ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലുള്ള നിഷ്ട്ഗഞ്ച് പച്ചക്കറിച്ചന്തയിൽ പച്ചക്കറികളുടെ സംസ്‌കൃത നാമം പറഞ്ഞാലെ സാധനം വാങ്ങിക്കുവാൻ പറ്റൂ. ഒരു കിലോ തക്കാളി വേണമെങ്കിൽ . 'രക്തഫലം' എന്നുതന്നെ പറയണം. ഉരുളക്കിഴങ്ങിനാകട്ടെ 'അലൂകം' എന്നും പറയണം.എന്നാലെ സാധനം കൈയ്യിൽ കിട്ടൂ.
ഇവിടെ എല്ലാ പച്ചക്കറികളുടെയും സംസ്‌കൃതനാമം ചെറിയ പ്ലക്കാര്‍ഡുകളിലെഴുതിവെച്ചിട്ടുണ്ട്. .
സംസ്‌കൃതഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് .ഇത്തരമൊരു തീരുമാനമെന്ന് വ്യാപാരികള്‍ പറയുന്നു. അവിടത്തെ സംസ്‌കൃതം അധ്യാപികയുടെ സഹായവും ഇവര്‍ക്കുണ്ട്.
പച്ചക്കറികളുടെ സംസ്‌കൃതനാമം എഴുതിയപ്പോള്‍ ആദ്യം ഇവിടെയെത്തുന്നവര്‍ അദ്ഭുതത്തോെട നോക്കിനിന്നുവെന്നും പതുക്കെ അവര്‍ പേരുകളൊന്നായി പഠിച്ചെടുത്തുവെന്നും വ്യാപാരികള്‍ പറയുന്നു.അതേസമയം, ആളുകളുടെ ശ്രദ്ധകിട്ടാന്‍വേണ്ടി മാത്രമാണ് ഇത്തരമൊരു നടപടിയെന്ന് ചില വ്യാപാരികള്‍ പറയുന്നു.
Share your comments