ജൂൺ 5 ന് മാത്രം പരിസ്ഥിതിയെ കുറിച്ച് വാചാലാരാകുന്നവർ തിരിച്ചറിയേണ്ട സത്യമുണ്ട്. നമ്മുടെ ഒക്കെ ജീവിതം നില നിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പരിസ്ഥിതിയെ നിലനിർത്താൻ വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച അപൂർവ്വം ചില മനുഷ്യർ ഉണ്ട് .
വേമ്പനാട്ട് കായലിന്റെ ശുചിത്വ കാവല്‍കാരൻ ( Hygiene keeper of Vembanatt lake)
അത്തരം മനുഷ്യരുടെ ആത്മസമർപ്പണത്തിൻ്റെ കൂടി ഫലമാണ് നമ്മൾ ഇന്ന് ആഘോഷിക്കുന്ന ജീവീതം പോലും. ആഘോഷിക്കുവാൻ വരുന്ന മനുഷ്യർ കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ (Plastic waste) പെറുക്കിയെടുത്തു പ്രകൃതിക്കു ശ്വാസമൂതി കൊടുക്കുന്ന അംഗപരിമിതി ഉള്ള വേമ്പനാട്ട് കായലിന്റെ ഈ ശുചിത്വ കാവല്‍കാരൻ ഇന്ന് അംഗീകാരത്തിന്റെ നിറവിലാണ്.
പതിനായിരം ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഫലകവും അടങ്ങിയ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ ഷൈനിംഗ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് കുമരകം സ്വദേശിയായ എന്‍.എസ് രാജപ്പനെ തേടിയെത്തിയത്.!
അരയ്ക്ക് കീഴ്പ്പോട്ട് തളര്‍ന്ന രാജപ്പന്‍ ചേട്ടൻ വള്ളത്തില്‍ സഞ്ചരിച്ച് ജലാശയങ്ങളിലെ പ്ലാസ്റ്റിക്ക് ശേഖരിച്ചു എന്നും കായലിനെ മാലിന്യമുക്ത്മാക്കാൻ (To clear from waste) പ്രവർത്തിച്ചു കൊണ്ടിരുന്നു. പരിസ്ഥിതിക്ക് വേണ്ടി അർപ്പിച്ച ഈ മനുഷ്യനെ നാം ഈ ദിനത്തിൽ ഓർക്കുക .ഒപ്പം ഇനിയുള്ള നാളുകളിൽ പരിസ്ഥിതിയ്ക്ക് വേണ്ടി പ്രവർത്തിക്കുക.
Share your comments