കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ 310 ഒഴിവുകളിലേക്ക് ജനുവരി 23 ന് അഭിമുഖം നടത്തുന്നു
സെന്റര്‍ ഹെഡ്, ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, ട്രെയിനര്‍-ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ട്രെയിനര്‍-ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് ട്രെയിനീസ്, എഞ്ചിനീയറിംഗ് ട്രെയിനീസ്, ഫീല്‍ഡ് ഓഫീസര്‍-കളക്ഷന്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍, ടെറിട്ടറി മാനേജര്‍, സെയില്‍സ് അസോസിയേറ്റ്, ജിയോ പെയ്‌മെന്റ് ബാങ്ക് എക്‌സിക്യൂട്ടീവ്, ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഫാര്‍മസിസ്റ്റ്, സ്റ്റോര്‍ മാനേജര്‍, സെയില്‍സ് ഓഫീസര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് ജനുവരി 23 ന് അഭിമുഖം നടത്തുന്നത്.
യോഗ്യത പ്ലസ് ടു, ബിരുദം, ബിടെക്, എംടെക് (ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, മെക്കട്രോണിക്‌സ്, സിവില്‍)
എം.ബി.എ, എം.എസ്.ഡബ്ലിയു, ബി.കോം (ടാലി ആന്റ് പി.എഫ്, എം.എസ്) ഡിപ്ലോമ (സിവില്‍ ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ്) ഡി.ഫാം/ബി.ഫാം.
പ്രായം 18നും -35നും മദ്ധ്യേ. താത്പര്യമുളളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം
ജനുവരി 23-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422452/2427494.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കയർ തൊഴിലാളികളായ ചെറുകിട യൂണിറ്റ് ഉടമകൾക്കൊരു സന്തോഷവാർത്ത : കയർമേഖലയ്ക്കായി കടാശ്വാസ പദ്ധതി
Share your comments