ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയില്‍ തുടക്കമായി. ജില്ലാപഞ്ചായത്തു മെമ്പര്‍ എ.കെ .ബാലന്‍ തുഴ കെമാറികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം രണ്ടു മലയാളി താരങ്ങളും മത്സരിക്കുന്ന ഫ്രീ സ്‌റ്റൈല്‍ മത്സരത്തിനാണ് മീന്തുള്ളിപ്പറയില്‍ തുടക്കമായത്. പുരുഷ വനിതാ വിഭാഗങ്ങളില്‍ ആയി 35 പേരാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കോടഞ്ചേരിയിലെ കേരള കയാക്കിങ് അക്കാദമിയിലെ താരങ്ങളായ കോടഞ്ചേരി സ്വദേശി നിഷ്തുല്‍ ജോസ്, തിരുവമ്പാടി പുല്ലൂരാംപാറ സ്വദേശി നിഖില്‍ദാസ് എന്നിവരാണ് തുഴയെറിയുന്ന മലയാളി താരങ്ങള്‍. അമേരിക്കയില്‍ നിന്നുള്ള ജക്‌സണാണ് ഫ്രീസ്റ്റൈല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മാര്‍ട്ടിന വെഗ്മാന്‍(നെതര്‍ലാന്റ്) നനറിയ ന്യൂമാന്‍(ഫ്രാന്‍സ്) നിക്കോള്‍, വാന്‍സ് ഫീല്‍ഡ്, അന്ന ബ്രൂണോ (യു.എസ്.എ), മോളി അഗാര്‍(ബ്രിട്ടന്‍) എന്നിവരാണ് ഫ്രീസ്റ്റൈല്‍ മത്സരങ്ങളില്‍ പങ്കെടുത്ത വനിതാ താരങ്ങള്‍.
ചടങ്ങില്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ സുനില്‍കുമാര്‍, ടൂറിസം വകുപ്പ് ജോ. ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, നാദാപുരം ഡി.വൈ.എസ്.പി സുനില്‍ കുമാര്‍, കേരള കയാക്കിംഗ് അക്കാദമി ചെയര്‍മാന്‍ വി.ഡി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
22 വരെയാണ് മലബാര്‍ റിവര്‍ഫെസ്റ്റിലെ മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് ദിവസങ്ങളിലായി 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 19ന് വൈകിട്ട് 5 മണിക്ക് പുലിക്കയത്ത് സഹകരണ, വിനോദസഞ്ചാര, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ യു.വി ജോസ് കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന മീന്‍തുള്ളിപ്പാറ സന്ദര്‍ശിച്ചു.
കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയില്‍ തുടക്കമായി
ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയില്‍ തുടക്കമായി.
Share your comments