-
-
News
അഡാക് സഹായത്തോടെ നെൽകൃഷിയെ പുനരുജ്ജീവിപ്പിക്കാൻ ഉളവയ്പിലെ ഒരുപറ്റം കർഷകർ
ആലപ്പുഴ: കടുത്ത മഴക്കെടുതിയിലും ,കോവിഡിലും പ്രതിസന്ധിയിലായ ഉളവയ്പ്പിലെ നെൽകൃഷിയെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു പറ്റം കർഷകർ പാടത്തേയ്ക്കിറങ്ങി. അഡാക്ക് പദ്ധതിയിലൂടെ ഉളവയ്പ്പ് നെല്ലിശ്ശേരി - മൂവേലി പാടശേഖരത്തിൽ നടന്ന വിത്ത് വിതയ്ക്കൽ വിത്ത് വിതറി കൊണ്ട് തൈക്കാട്ടുശ്ശേരി ഉളവയ്പ്പിലെ ഗ്രാമപഞ്ചായത്ത് മെമ്പർ വിമൽ രവീന്ദ്രൻ വിത ഉദ്ഘാടനം നിർവ്വഹിച്ചു .
പുറംബണ്ടും , നീർച്ചാലും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പാടശേഖരത്തിലെ കൃഷി പലപ്പോഴും നഷ്ടത്തിലാകുന്നതും പതിവാണ് . അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി കൊണ്ട് ഈ പാടശേഖരത്തെ അഡാക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയത് കർഷകർക്ക് ആശ്വാസകരമാണെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു .

പൊക്കാളി നിലങ്ങളിലെ സംയോജിത മത്സ്യ -നെൽകൃഷി എന്നതാണ് ഈ പദ്ധതി .The scheme is for integrated fish and paddy cultivation in Pokkali lands.അഡാക്ക് മുഖേന കേന്ദ്ര സർക്കാരിൻ്റെ വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ നാഷണൽ അഡാപ്റ്റേഷൻ ഫണ്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി നബാർഡിൻ്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത് .അഡാക്ക് ( ജലകൃഷി വികസന ഏജൻസി) പദ്ധതിയിലൂടെ
പാടശേഖരത്തിന് പുതിയ പുറംബണ്ടും , നീർച്ചാലുകളും ഒരുക്കി അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയാണ് ഇത്തവണ നെൽകൃഷി ഇറക്കിയിട്ടുള്ളത് . കർഷകർക്ക് ചെലവ് വരുന്ന തുകയുടെ 80 % ശതമാനമാണ് സബ്സിഡിയായിട്ട് ലഭിക്കുന്നത്.
നെൽകൃഷി കൂടുതൽ വ്യാപിപ്പിക്കുന്നതിനും, ലാഭകരമാക്കുന്നതിനും ,ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും , ഉൾനാടൻ മത്സ്യകൃഷി കാര്യക്ഷമമാക്കുന്നതിനും സംയോജിത മത്സ്യ-നെൽകൃഷി പദ്ധതിയിലൂടെയുള്ള (അഡാക്ക്)ഈ പദ്ധതി സഹായകരമാണ് . നെല്ലിശ്ശേരി - മൂവേലി പാടശേഖര സമിതിയിൽ നിന്നും പാട്ടത്തിലെടുത്ത നിലം 10 കർഷകർ ചേർന്ന്രണ്ട് യൂണിറ്റുകളിലായി 30 ഏക്കർ പാടശേഖരമാണ് വിത്ത് വിതയ്ക്കായി ഒരുക്കിയത് .വാർഡ് വികസന സമിതി കൺവീനർ വിജയമ്മ ലാലു ,അഡാക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് നെസിയ നസറുദ്ധീൻ , നെല്ലിശ്ശേരി - മൂവേലി പാടശേഖര സമിതി സെക്രട്ടറി കെ.എം മനോജ് ,പ്രസിഡൻ്റ് ഔസേഫ് കുരിശുങ്കൽ , വൈസ് പ്രസിഡൻ്റ് ആൻ്റെണി പൊന്നാക്കേരി ,സുകുമാര കൈമൾ ,ബെന്നി പാങ്ങിയിൽ, ഷൺമുഖൻ , രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി .
#Farmer#Fish farming#Paddy#Agriculture#Krishijagran
English Summary: A group of farmers in Ulavaip to revive paddy cultivation with the help of ADAK-kjabsep2320
Share your comments