സെഞ്ചൂറിയൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നിക്കൽ ആൻഡ് മാനേജ്‌മെന്റിൽ വെച്ച്, 2023 ഫെബ്രുവരി 21, 22 തീയതികളിൽ കൃഷി ജാഗരണുമായി സഹകരിച്ച് '2nd ഉത്കൽ കൃഷി മേള 2023' മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. മേളയിൽ പങ്കെടുക്കുന്ന കർഷകർക്കും, ഉപഭോക്താക്കൾക്കും അവരുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, സ്കീമുകൾ, പുതിയ സാങ്കേതികവിദ്യകൾ എന്നിവ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഈ പ്രദർശനം വഴി ലക്ഷ്യമിടുന്നത്.
ഈ പരിപാടി കർഷകർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിലും, കൃഷിയും ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പ്ലാറ്റ്‌ഫോമിലൂടെ കർഷകർക്ക് തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അവതരിപ്പിക്കാനും മികച്ച കാർഷിക വിദഗ്ധരിൽ നിന്ന് ഉപദേശം നേടാനും അവസരം ലഭിക്കും. മെച്ചപ്പെട്ട കാർഷിക യന്ത്രങ്ങൾ, വിത്തുകൾ, വളങ്ങൾ, പുതിയ അറിവുകൾ, സാങ്കേതികവിദ്യ എന്നിവയും എല്ലാ കർഷകർക്കും എളുപ്പത്തിൽ ലഭ്യമാകും.
ഈ പരിപാടിയിൽ, കൃഷിയിൽ ഉപയോഗിക്കുന്ന വിവിധ തരം കാർഷിക യന്ത്രങ്ങളുടെ ആവശ്യകത, ഉപയോഗം, പരിപാലനം എന്നിവയെക്കുറിച്ച് സർക്കാർ ഇളവുകൾക്ക് കീഴിൽ പരിശീലന സെഷനുകൾ വഴി കർഷകരെ ബോധവൽക്കരിക്കും.
കൃഷിയെക്കുറിച്ചും, കൃഷിയുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും കൂടുതലറിയാനുള്ള സുവർണാവസരമാണ് ഈ പരിപാടി കർഷകർക്ക് നൽകുന്നത്. ഒന്നാം ഉത്കൽ കൃഷി മേളയുടെ വിജയത്തിന് ശേഷം, അടുത്ത മെഗാ ഇവന്റുമായി കൃഷി ജാഗരൺ തിരിച്ചെത്തിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥ വ്യതിയാനം നേരിടുന്ന കർഷകർക്കു ധനസഹായം വർധിപ്പിക്കണം..കൂടുതൽ കൃഷി വാർത്തകൾ...
Share your comments