യുവ സംരഭകര്‍, ചെറുപ്പക്കാരായ ശമ്പളക്കാര്‍, സ്വയം തൊഴിലുകാര്‍ തുടങ്ങിയവര്‍ക്കായി 35 ലക്ഷം രൂപവരെ ഭവന വായ്പ അനുവദിക്കുന്ന ഉന്നതി ഭവന വായ്പയുമായി പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്. ആവശ്യമുള്ളവര്‍ക്ക് തിരിച്ചടവിന് 30 വര്‍ഷക്കാലയളവ് അനുവദിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
ശമ്പളമുള്ള വ്യക്തികള്‍ക്ക് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് മൂല്യത്തിന്റെ 90% വരെയും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് മൂല്യത്തിന്റെ 80% വരെയുമാണിത്. ഒന്നാംനിര നഗരങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ഭവനവായ്പ 8 ലക്ഷം രൂപയും, രണ്ടാംനിര നഗരങ്ങള്‍ക്ക് 6 ലക്ഷം രൂപയുമാണ്. കമ്പനിക്ക് രാജ്യത്തെ 65 നഗരങ്ങളിലായി 94 ശാഖകളുണ്ട്.
സമയബന്ധിത വായ്പ വിതരണം ചെയ്യുന്നതിനായി നിരവധി ഭവനനിര്‍മ്മാതാക്കളുമായി കരാറുമുണ്ടാക്കിയിട്ടുണ്ട്.
Share your comments