<
  1. News

വന്‍ധന്‍ ഗോത്രസമൂഹത്തിന് ഒരു കൈത്താങ്ങ്

ഗോത്രസമൂഹത്തെ കൈ പിടിച്ചുയര്‍ത്താന്‍ വന്‍ധന്‍ ഉത്പ്പന്നങ്ങളുമായി കുടുംബശ്രീയുടെ വന്‍ ധന്‍ സ്റ്റാള്‍. പ്രധാനമന്ത്രി വന്‍ധന്‍ വികാസ് യോജന പദ്ധതിയുടെ കീഴില്‍ ഗോത്ര സമൂഹം നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ പൊതുവിപണിയില്‍ എത്തിച്ച് ഗോത്ര സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്നതാണ് വന്‍ധന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Meera Sandeep
വന്‍ധന്‍ ഗോത്രസമൂഹത്തിന് ഒരു കൈത്താങ്ങ്
വന്‍ധന്‍ ഗോത്രസമൂഹത്തിന് ഒരു കൈത്താങ്ങ്

വയനാട്: ഗോത്രസമൂഹത്തെ കൈ പിടിച്ചുയര്‍ത്താന്‍ വന്‍ധന്‍ ഉത്പ്പന്നങ്ങളുമായി കുടുംബശ്രീയുടെ വന്‍ ധന്‍ സ്റ്റാള്‍. പ്രധാനമന്ത്രി വന്‍ധന്‍ വികാസ് യോജന പദ്ധതിയുടെ കീഴില്‍ ഗോത്ര സമൂഹം നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ പൊതുവിപണിയില്‍ എത്തിച്ച് ഗോത്ര സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്നതാണ് വന്‍ധന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തില്‍ കുടുംബശ്രീക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. എന്റെ കേരളം പ്രദര്‍ശന മേളയില്‍ ഒരുക്കിയ വന്‍ധന്‍ സ്റ്റാളില്‍ വൈവിധ്യങ്ങളായ പത്തോളം ഉത്പ്പന്നങ്ങളുടെ വില്‍പ്പനയാണ് നടക്കുന്നത്. വിവിധ തരം തേനുകള്‍, ലിപ്പ് ബാം, മഞ്ഞള്‍പ്പൊടി, മുളയരി, കുരുമുളക്, അച്ചാറുകള്‍, കൂവപ്പൊടി, കുടംപുളി ഗന്ധകശാല, മാനിപ്പുല്ല് കൊണ്ട് നിര്‍മ്മിച്ച കരകൗശല ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് വന്‍ ധന്‍ സ്റ്റാളില്‍ വിൽപ്പനക്കായി ഒരുക്കിയിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കയർ ഉല്പന്നങ്ങൾക്ക് വിപണിയൊരുക്കാൻ കുടുംബശ്രീയുടെ 500 കയർ ആന്റ് ക്രാഫ്റ്റ് സ്റ്റോറുകൾ

ഫില്‍ട്ടര്‍ കോഫി, മസാല കോഫി എന്നിവ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ജില്ലയിലെ 8 പഞ്ചായത്തുകളില്‍ നിന്നായി 2400 ഗോത്ര വിഭാഗക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇവരുടെ കൂട്ടായ്മയിലുണ്ടായ വയനാടന്‍ ഉത്പ്പന്നങ്ങളാണ് സ്റ്റാളില്‍ വില്‍പ്പനക്കായി വെച്ചിട്ടുള്ളത്. ഏലം, കാപ്പി, കുരുമുളക് പൊടി, പട്ട, ഗ്രാമ്പു, മുളയരി, തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ അടങ്ങിയ സ്പൈസ് ബുക്ക് വന്‍ധന്‍ സ്റ്റാളിലെ മുഖ്യ ആകര്‍ഷണമാണ്.

Wayanad: Kudumbashree's Vandhan stall with Vandhan  products to help the tribal community. Under the Pradhan Mantri Vandhan Vikas Yojana scheme, the aim of the Vandhan scheme is to bring the products manufactured by the tribal community to the public market and bring the tribal community into the mainstream.

Kudumbashree is in charge of the project in Kerala. Around 10 different products are being sold in the huge stall set up at My Keralam Exhibition Fair. Varieties of honey, lip balm, turmeric powder, mulayari, black pepper, pickles, gourd powder, kudampuli gandakashala and handicraft products made of manipulla are prepared for sale at the Van Dhan stall.

Filter coffee and masala coffee attract the attention of the stall visitors. The beneficiaries of the project are 2400 tribals from 8 panchayats of the district. The Wayanad products produced by their association are put up for sale in the stall. The main attraction of the Vandhan stall is the Spice Book containing spices such as cardamom, coffee, black pepper powder, patta, cloves, mulayari etc.

English Summary: A helping hand to the vast tribal community

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds