കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങളും രുചികളും വ്യത്യസ്തമായിരിക്കുമ്പോൾ
കേരളാ സ്‌മോൾ സ്‌കേൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രികൾച്ചറൽ പ്രോഡക്ട്‌സ് ഓഫ് കേരള) റൂൾസ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാനാകും.
ബന്ധപ്പെട്ട വാർത്തകൾ: ചക്ക കൊണ്ടുള്ള 50 വിഭവങ്ങൾ
ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിൻ സിയുടെ കലവറയാണ് മാങ്ങയുടെ തൊലി
Minister of Local Self-Government Excise Department M.B. Rajesh said that a rule has been enacted to give operational permission to units producing weaker alcohol from fruits and agricultural products other than grains to help the agricultural sector. Rajesh informed.
The Kerala Small Scale Winery (For Production of Horti Wine from Agricultural Products of Kerala) Rules, 2022 was approved by the Legislative Subject Committee with amendments. According to this, permission can be given for the production of weaker liquor in the state from fruits including jackfruit, mango, cashew, banana and agricultural products other than grains.
For this purpose, the amendment in the Abkari rules had already been approved. Local Self-Government Excise Minister M.B. Rajesh said that by making alcohol from locally available agricultural products, farmers will get higher income. The minister said that many people will get employment through this.
Share your comments