ഇന്ത്യയിലെ പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. വിവിധ ആനുകൂല്യങ്ങൾക്കും ആവശ്യങ്ങൾക്കും ആധാർ കാർഡ് സമർപ്പിക്കേണ്ടതായി വരാറുണ്ട്. 10 വർഷത്തിന് മുമ്പെടുത്ത ആധാർ കാർഡുകൾ ജൂൺ 14 വരെ സൗജന്യമായി പുതുക്കാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.
കൂടുതൽ വാർത്തകൾ: എന്റെ കേരളം; പത്തനംതിട്ടയിൽ 61 ലക്ഷം രൂപയുടെ വിറ്റുവരവ്
അതിനുശേഷം പണം നൽകേണ്ടി വരും. myAadhaar പോർട്ടൽ വഴി മാത്രമാണ് സൗജന്യമായി കാർഡുകൾ പുതുക്കാൻ സാധിക്കുന്നത്. മറ്റ് സേവന കേന്ദ്രങ്ങളിൽ പോയാൽ 50 രൂപ ഫീസ് നൽകണം. പേര്, ജനന തീയതി തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി ഇപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യാം. 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെയാണ് സമയം അനുവദിച്ചിരുന്നത്.
ആധാർ കേന്ദ്രങ്ങൾ വഴി വിവരങ്ങൾ പുതുക്കാനുള്ള അവസരം തുടരും. എന്നാൽ 50 രൂപ നൽകണം. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്കോ, സേവനങ്ങൾക്കോ തടസം വന്നേക്കാം.
വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ..
1. ആദ്യം https://uidai.gov.in/ പോർട്ടൽ സന്ദർശിക്കണം
2. myAadhaar ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
3. ആധാർ അപ്ഡേറ്റിൽ ക്ലിക്ക് ചെയ്യുക
4. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് verify ചെയ്യുക
5. പേര്, മേൽവിലാസം, ഫോൺ നമ്പർ, ജനന തീയതി എന്നിവ അപ്ഡേറ്റ് ചെയ്യാം
6. രേഖകളുടെ പകർപ്പ് അപ്‌ലോഡ് ചെയ്യണം
7. Confirm and submit ബട്ടണിൽ ക്ലിക്ക് ചെയ്യണം
8. ഒരു സേവന അഭ്യർഥന നമ്പർ ലഭിക്കും. സ്റ്റാറ്റസ് പരിശോധിക്കാം.
9. മൊബൈൽ നമ്പറിൽ ഒരു സന്ദേശം ലഭിക്കും
അതേസമയം, ആധാറും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂൺ 30ന് അവസാനിക്കും. അതിനുശേഷം പാൻ കാർഡ് പ്രവർത്തന രഹിതമാകും. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.incometax.gov.in വഴിയാണ് പാനും ആധാറും ലിങ്ക് ചെയ്യേണ്ടത്.
Share your comments