MFOI 2024 Road Show
  1. News

ആഗോള നാളികേര ഉൽപ്പാദനത്തിന്റെ 30% ഇന്ത്യയിലാണ്: കോക്കനട്ട് ഡെവലപ്‌മെന്റ് ബോർഡ്

ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ (ICC) 2020-ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ആഗോള ഉൽപ്പാദനത്തിൽ 30.93 ശതമാനം വിഹിതമുള്ള ഏറ്റവും വലിയ നാളികേര ഉൽപ്പാദന രാജ്യമാണ് ഇന്ത്യ, തൊട്ടുപിന്നിൽ ഇന്തോനേഷ്യയും ഫിലിപ്പൈൻസും നിൽക്കുന്നു എന്ന് കോക്കനട്ട് ഡെവലപ്‌മെന്റ് ബോർഡ് (Coconut Development Board) CEO വിജയലക്ഷ്മി നാദെൻദ്‌ല പറഞ്ഞു.

Raveena M Prakash
30% of Global coconut productions happening in India says Coconut Development Board
30% of Global coconut productions happening in India says Coconut Development Board

ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ (ICC) 2020-ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ആഗോള ഉൽപ്പാദനത്തിൽ 30.93 ശതമാനം വിഹിതമുള്ള ഏറ്റവും വലിയ നാളികേര ഉൽപ്പാദന രാജ്യമാണ് ഇന്ത്യ. തൊട്ടുപിന്നിൽ ഇന്തോനേഷ്യയും ഫിലിപ്പൈൻസും നിൽക്കുന്നു എന്ന് കോക്കനട്ട് ഡെവലപ്‌മെന്റ് ബോർഡ് (CDB) സിഇഒ വിജയലക്ഷ്മി നാദെൻദ്‌ല പറഞ്ഞു.

'ഉൽപാദനക്ഷമതയുടെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്', ഹൈദരാബാദിൽ സിഡിബി സംഘടിപ്പിച്ച നാളികേര ഉൽപന്നങ്ങളുടെ വ്യാപാരവും വിപണനവും സംബന്ധിച്ച അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് നാദെൻദ്‌ല പറഞ്ഞു. നിലവിൽ, തെങ്ങ് വിള രാജ്യത്തിന്റെ ജിഡിപിയിലേക്ക് ഏകദേശം 30,795.6 കോടി രൂപ സംഭാവന ചെയ്യുകയും ഏകദേശം 7,576.8 കോടി രൂപ കയറ്റുമതി വരുമാനം നേടുകയും ചെയ്യുന്നുണ്ട്.

ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ (ICC) സഹകരണത്തോടെയാണ് ദ്വിദിന വ്യാപാര വിപണന സമ്മേളനം സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള 450-ലധികം പ്രതിനിധികൾ കോൺഫെറെൻസിൽ ഒത്തുചേരുകയും 26 അന്താരാഷ്ട്ര പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുകയും ചെയ്യതതായി സംഘാടകർ അറിയിച്ചു. 

നാളികേര മേഖലയിലെ ആഗോള വിപണി സാധ്യതകൾ, നാളികേര മേഖലയിലെ നൂതന വ്യവസായം, നാളികേര മേഖലയിലെ സുസ്ഥിരത എന്നിവയെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ കൈമാറുന്നതിന്റെ പ്രാധാന്യം ഐസിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജെൽഫിന സി. അലോവ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മഹാരാഷ്ട്രയിൽ രണ്ട് ഡസനിലധികം പഞ്ചസാര മില്ലുകൾ അടച്ചുപൂട്ടുന്നു

English Summary: 30% of Global coconut productions happening in India says Coconut Development Board

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds