലുള്ള 25 പൈസ കോയിന് നിങ്ങളെ ലക്ഷാധിപതിയാക്കാൻ സാധിക്കും; എങ്ങനെയെന്ന് നോക്കൂ

പഴയ നാണയങ്ങൾ ശേഖരിക്കുന്ന ശീലമുണ്ടോ? ഉണ്ടെങ്കിൽ, അടുത്ത കോടീശ്വരനാകാൻ കഴിയുന്ന ഭാഗ്യവാൻമാരിൽ ഒരാളാകാം. സാധനങ്ങൾ പഴയതായിത്തീരുമ്പോൾ അവ അന്താരാഷ്ട്ര വിപണിയിൽ നല്ല ഡിമാൻഡുള്ള പുരാതന വിഭാഗത്തിൽ പെടുന്നുവെന്ന് നമുക്കറിയാം. ഇപ്പോൾ, നിങ്ങളുടെ പഴയ കറൻസിക്കും നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ധാരാളം പണം ലഭ്യമാക്കി നിമിഷങ്ങൾക്കുള്ളിൽ നിങ്ങളെ സമ്പന്നനാക്കാനാകും.

Meera Sandeep
Old currency
Old currency

പഴയ നാണയങ്ങൾ ശേഖരിക്കുന്ന ശീലമുണ്ടോ? ഉണ്ടെങ്കിൽ, അടുത്ത കോടീശ്വരനാകാൻ കഴിയുന്ന ഭാഗ്യവാൻമാരിൽ ഒരാളാകാം. 

സാധനങ്ങൾ പഴയതായിത്തീരുമ്പോൾ അവ അന്താരാഷ്ട്ര വിപണിയിൽ നല്ല ഡിമാൻഡുള്ള പുരാതന വിഭാഗത്തിൽ പെടുന്നുവെന്ന് നമുക്കറിയാം. ഇപ്പോൾ, നിങ്ങളുടെ പഴയ കറൻസിക്കും നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ധാരാളം പണം ലഭ്യമാക്കി നിമിഷങ്ങൾക്കുള്ളിൽ നിങ്ങളെ സമ്പന്നനാക്കാനാകും.

പണമെങ്ങനെ നേടാം?

പഴയ 25 പൈസ നാണയം കൊണ്ട് ഒന്നര ലക്ഷം രൂപ വരെ സമ്പാദിക്കാം. നാണയങ്ങൾ വിറ്റ് പണമുണ്ടാക്കാൻ സഹായിക്കുന്ന ഇന്ത്യാ മാർട്ട് എന്ന വെബ്സൈറ്റാണ് ഇതിന് അവസരമൊരുക്കുന്നത്. സാധാരണ എന്തെങ്കിലും സവിശേഷതയുള്ള നാണയങ്ങളാണ് വിൽപനയ്ക്ക് വയ്ക്കാറുള്ളത്. എന്നാൽ ഇവിടെ ആകെ വേണ്ടത് നിങ്ങളുടെ പക്കലുള്ള 25 പൈസ നാണയം വെള്ളി നിറത്തിലുള്ളതായിരിക്കണം എന്നത് മാത്രമാണ്.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

വെള്ളി നിറത്തിലുള്ള 25 പൈസ നാണയം നിങ്ങളുടെകയ്യിലുണ്ടെങ്കിൽ‌ ഒട്ടും താമസിയാതെ അവയുടെ ഫോട്ടോ പകർത്തി www.indiamart.com എന്ന  വെബ്സൈറ്റിൽ പങ്കുവയ്ക്കണം. ലേലത്തിലൂടെയാണ് നാണയം വിൽക്കുക. പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് ലേലത്തുകയായി ലഭിക്കുക. തുക സംബന്ധിച്ച് വാങ്ങുന്നയാളുമായി ചർച്ച ചെയ്യാനുള്ള അവസരവും സൈറ്റ് ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള ചില നോട്ടുകളും സൈറ്റിൽ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. 7 ലക്ഷം രൂപ വരെയാണ് ഇത്തരം നോട്ടുകൾക്ക് വിലിയിട്ടിരിക്കുന്നത്. 26 വർഷങ്ങൾക്ക് മുമ്പ് ഇത്തരം ഒരു രൂപ നോട്ടുകൾ അന്നത്തെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ 2015 ജനുവരി ഒന്ന് മുതൽ ഒരു രൂപ നോട്ടുകളുടെ അച്ചടി വീണ്ടും പുനരാരംഭിക്കുകയായിരുന്നു.

25 പൈസ നാണയം മാത്രമല്ല, 5, 10 പൈസ നാണയങ്ങളും സൈറ്റ് വഴി വിൽക്കാനാകും. 

സൈറ്റിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്തുകൊണ്ടാണ് ഉപഭോക്താക്കൾക്ക് തങ്ങളുടെ പക്കലുള്ള നാണയങ്ങൾ വിൽപനയ്ക്ക് വയ്ക്കാനാകുക.

English Summary: 25 paise coin in silver color can make you rich; See how

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds