1. സംസ്ഥാനത്തെ വെള്ള കാർഡ് ഉടമകൾക്ക് ഫെബ്രുവരി മാസം 5 കിലോ അരി റേഷൻ വിഹിതം ലഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. 1 കിലോ അരിയ്ക്ക് 10.90 രൂപയാണ് വില. നീല കാർഡിന് അധിക വിഹിതമായി 4 കിലോ അരിയും സാധാരണ വിഹിതമായി ഓരോ അംഗത്തിനും 2 കിലോ വീതം അരിയും ലഭിക്കും. വെളള കാർഡ് ഉടമകൾക്ക് കഴിഞ്ഞ മാസം 4 കിലോ അരിയാണ് വിതരണം ചെയ്തത്. മഞ്ഞ റേഷൻ കാർഡുകാർക്കുള്ള മണ്ണെണ്ണ വിഹിതം 1 ലിറ്ററും, പിങ്ക് കാർഡുകാർക്ക് അര ലിറ്ററും, വൈദ്യുതീകരിക്കാത്ത വീടുകളിൽ 6 ലിറ്ററും ലഭിക്കും.
കൂടുതൽ വാർത്തകൾ: അന്ത്യോദയ അന്ന യോജന; പഞ്ചസാര സബ്സിഡി 2 വർഷം കൂടി
2. വയനാട് ജില്ലയിൽ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ ആരംഭിച്ചു. ജില്ലയിലെ നാല് ബ്ലോക്കുകളിലെ 18 ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത 25 വില്ലേജുകളിലാണ് സർവെ നടത്തുന്നത്. സർവെയുടെ ഒന്നാം ഘട്ടത്തില്‍ കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ വ്യക്തിഗത വിവരങ്ങള്‍, ഭൂമി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉള്‍പ്പടെ റവന്യു വകുപ്പിന്റെ ഡാറ്റയുമായി പരിശോധിച്ച് അഗ്രി സ്റ്റാക്കിലേക്ക് കൂട്ടിച്ചേര്‍ക്കും. രണ്ടാം ഘട്ടത്തില്‍ കൃഷിഭൂമിയുടെ വിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ ഡിജിറ്റല്‍ വില്ലേജ് മാപ്പുകളില്‍ അടയാളപ്പെടുത്തും. മൂന്നാം ഘട്ടത്തില്‍ വിളകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് ഉള്‍പ്പെടുത്തും. കൃഷിഭൂമി, വിളകള്‍ എന്നിവയുടെ വിവരങ്ങള്‍ ലഭ്യമായാല്‍ കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന പദ്ധതി ആനുകൂല്യം, ധനസഹായം, സേവനം എന്നിവ കൃത്യതയോടെ നല്‍കാന്‍ സാധിക്കും. സംസ്ഥാനത്ത് ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളിലാണ് പൈലറ്റടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ നടപ്പിലാക്കുക.
3. പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന പദ്ധതി പ്രകാരം തൃശൂർ ജില്ലയിലെ മത്സ്യകർഷകർക്ക് വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. ഓരുജല മത്സ്യകൃഷി, നഴ്‌സറി/ റിയറിങ് കുളങ്ങളുടെ നിര്‍മാണം, അലങ്കാര മത്സ്യവളര്‍ത്തല്‍ യൂണിറ്റ്, മിനി ആര്‍.എ.എസ് യൂണിറ്റ് സ്ഥാപിക്കല്‍, മത്സ്യപരിപാലന യൂണിറ്റ്, കൂടുകൃഷി, മത്സ്യവിപണന യൂണിറ്റ് തുടങ്ങി വിവിധ പദ്ധതികള്‍ക്ക് സബ്‌സിഡി ലഭിക്കും. അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ഫെബ്രുവരി എട്ടിന് മുമ്പ് നൽകണം. Phone: 9746595719.
4. നാളികേര കർഷകർക്ക് താങ്ങായി മൂടാടി ഗ്രാമപഞ്ചായത്തിലെ കേര സൗഭാഗ്യ പദ്ധതി. ഒരേ സമയം നാളികേര കർഷകരെയും തെങ്ങ് കയറ്റ തൊഴിലാളികളെയും സംരക്ഷിക്കുന്ന പദ്ധതിയാണിത്. പദ്ധതി ആരംഭിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ശമ്പള വിതരണം നടത്തി പദ്ധതി വൻ വിജയമായി. ഗുണഭോക്തൃ വിഹിതവും ഗ്രാമ പഞ്ചായത്തിൻ്റെ സബ്സിഡിയും ചേർത്തുള്ള വേതനമാണ് നൽകുന്നത്. ഇതിനു പുറമേ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. കാർഷിക കർമസേനയാണ് നിർവഹണ ഏജൻസിയായി പ്രവർത്തിക്കുന്നത്.
Share your comments