<
  1. News

ഡിജിറ്റൽ വിള സർവേ ആരംഭിക്കാൻ 6 സംസ്ഥാനങ്ങളുമായി കേന്ദ്രം കരാർ ഒപ്പിട്ടു

രാജ്യത്തു ഡിജിറ്റൽ വിള സർവേ ആരംഭിക്കുന്നതിനായി അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളുമായി കേന്ദ്രം വ്യാഴാഴ്ച കരാർ ഒപ്പിട്ടു.

Raveena M Prakash
6 states signed in the center's digital crop survey
6 states signed in the center's digital crop survey

രാജ്യത്തു ഡിജിറ്റൽ വിള സർവേ ആരംഭിക്കുന്നതിനായി അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളുമായി കേന്ദ്രം വ്യാഴാഴ്ച കരാർ ഒപ്പിട്ടു. ഡിജിറ്റൽ വിള സർവേയുടെ നിർവഹണ രീതിയെക്കുറിച്ചു സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യാൻ കേന്ദ്ര കാർഷിക മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലയിലാണ്, ആറ് സംസ്ഥാനങ്ങൾ കരാറിൽ ഒപ്പിട്ടത്. അതോടൊപ്പം ചർച്ചയിൽ ഡിജിറ്റൽ വിള സർവേയ്ക്കുള്ള വെബ് പോർട്ടലിനും മൊബൈൽ ആപ്ലിക്കേഷനുമുള്ള മാനുവലും കേന്ദ്രം പ്രകാശനം ചെയ്തു.

സംസ്ഥാനങ്ങളിൽ ഡിജിറ്റൽ ക്രോപ്പ് സർവേ ആരംഭിക്കുന്നതിനായി, അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാന സർക്കാരുകളും ഇന്ത്യാ ഗവൺമെന്റും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 2020 മുതൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ അഗ്രിസ്റ്റാക്ക് അഥവാ ഇന്ത്യ ഡിജിറ്റൽ ഇക്കോസിസ്റ്റം ഫോർ അഗ്രികൾച്ചറിന്റെ (IDEA) ഭാഗമാണ് ഡിജിറ്റൽ വിള സർവേ.

അഗ്രിസ്റ്റാക്കും കൃഷി-ഡിസിഷൻ സപ്പോർട്ട് സിസ്റ്റവും (KRISHI-DSS), രാജ്യത്തെ കാർഷിക മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളെ പരിഹരിക്കുമെന്ന് ശിൽപശാലയെ അഭിസംബോധന ചെയ്ത് കൃഷി സെക്രട്ടറി മനോജ് അഹൂജ പറഞ്ഞു. വിവിധ കാർഷിക സീസണുകളിൽ രാജ്യത്തെ എല്ലാ കൃഷിയിടങ്ങളിലും വിളകൾ വിതയ്ക്കുന്നതിന്റെ വ്യക്തമായ രൂപം ഡിജിറ്റൽ വിള സർവേ സ്ഥാപിക്കുന്നത് മൂലം ലഭിക്കുമെന്ന് കൃഷി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രമോദ് കുമാർ മെഹർദ പറഞ്ഞു.

കർഷകരുടെ വിളകൾ, വിത്ത് വിതച്ച ഡാറ്റയെക്കുറിച്ചുമുള്ള ഒരു സ്ഥിരീകരിക്കപ്പെട്ട അറിവ് സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. വിഷ്വൽ, അഡ്വാൻസ്‌ഡ് അനലിറ്റിക്‌സ്, ജിഐഎസ്-ജിപിഎസ് സാങ്കേതികവിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ, ഉപയോഗിക്കുന്നത്, കാർഷികമേഖലയിൽ കരുത്തുറ്റതും ഫലപ്രദമായി പ്രവർത്തിക്കുന്നു, ഇത് കൃത്യസമയത്ത് സുതാര്യമായ ഡിജിറ്റൽ ക്രോപ്പ് സർവേ സംവിധാനം കർഷകർക്ക് വളരെയധികം ഫലപ്രദമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, മെയ് 28 വരെ മഴ ലഭിച്ചേക്കും

Source: Union Agriculture Ministry

Pic Courtesy: Pexels.com

English Summary: 6 states signed in the center's digital crop survey

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds